വാഗൺആർ ഇല‌ക്‌ട്രിക്കിന്റെ പരീക്ഷണയോട്ടവുമായി മാരുതി

രണ്ട് വർഷങ്ങൾക്കുമുമ്പാണ് മാരുതി സുസുക്കി ഇന്ത്യ വാഗൺആർ ഇവി പ്രോട്ടോടൈപ്പുകളുടെ പരീക്ഷണം ആരംഭിക്കുന്നത്. ഈ വർഷം ആദ്യത്തെ ഇലക്ട്രിക് വാഹനം വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ബ്രാൻഡ് മുമ്പോട്ടു പോയെങ്കിലും കൊറോണ വൈറസ് വ്യാപനം പദ്ധതി വൈകിപ്പിച്ചു.

വാഗൺആർ ഇല‌ക്‌ട്രിക്കിന്റെ പരീക്ഷണയോട്ടവുമായി മാരുതി

ഇനി അടുത്ത വർഷം ആയിരിക്കും രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി തങ്ങളുടെ ആദ്യ ഇലക്‌ട്രിക് വാഹനം പുറത്തിറക്കുകയുള്ളൂ. അതിന്റെ ഭാഗമായി വാഗൺആർ ഇവിയുടെ പരീക്ഷണയോട്ടം നടത്തിവരികയാണ് കമ്പനി.

വാഗൺആർ ഇല‌ക്‌ട്രിക്കിന്റെ പരീക്ഷണയോട്ടവുമായി മാരുതി

വാഗൺആർ ഇലക്‌ട്രിക്കിന്റെ ഏറ്റവും പുതിയ പരീക്ഷണ ചിത്രങ്ങൾ ഗാഡിവാഡി ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. 2019 ജനുവരി മുതൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന മൂന്നാം തലമുറ വാഗൺആർ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ഇവി എന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നു. എങ്കിലും മുൻവശത്തെ രൂപകൽപ്പന പൂർണമായും വ്യത്യസ്തമാണ്.

MOST READ: ജൂൺ മാസത്തിൽ വമ്പൻ ഡിസ്കൗണ്ടുകളുമായി മാരുതി

വാഗൺആർ ഇല‌ക്‌ട്രിക്കിന്റെ പരീക്ഷണയോട്ടവുമായി മാരുതി

2021 മാരുതി സുസുക്കി വാഗൺആർ ഇവിയിൽ പെട്രോൾ എഞ്ചിൻ മോഡലിൽ കാണുന്ന ക്ലസ്റ്ററിന് വിപരീതമായി സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം ഉൾപ്പെടുന്നു. ത്രികോണാകൃതിയിലുള്ള ഹെഡ്‌ലാമ്പ് ഹൗസിംഗിന്റെ മുകൾ ഭാഗത്ത് ഷാർപ്പ് ഡേടൈം റണ്ണിംഗ് ലൈറ്റുകളും എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും അടങ്ങിയിരിക്കുന്നു.

വാഗൺആർ ഇല‌ക്‌ട്രിക്കിന്റെ പരീക്ഷണയോട്ടവുമായി മാരുതി

സ്റ്റാൻഡേർഡ് വാഗൺആർ പോലെ ബമ്പർ ഏരിയയിൽ ഫോഗ് ലാമ്പുകൾക്ക് സമാനമായ ഹൗസിഗും ഇടംപിടിക്കുമെന്ന് തോന്നുന്നു. അതോടൊപ്പം ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റിന്റേതിനു സമനമായ മൾട്ടി-സ്‌പോക്ക് 15 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകളും വാഗൺആർ ഇവിയിൽ കാണാം.

MOST READ: വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി ടാറ്റയുടെ മൈക്രോ എസ്‌യുവി

വാഗൺആർ ഇല‌ക്‌ട്രിക്കിന്റെ പരീക്ഷണയോട്ടവുമായി മാരുതി

പിൻവശത്ത് ലംബമായി അടുക്കിയിരിക്കുന്ന ടെയിൽ ലാമ്പുകളും ബൂട്ടും സ്റ്റാൻഡേർഡ് മോഡലിന് സമാനമായി തുടരുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഇത് ഉത്പാദനച്ചെലവ് കുറയ്ക്കാൻ സഹായിക്കും. പുറംമോടിയിലെ മാറ്റങ്ങൾ പോലെ തന്നെ വാഹനത്തിന്റെ അകത്തളവും പെട്രോൾ എഞ്ചിൻ മോഡലിന് സമാനമായിരിക്കും.

വാഗൺആർ ഇല‌ക്‌ട്രിക്കിന്റെ പരീക്ഷണയോട്ടവുമായി മാരുതി

HEARTECT പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ള മാരുതി സുസുക്കി വാഗൺആർ ഇവിയുടെ ഉപകരണങ്ങളും സാങ്കേതികവിദ്യകളും സ്റ്റാൻഡേർഡ് മോഡലിൽ നിന്നും കടമെടുക്കാൻ സാധ്യതയുണ്ട്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ക്ലൗഡ് അധിഷ്ഠിത പ്രവർത്തനങ്ങൾ, ഒരുപക്ഷേ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇലക്ട്രിക് പതിപ്പിൽ ഉൾപ്പെട്ടേക്കാം.

MOST READ: പ്രതിസന്ധിക്കിടയിലും ശമ്പള വര്‍ധന പ്രഖ്യാപിച്ച് റെനോ

വാഗൺആർ ഇല‌ക്‌ട്രിക്കിന്റെ പരീക്ഷണയോട്ടവുമായി മാരുതി

ബാറ്ററി ഘടകങ്ങളുടെയും നിർണായക ഭാഗങ്ങളുടെയും ഉയർന്ന പ്രാദേശികവൽക്കരണം ആവശ്യമുള്ളതിനാൽ ഈ ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ഡ്രൈവിംഗ് ശ്രേണി മികച്ചതായിരിക്കും. കൂടാതെ ഇവിയുടെ വില എങ്ങനെ മാരുതി നിശ്ചയിക്കും എന്നത് കാത്തിരുന്നു കാണാം.

വാഗൺആർ ഇല‌ക്‌ട്രിക്കിന്റെ പരീക്ഷണയോട്ടവുമായി മാരുതി

സ്വകാര്യ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനു മുമ്പ് വാഗൺആർ ഇവി ക്യാബ് അഗ്രഗേറ്റർമാർക്കായി വാഗ്ദാനം ചെയ്യാമെങ്കിലും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും മാരുതി നൽകിയിട്ടില്ല.

More from DriveSpark

Article Published On: Tuesday, June 9, 2020, 12:28 [IST]
English summary
Maruti Suzuki Wagon R Electric Spied. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X