ബെന്റേഗ ഫെയ്‌സ്‌ലിഫ്റ്റ് ജൂൺ 30-ന് വിപണിയിലേക്ക്, ടീസർ വീഡിയോ പങ്കുവെച്ച് ബെന്റ്‌ലി
ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവിയായ ബെന്റ്‌ലി ബെന്റേഗ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി ജൂൺ 30-ന് വിപണിയിൽ എത്തും. അതിന്റെ ഭാഗമായി ബ്രീട്ടീഷ് ബ്രാൻഡ് വാഹനത്തിന്റെ പുതിയ ടീസർ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

ബെന്റ്ലി പങ്കിട്ട ടീസർ വീഡിയോ മോഡലിന്റെ ചില പ്രധാന വിശദാംശങ്ങൾ പ്രദർശിപ്പിക്കുന്നു. പുതിയ ഓവൽ ആകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, അനലോഗ് ക്ലോക്ക്, സ്പീഡോമീറ്റർ, സ്റ്റിയറിംഗ് വീൽ, സ്പീക്കർ, അലോയ് വീലുകൾ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ തുടങ്ങിയ സവിശേഷതകൾ ബെന്റ്ലി ബെന്റേഗ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ വീഡിയോ വെളിപ്പെടുത്തുന്നു.
ബെന്റേഗ ഫെയ്‌സ്‌ലിഫ്റ്റിന്റെ മുമ്പ് പുറത്തുവന്ന സ്പൈ ചിത്രങ്ങൾ അതിന്റെ എല്ലാ പരിഷ്ക്കരണകളും വെളിപ്പെടുത്തിയിരുന്നു. ബെന്റ്‌ലിയുടെ പുതിയ ബിയോണ്ട് 100 ബിസിനസ് തന്ത്രത്തിന് കീഴിൽ പുറത്തിറക്കുന്ന കമ്പനിയുടെ ആദ്യ മോഡലാകും 2021 ബെന്റേഗ.
MOST READ: കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം, പരീക്ഷണയോട്ടവുമായി ജീപ്പ്

ഫെയ്‌സ്‌ലിഫ്റ്റ് ബെന്റേഗ എസ്‌യുവിയുടെ ആഗോള അവതരണം 2020 ബീജിംഗ് മോട്ടോർ ഷോയിൽ നടത്താമെന്നാണ് ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ബെന്റ്ലി തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.

2016 ലാണ് ബെന്റേഗ ആദ്യമായി വിപണിയിൽ എത്തുന്നത്. ആദ്യതലമുറ എസ്‌യുവിയുടെ 20,000 യൂണിറ്റുകൾ കമ്പനി ഇതുവരെ ഉത്പാദിപ്പിച്ചിട്ടുണ്ടെന്ന് ബെന്റ്ലി അറിയിച്ചു.
MOST READ: പ്രതിസന്ധിയില്‍ മാരുതിക്ക് കരുത്തായി വിറ്റാര ബ്രെസ; വാരിക്കൂട്ടിയത് 26,000 ബുക്കിങ്ങുകള്‍

3.0 ലിറ്റർ V6 പ്ലഗ്-ഇൻ ഹൈബ്രിഡ് യൂണിറ്റ്, 4.0 ലിറ്റർ ട്വിൻ-ടർബോ V8 യൂണിറ്റ്, 6.0 ലിറ്റർ ട്വിൻ-ടർബോ W12 യൂണിറ്റ് എന്നിവ ബെന്റ്ലി ബെന്റേഗ ഫെയ്‌സ്‌ലിഫ്റ്റിലെ എഞ്ചിൻ ഓപ്ഷനുകളിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

മുൻനിര മോഡലായ W12 എഞ്ചിൻ കൂടുതൽ കാര്യക്ഷമതയ്ക്കായി നവീകരിക്കാൻ സാധ്യതയുണ്ട്. നിലവിൽ ട്വിൻ ടർബോചാർജ്ഡ് 6.0 ലിറ്റർ W12 എഞ്ചിന് 600 bhp കരുത്തിൽ 900 Nm torque സൃഷ്ടിക്കാൻ ശേഷിയുണ്ട്.
MOST READ: മാരുതി ഡിസൈറിന് വെല്ലുവിളി; സബ് കോംപാക്ട് സെഡാൻ വിപണിയിൽ എത്തിക്കാനൊരുങ്ങി നിസ്സാൻ

ഈ കോൺഫിഗറേഷനിൽ ബെന്റ്ലി ബെന്റേഗയ്ക്ക് വെറും 4.1 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും. ലോകത്തിലെ ഏറ്റവും വേഗമേറിയതും ആഢംബര പൂര്‍ണവുമായ എസ്‌യുവി എന്നാണ് എസ്‌യുവിക്ക് ബെന്റ്‌ലി നല്‍കുന്ന വിശേഷണം.

ആഢംബര എസ്‌യുവി ശ്രേണിയിൽ ലംബോര്‍ഗിനി ഉറൂസും റോള്‍സ് റോയിസ് കലിനനും ആയിരിക്കും ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ എസ്‌യുവിയായ ബെന്റ്ലി ബെന്റേഗയ്ക്ക് വെല്ലുവിളി ഉയര്‍ത്തുക.


Click it and Unblock the Notifications








