കൊറോണ ലോക്ക്ഡൗൺ; EQC ഇലക്ട്രിക് എസ്‌യുവിയുടെ അവതരണം നീട്ടിവെച്ച് മെർസിഡീസ് ബെൻസ്
2020 ൽ ഇന്ത്യൻ വിപണിയിൽ അഗ്രസ്സീവായ വിൽപ്പന തന്ത്രം മെർസിഡീസ് ബെൻസ് പ്രഖ്യാപിച്ചിരുന്നു. 2021 ന്റെ തുടക്കത്തിൽ കമ്പനി 10 പുതിയ മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിൽ പൂർണ്ണ ഇലക്ട്രിക് എസ്‌യുവിയായ EQC -യും ഉൾപ്പെടുന്നു.

എന്നിരുന്നാലും, കാർ ആൻഡ്‌ബൈക്ക് പുറത്തുവിട്ട റിപ്പോർട്ട് മെർസിഡീസ് ബെൻസ് ഇന്ത്യ EQC -യുടെ അവതരണ പദ്ധതികൾ ഇന്ത്യയിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്.

കൊറോണ വൈറസ് മഹാമാരിയെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് മെർസിഡീസ് ബെൻസ് EQC -യുടെ ഇന്ത്യ ലോഞ്ച് പദ്ധതികൾ മാറ്റിവയ്ക്കാനുള്ള ഈ തീരുമാനമെടുത്തത്.

മെർസിഡീസ് ബെൻസ് EQC ഈ മാസം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. ജർമ്മൻ ബ്രാൻഡ് ഈ വർഷം ആദ്യം ഇന്ത്യൻ വിപണിയിൽ EQ സബ് ബ്രാൻഡും അവതരിപ്പിച്ചിരുന്നു.

എന്നിരുന്നാലും, രാജ്യത്ത് കൊറോണ വൈറസ് ആശങ്കകൾ വർദ്ധിച്ചതോടെ വാഹനത്തിന്റെ അവതരണ പദ്ധതികൾ അനിശ്ചിതകാലത്തേക്ക് മാറ്റി.
MOST READ: വ്യോമയാന മേഖലയ്ക്ക് പ്രതീക്ഷ നൽകി ഇൻഡിഗോ പൈലറ്റ്; വീഡിയോ

ഈ വർഷം ആദ്യം ഇന്ത്യൻ വിപണിയിൽ സ്ഥിരീകരിച്ച മറ്റ് മിക്ക മോഡലുകളും അവതരിപ്പിക്കാൻ മെർസിഡീസ് ബെൻസ് ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ജർമ്മൻ ആഡംബര ബ്രാൻഡ് ഇതിനകം പുതിയ GLA, GLE എസ്‌യുവികൾ അവതരിപ്പിച്ചിരുന്നു.

ഇന്ത്യയിലേക്ക് വരാനിരിക്കുന്ന മറ്റ് മോഡലുകളിൽ മുൻനിര GLS ഉം, A-ക്ലാസ് സെഡാനും ഉൾപ്പെടുന്നു. ഇന്ത്യൻ വിപണിയിലും A-ക്ലാസ് സെഡാന്റെ ബുക്കിംഗ് സ്വീകരിക്കാൻ മെർസിഡീസ് ബെൻസ് ആരംഭിച്ചു.
MOST READ: തെലുങ്കാനയിൽ കൊവിഡ്-19 അവബോധത്തിനായി ഇനി കൊറോണ കാർ

EQC -യിലേക്ക് മടങ്ങി വരുമ്പോൾ 80 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി പായ്ക്കിലേക്ക് ഘടിപ്പിച്ചിരിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് മെർസിഡീസ് ബെൻസ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങി കഴിഞ്ഞാൽ EQC ഇലക്ട്രിക് എസ്‌യുവിയുടെ പ്രധാന എതിരാളി ഔഡി ഇ-ട്രോൺ ആയിരിക്കും. എന്നിരുന്നാലും, ഇ-ട്രോൺ ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കുന്നത് മാറ്റിവയ്ക്കാനാണ് ഔഡിയുടേയും പദ്ധതി.

കൊറോണ വൈറസ് മഹാമാരി ഇന്ത്യൻ വാഹന വ്യവസായത്തെ വളരെയധികം ബാധിച്ചു. മാർച്ച് 24 മുതൽ രാജ്യം 21 ദിവസത്തെ കർശനമായ ലോക്ക്ഡൗണിലാണ്. വാഹനങ്ങളുടെ ഉൽപാദനവും മറ്റ് പ്രവർത്തനങ്ങളും പൂർണമായും നിലച്ചു.

ഇന്ത്യയിലെ മാരകമായ വൈറസിനെതിരെ പോരാടുന്നതിന് ആവശ്യമായ എല്ലാ മെഡിക്കൽ ഉപകരണങ്ങളും സഹായങ്ങളും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കാൻ വാഹന നിർമ്മാതാക്കൾ പ്രവർത്തിക്കുന്നു.

പല മെഡിക്കൽ ഉപകരണങ്ങളുടെ ഉൽപാദനവും ധനസഹായവും വാഗ്ദാനം ചെയ്തുകൊണ്ട് കമ്പനികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പിന്തുണയ്ക്കുന്നതിനായി പ്രവർത്തിക്കുന്നു.


Click it and Unblock the Notifications








