GLE ശ്രേണിയിലേക്ക് പുതിയ രണ്ട് മോഡലുകളെയും കൂടി അവതരിപ്പിച്ച് മെർസിഡീസ്

ആഭ്യന്തര വിപണിയിൽ ഈ വർഷം ജനുവരിയിൽ പുതിയ GLE പുറത്തിറക്കിയ ജർമൻ ആഢംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ് ഇപ്പോൾ എസ്‌യുവിയുടെ ഇന്ത്യൻ ശ്രേണിയിൽ പുതിയ രണ്ട് വകഭേദങ്ങൾ കൂടി അവതരിപ്പിച്ചു.

GLE ശ്രേണിയിലേക്ക് പുതിയ രണ്ട് മോഡലുകളെയും കൂടി അവതരിപ്പിച്ച് മെർസിഡീസ്

മെർസിഡീസ് GLE 450, GLE 400d എന്നീ മോഡലുകളെയാണ് ബ്രാൻഡ് ഇപ്പോൾ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. ഇവയുടെ പെട്രോൾ പതിപ്പുകൾക്ക് യഥാക്രമം 88.80 ലക്ഷം രൂപയും 89.90 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

GLE ശ്രേണിയിലേക്ക് പുതിയ രണ്ട് മോഡലുകളെയും കൂടി അവതരിപ്പിച്ച് മെർസിഡീസ്

നിലവിൽ മെർസിഡീസിന്റെ ഇന്ത്യൻ GLE ശ്രേണിയിൽ GLE 300d, GLE 450, GLE 400d, GLE 400d ഹിപ് ഹോപ്പ് എഡിഷൻ എന്നിവ ഉൾപ്പെടുന്നു. ഇവ തമ്മിലുള്ള ഏറ്റവും ശ്രദ്ധേയമായ വ്യത്യാസം വിലയാണ്.

MOST READ: ഹ്യുണ്ടായിയുടെ പ്രതീക്ഷ കാത്ത് ക്രെറ്റ; മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന

GLE ശ്രേണിയിലേക്ക് പുതിയ രണ്ട് മോഡലുകളെയും കൂടി അവതരിപ്പിച്ച് മെർസിഡീസ്

GLE 400d ഹിപ് ഹോപ് പതിപ്പിനേക്കാൾ 36 ലക്ഷം രൂപ താങ്ങാനാവുന്ന വിലയാണ്. GLE 400d ഹിപ് ഹോപ് ഒരു CBU ഇറക്കുമതി ഉൽപ്പന്നമായാണ് ഇന്ത്യയിൽ എത്തുന്നുവെന്നതാണ് ഈ വില വ്യത്യാസത്തിന്റെ പ്രധാന കാരണം. സ്റ്റാൻ‌ഡേർഡ് GLE 400d പ്രാദേശികമായി കൂട്ടിച്ചേർത്ത മോഡലുമാണ് എന്നത് ശ്രദ്ധേയമാണ്.

GLE ശ്രേണിയിലേക്ക് പുതിയ രണ്ട് മോഡലുകളെയും കൂടി അവതരിപ്പിച്ച് മെർസിഡീസ്

ആ വില വ്യത്യാസത്തിന്റെ ഒരു ഭാഗം ഓഫർ കിറ്റിന്റെ തലത്തിൽ നിന്നുമാണ് വരുന്നു. മെർക്കിന്റെ ഇ-ആക്റ്റീവ് ബോഡി കൺട്രോൾ സസ്പെൻഷൻ, 13 സ്പീക്കർ, 590 ഡബ്ല്യു ബർമസ്റ്റർ സൗണ്ട് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്പ്ലേ, 9 എയർബാഗുകൾ തുടങ്ങിയ സവിശേഷതകളാണ് ഹിപ് ഹോപ് പതിപ്പിൽ ഉള്ളത്.

MOST READ: മോശമാക്കാതെ മഹീന്ദ്രയും, കഴിഞ്ഞ മാസം സ്വന്തമാക്കിയത് 3,867 യൂണിറ്റ് വിൽപ്പന

GLE ശ്രേണിയിലേക്ക് പുതിയ രണ്ട് മോഡലുകളെയും കൂടി അവതരിപ്പിച്ച് മെർസിഡീസ്

പുതിയ രണ്ട് മോഡലുകളിലേക്ക് നേക്കിയാൽ GLE ആദ്യമായി ഇന്ത്യയിൽ എത്തിയപ്പോൾ അത് ഡീസൽ മാത്രമുള്ള മോഡലായിരുന്നു എന്നതായിരുന്നു പരിമിതി. എന്നാൽ ഇപ്പോൾ വാങ്ങുന്നവർക്ക് GLE 450 പെട്രോൾ യൂണിറ്റിൽ ലഭ്യമാകും.

GLE ശ്രേണിയിലേക്ക് പുതിയ രണ്ട് മോഡലുകളെയും കൂടി അവതരിപ്പിച്ച് മെർസിഡീസ്

48V മൈൽ‌ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ ആറ് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് ആഢംബര എസ്‌യുവിയിൽ ഇടംപിടിക്കുന്നത്. ഇത് പരമാവധി 367 bhp കരുത്തിൽ 500 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: തിരിച്ചുവരവിന്റെ പ്രതീക്ഷ നല്‍കി ഹ്യുണ്ടായി; പുതിയ ക്രെറ്റ, വേര്‍ണ മോഡലുകള്‍ക്ക് ആവശ്യക്കാര്‍

GLE ശ്രേണിയിലേക്ക് പുതിയ രണ്ട് മോഡലുകളെയും കൂടി അവതരിപ്പിച്ച് മെർസിഡീസ്

കൂടാതെ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഫോർ വീൽ ഡ്രൈവും പെട്രോൾ പതിപ്പിൽ ലഭ്യമാകുന്നു. 5.7 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും GLE 450 പതിപ്പിന് സാധിക്കുമെന്ന് മെർസിഡീസ് അവകാശപ്പെടുന്നു.

GLE ശ്രേണിയിലേക്ക് പുതിയ രണ്ട് മോഡലുകളെയും കൂടി അവതരിപ്പിച്ച് മെർസിഡീസ്

GLE 450-യും GLE 400d-യും ഒരേ ഉപകരണങ്ങൾ, സുരക്ഷാ സവിശേഷതകൾ, സൃഷ്ടി സുഖങ്ങൾ എന്നിവ പങ്കിടുന്നു. ഇന്ത്യൻ വിപണിയിൽ മെർസിഡീസ് ബെൻസ് GLE മോഡലിന്റെ പ്രധാന എതിരാളി 82.90 മുതൽ 84.40 ലക്ഷം രൂപ വരെ വിലയുള്ള ബി‌എം‌ഡബ്ല്യു X5 ആണ്.ഇത് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്.

Most Read Articles

Malayalam
English summary
Mercedes-Benz GLE 450 launched In India. Read in Malayalam
Story first published: Tuesday, June 2, 2020, 15:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X