Just In
- 3 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 4 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 4 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 4 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- Sports IPL 2024: പാണ്ഡ്യ എങ്ങനെ ക്യാപ്റ്റനായെന്ന് നമ്മള് മറക്കില്ല, അവന്റെ കുഞ്ഞിനോടും പറയും; ആരാധകര്‍ക്കെതിരെ അക്രം
- Movies ഇത് സത്യമോ?, ദിലീപ് ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നു, ലാലിന് പുറമെ മറ്റൊരു താരം ഹൗസിലെത്തുന്നത് ആദ്യം!
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
വിപണിയിൽ എത്തും മുമ്പ് എംജി ഗ്ലോസ്റ്ററിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്
ഈ വർഷം ആദ്യം നടന്ന 2020 ഓട്ടോ എക്സ്പോയിലാണ് എംജി മോട്ടോർസ് പുതിയ ഹെക്ടർ പ്ലസും, ഗ്ലോസ്റ്ററും പ്രദർശിപ്പിച്ചത്. ഹെക്ടറിന്റെ ആറ് സീറ്റർ പതിപ്പായ ഹെക്ടർ പ്ലസ് ഉടൻ പുറത്തിറക്കാൻ എംജി ഏറെക്കുറെ തയ്യാറായിരിക്കുകയാണ്.
അതോടൊപ്പം ബ്രാൻഡ് പുതിയ ഗ്ലോസ്റ്ററിനെയും ഇന്ത്യൻ നിരത്തുകളിൽ പരീക്ഷിക്കുന്നു. മാക്സസ് D90 എസ്യുവിയുടെ പുനർനിർമ്മിച്ച പതിപ്പാണ് ഗ്ലോസ്റ്റർ.
ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ തുടങ്ങിയവയാവും പുതിയ എസ്യുവിയുടെ എതിരാളികൾ. ഇന്ത്യൻ വിപണിയിലെ ബ്രാൻഡിൽ നിന്നുള്ള ഏറ്റവും ചെലവേറിയ കാറാവുമിത്.
MOST READ: ചൈന ബഹിഷ്കരണം; വാഹന വിപണിയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് നിര്‍മ്മാതാക്കള്‍
വിപണിയിൽ എത്തും മുമ്പ് എംജി ഗ്ലോസ്റ്റർ റോഡുകളിൽ പരീക്ഷണയോട്ടം നടത്താത്തതായി കണ്ടെത്തിയിരിക്കുകയാണ്. എസ്യുവിയിൽ ലോഗോകൾ മറച്ച സ്ഥിതിയിലാണുള്ളത്. ഉത്സവ സീസണിൽ എംജി ഗ്ലോസ്റ്റർ വിൽപ്പനയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നിരുന്നാലും, ലോക്ക്ഡൗൺ കാരണം, പിന്നീടുള്ള വാഹനത്തിന്റെ അരങ്ങേറ്റം നീട്ടിവെക്കാനും ഇടയുണ്ട്. കൊവി-19 മായി ബന്ധപ്പെട്ട ലോക്ക്ഡൗൺ കാരണം പുതിയ എംജി ഹെക്ടർ പ്ലസിന്റെയും ലോഞ്ച് വൈകിയിരിക്കുകയാണ്.
MOST READ: ചൈനയിൽ ഇലക്ട്രിക് ക്രോസ്ഓവറുകളുടെ ഡിസൈൻ പേറ്റൻഡ് ഫയൽ ചെയ്ത് ടൊയോട്ട
ടൊയോട്ട ലാൻഡ് ക്രൂയിസർ LC 200 -നേക്കാൾ നീളമുള്ള ഒരു വലിയ എസ്യുവിയാണ് എംജി ഗ്ലോസ്റ്റർ. ഏഴ് സീറ്റർ എസ്യുവി ഒരു ലാഡർ ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
Image Courtesy: DOCTOR RIDER/YouTube
മഹീന്ദ്ര അൾടുറാസ്, ഫോർഡ് എൻഡവർ, സെഗ്മെന്റ് ലീഡർ ടൊയോട്ട ഫോർച്യൂണർ എന്നിയോടെല്ലാം ഇത് മത്സരിക്കും. എന്നിരുന്നാലും, ഗ്ലോസ്റ്ററിന് ഏകദേശം 45 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്നു, ഇത് നേരിട്ടുള്ള എതിരാളികളില്ലാത്ത ഒരു സെഗ്മെന്റിൽ വാഹനത്തെ ഉൾപ്പെടുത്തും.
MOST READ: ബെന്റേഗ ഫെയ്സ്ലിഫ്റ്റ് ജൂൺ 30-ന് വിപണിയിലേക്ക്, ടീസർ വീഡിയോ പങ്കുവെച്ച് ബെന്റ്ലി
എംജി എല്ലായ്പ്പോഴും അവരുടെ മോഡലുകൾ നൽകുന്ന സവിശേഷതകളുടെ എണ്ണത്തിൽ വളരെ ഉദാരത പുലർത്തുന്നു, ഇതിൽ ഗ്ലോസ്റ്റർ വ്യത്യസ്തമാകില്ല. എൽഇഡി അഡാപ്റ്റീവ് ഹെഡ്ലാമ്പുകൾ, വിശാലമായ പനോരമിക് സൺറൂഫ്, 12.3 ഇഞ്ച് ടച്ച്സ്ക്രീൻ ഇന്റർനെറ്റ് കണക്റ്റഡ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും നമുക്ക് കാണാനാകും.
ജെസ്റ്റർ നിയന്ത്രിത ടെയിൽഗേറ്റ്, മൂന്ന്-സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം തുടങ്ങിയ സവിശേഷതകളും ഗ്ലോസ്റ്റർ വാഗ്ദാനം ചെയ്യും. 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഗ്ലോസ്റ്ററിൽ ഇലക്ട്രിക്കലി കൺട്രോൾഡ് പിൻഡോറുകളും ഉണ്ടായിരുന്നു. ഒരു ബട്ടൺ സ്പർശിച്ച് യാത്രക്കാർക്ക് ഡോറുകൾ പ്രവർത്തിപ്പിക്കാൻ കഴിയും.
MOST READ: ഇലക്ട്രിക് വാഹനങ്ങൾക്ക് ബാറ്ററി സ്വാപ്പിംഗ് സംവിധാനമൊരുക്കി ഇന്ത്യൻ ഓയിൽ
ബ്രാൻഡ് സ്വയം വികസിപ്പിച്ച 2.0 ലിറ്റർ, ട്വിൻ-ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് വമ്പൻ എസ്യുവിയെ ശക്തിപ്പെടുത്തുന്നത്. ഇത് പരമാവധി 218 bhp കരുത്തും 480 Nm torque ഉം സൃഷ്ടിക്കുന്നു. ലോഞ്ച് ചെയ്യുന്ന സമയത്ത് ഗ്ലോസ്റ്ററിനൊപ്പം എംജി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ നൽകുമോ എന്ന് അറിയില്ല.
എന്നിരുന്നാലും, ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ നമുക്ക് തീർച്ചയായും പ്രതീക്ഷിക്കാം. പിന്നീട് എസ്യുവിയിൽ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമായേക്കാം.