AMG GLE 53 കൂപ്പെ ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ പതിപ്പും വിറ്റഴിച്ച് മെര്‍സിഡീസ്

മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ തങ്ങളുടെ ആദ്യത്തെ മെയ്ഡ് ഇന്‍ ഇന്ത്യ AMG മോഡലായ AMG GLC 43 കൂപ്പെ കഴിഞ്ഞ ദിവസമാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. 76.70 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

AMG GLE 53 കൂപ്പെ ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ പതിപ്പും വിറ്റഴിച്ച് മെര്‍സിഡീസ്

അവതരണ വേളയില്‍, ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാവ് അടുത്തിടെ പുറത്തിറക്കിയ AMG GLE 53 കൂപ്പെ ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ പതിപ്പും വിറ്റുപോയതായി പ്രഖ്യാപിച്ചു. 1.20 കോടി രൂപയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

AMG GLE 53 കൂപ്പെ ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ പതിപ്പും വിറ്റഴിച്ച് മെര്‍സിഡീസ്

ഇന്ത്യയിലെ മെര്‍സിഡസ് AMG GLE 43 കൂപ്പെയ്ക്ക് പകരമായി മെര്‍സിഡീസ് AMG GLE 53 കൂപ്പെ ഒരു മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവുമായി വരും.

MOST READ: ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി മെർസിഡീസ് EQC സ്വന്തമാക്കി ബോബി ചെമ്മണ്ണൂർ

AMG GLE 53 കൂപ്പെ ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ പതിപ്പും വിറ്റഴിച്ച് മെര്‍സിഡീസ്

435 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍, ഇന്‍-ലൈന്‍ സിക്‌സ് സിലിണ്ടര്‍, ട്വിന്‍-ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ യൂണിറ്റ് 48V മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയിട്ടുണ്ട്. മെര്‍സിഡീസ് ഇതിനെ EQ ബൂസ്റ്റ് എന്നാണ് വിളിക്കുന്നത്.

AMG GLE 53 കൂപ്പെ ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ പതിപ്പും വിറ്റഴിച്ച് മെര്‍സിഡീസ്

ഇത് 22 bhp അധികം കരുത്തും, 250 Nm അധിക ടോര്‍ഖും സൃഷ്ടിക്കുന്നു. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്, മെര്‍സിഡീസ് 4മാറ്റിക് + ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം എന്നിവയിലൂടെ നാല് വീലുകളിലേക്കും പവര്‍ അയയ്ക്കുന്നു.

MOST READ: ഹാരിയർ ക്യാമോ സ്‌പെഷ്യൽ എഡിഷൻ പുറത്തിറക്കി ടാറ്റ; വില 16.50 ലക്ഷം രൂപ

AMG GLE 53 കൂപ്പെ ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ പതിപ്പും വിറ്റഴിച്ച് മെര്‍സിഡീസ്

5.3 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. ബ്രില്യന്റ് ബ്ലൂ, കാവന്‍സ്റ്റിക് ബ്ലൂ, എമറാള്‍ഡ് ഗ്രീന്‍, ഹയാസിന്ത് റെഡ്, മൊജാവേ സില്‍വര്‍, ഒബ്‌സിഡിയന്‍ ബ്ലാക്ക്, പോളാര്‍ വൈറ്റ്, സെലനൈറ്റ് ഗ്രേ എന്നിങ്ങനെ എട്ട് കളര്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാകും.

AMG GLE 53 കൂപ്പെ ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ പതിപ്പും വിറ്റഴിച്ച് മെര്‍സിഡീസ്

വെര്‍ട്ടിക്കല്‍ സ്ലാറ്റ് പനാമെറിക്ക ഗ്രില്ല്, 21 ഇഞ്ച് അലോയി വീലുകള്‍, ഫ്രണ്ട് ഫെന്‍ഡറുകളില്‍ ടര്‍ബോ ബാഡ്ജിംഗ്, AMG എക്സ്ഹോസ്റ്റ് എന്നിവ സവിശേഷതകളാണ്. പുതിയ GLE കൂപ്പെ അതിന്റെ മുന്‍ഗാമിയേക്കാള്‍ വലുതാണ്, കൂടാതെ 20 mm കൂടുതല്‍ വീല്‍ബേസുമുണ്ട്.

MOST READ: ലോക്ക്ഡൗണ്‍ കാലയളവില്‍ വാഹന ഇഎംഐ അടച്ചിരുന്നോ? ബാങ്കില്‍ നിന്നും ക്യാഷ്ബാക്ക് പ്രതീക്ഷിക്കാം

AMG GLE 53 കൂപ്പെ ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ പതിപ്പും വിറ്റഴിച്ച് മെര്‍സിഡീസ്

ഇന്‍ഫോടെയിന്‍മെന്റിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമായി ഇരട്ട 12.3 ഇഞ്ച് ഡിസ്പ്ലേകളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടും മെര്‍ക്കിന്റെ ഏറ്റവും പുതിയ MBUX സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

AMG GLE 53 കൂപ്പെ ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ പതിപ്പും വിറ്റഴിച്ച് മെര്‍സിഡീസ്

ഫ്‌ലാറ്റ് ബോട്ടം സ്റ്റിയറിംഗ്, AMG ഫ്രണ്ട് സീറ്റുകള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പെഡലുകള്‍ എന്നിവ പോലുള്ള ചില AMG നിര്‍ദ്ദിഷ്ട സ്പര്‍ശനങ്ങളും GLE 53 കൂപ്പെയുടെ ക്യാബിന് ലഭിക്കുന്നു.

MOST READ: കേമൻ ആര്? പുതുതലമുറ ഹ്യുണ്ടായി i20 -യും ടാറ്റ ആൾട്രോസും മാറ്റുരയ്ക്കാം

AMG GLE 53 കൂപ്പെ ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ പതിപ്പും വിറ്റഴിച്ച് മെര്‍സിഡീസ്

250 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. ഒന്‍പത് എയര്‍ബാഗുകള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ എന്നിവയും സ്റ്റാന്‍ഡേര്‍ഡാണ്. പോര്‍ഷെ കയീന്‍ കൂപ്പെ, ഔഡി Q8, ബിഎംഡബ്ല്യു X6 എന്നിവരാണ് വിപണിയിലെ എതിരാളികള്‍.

Most Read Articles

Malayalam
English summary
Mercedes Benz Sold Out AMG GLE 53 Coupe For This Year. Read in Malayalam.
Story first published: Friday, November 6, 2020, 16:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X