ഗ്ലോസ്റ്ററിന് മാറ്റുകൂട്ടാൻ ഫോർ വീൽ ഡ്രൈവും ഒപ്പം അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും

എം‌ജി മോട്ടോർ ഇന്ത്യ ഗ്ലോസ്റ്റർ എന്ന പുതിയ ഫുൾ-സൈസ് എസ്‌യുവിയെ ഇന്ത്യൻ വിപണിയിൽ അണിനിരത്താൻ ഒരുങ്ങുകയാണ്. രാജ്യത്തെ ബ്രാൻഡിന്റെ മുൻനിര പ്രീമിയം എസ്‌യുവി മോഡലായിരിക്കും ഇത് എന്നതും ശ്രദ്ധേയമാണ്.

ഗ്ലോസ്റ്ററിന് മാറ്റുകൂട്ടാൻ ഫോർ വീൽ ഡ്രൈവും ഒപ്പം അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും

വിപണി അരങ്ങേറ്റത്തിന് മുന്നോടിയായി വാഹനത്തിന്റെ സജീവ പരീക്ഷണയോട്ടത്തിലാണ് എംജി ഇപ്പോൾ. അതിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഓട്ടോകാർ ഇന്ത്യ പുറത്തുവിട്ടപ്പോൾ പുതിയ സവിശേഷതകൾ ഗ്ലോസ്റ്റർ എസ്‌യുവിയിൽ ഇടംപിടിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.

ഗ്ലോസ്റ്ററിന് മാറ്റുകൂട്ടാൻ ഫോർ വീൽ ഡ്രൈവും ഒപ്പം അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും

ആദ്യത്തെ ഏറ്റവും പ്രധാന സവിശേഷത ഗ്ലോസ്റ്ററിന്റെ ഫോർ-വീൽ ഡ്രൈവ് സംവിധാനമാണ്. ഇത് ഒരു ഓപ്ഷണൽ ഓഫറായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാമത്തെ ശ്രദ്ധേയമായ കാര്യം ADAS സാങ്കേതികവിദ്യയുടെ സാന്നിധ്യമാണ്. ഇത് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റത്തെയാണ് സൂചിപ്പിക്കുന്നത്.

MOST READ: അരങ്ങേറ്റത്തിന് സജ്ജം; ഔഡി RS Q8 ഡീലര്‍ഷിപ്പുകളില്‍ എത്തി

ഗ്ലോസ്റ്ററിന് മാറ്റുകൂട്ടാൻ ഫോർ വീൽ ഡ്രൈവും ഒപ്പം അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും

ഇത് അടുത്തിടെ എംജി മോട്ടോർ പുറത്തുവിട്ട ടീസർ വീഡിയോയിൽ വെളിപ്പെടുത്തിയിരുന്നു. പാർക്കിംഗ് അസിസ്റ്റ്, ഓട്ടോ ബ്രേക്കിംഗ്, കൂട്ടിയിടി ഒഴിവാക്കൽ സംവിധാനം എന്നിവയും അതിലേറെയും പോലുള്ള മികച്ച സുരക്ഷാ സവിശേഷതകളും ഫുൾ-സൈസ് എസ്‌യുവിയ്ക്ക് വിപണിയിൽ കരുത്താകും.

ഗ്ലോസ്റ്ററിന് മാറ്റുകൂട്ടാൻ ഫോർ വീൽ ഡ്രൈവും ഒപ്പം അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും

ഉത്സവ സീസണോടു കൂടിയാകും എം‌ജി ഗ്ലോസ്റ്റർ ഇന്ത്യൻ വിപണിയിൽ ഇടംപിടിക്കുക. പ്രധാനമായും ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ തുടങ്ങിയ ശക്തരായ മോഡലുകളുമായാകും ഈ ചൈനീസ് എസ്‌യുവി മാറ്റുരയ്ക്കുക. വിദേശ വിപണികളിലെ മാക്‌സസ് D90-യുടെ പുനർനിർമിച്ച മോഡലാണ് ഗ്ലോസ്റ്റർ എന്നതും നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യമാണ്.

MOST READ: ഇത് പരസ്യമല്ല; 'ഫീല്‍ ഗുഡ്', ഥാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്ത് പൃഥ്വിരാജ്

ഗ്ലോസ്റ്ററിന് മാറ്റുകൂട്ടാൻ ഫോർ വീൽ ഡ്രൈവും ഒപ്പം അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും

ക്രോമിൽ പൂർത്തിയാക്കിയ വലിയ ഫ്രണ്ട് ഗ്രിൽ, ഇന്റഗ്രേറ്റഡ് ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, മേൽക്കൂര റെയിലുകൾ, ബൂട്ട് ലിഡിലുടനീളം ബോൾഡ് ‘ഗ്ലോസ്റ്റർ' മോണിക്കർ എന്നിവ എസ്‌യുവിയുടെ സവിശേഷതയായിരിക്കും.

ഗ്ലോസ്റ്ററിന് മാറ്റുകൂട്ടാൻ ഫോർ വീൽ ഡ്രൈവും ഒപ്പം അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും

പുറംമോടിപോലെ തന്നെ മനോഹരമായിരിക്കും ഗ്ലോസ്റ്ററിന്റെ അകത്തളവും. ഇതിൽ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ബ്രാൻഡിന്റെ ഏറ്റവും പുതിയ ‘ഐസ്‌മാർട്ട്' കണക്റ്റുചെയ്‌ത സാങ്കേതികവിദ്യയും മെച്ചപ്പെട്ട AI സഹായവും കാറിന്റെ വിവിധ സവിശേഷതകൾ പ്രവർത്തിപ്പിക്കുന്നതിന് നിരവധി വോയ്‌സ് കമാൻഡുകളും എംജി അവതരിപ്പിക്കും.

MOST READ: ഉപഭോക്താക്കള്‍ക്കായി പുതിയ സര്‍വീസ് പാക്കേജുകള്‍ അവതരിപ്പിച്ച് സ്‌കോഡ

ഗ്ലോസ്റ്ററിന് മാറ്റുകൂട്ടാൻ ഫോർ വീൽ ഡ്രൈവും ഒപ്പം അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും

കൂടാതെ പനോരമിക് സൺറൂഫ്, കീലെസ് എൻട്രി, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിംഗ്, മൾട്ടിപ്പിൾ എയർബാഗുകൾ, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ് ഉള്ള 360 ഡിഗ്രി ക്യാമറ, ക്രൂയിസ് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, എബിഎസ്, ഇബിഡി എന്നീ ഫീച്ചറുകളും എസ്‌യുവിയോടൊപ്പം കൂട്ടിനുണ്ടാകും.

ഗ്ലോസ്റ്ററിന് മാറ്റുകൂട്ടാൻ ഫോർ വീൽ ഡ്രൈവും ഒപ്പം അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും

2.0 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെയാകും എംജി ഗ്ലോസ്റ്റർ വാഗ്‌ദാനം ചെയ്യുക. ടർബോ-പെട്രോൾ എഞ്ചിൻ 211 bhp പവറും 350 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കും.

MOST READ: സോനെറ്റ് കോംപാക്ട്-എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച് കിയ

ഗ്ലോസ്റ്ററിന് മാറ്റുകൂട്ടാൻ ഫോർ വീൽ ഡ്രൈവും ഒപ്പം അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും

അതേസമയം മറുവശത്ത് 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിൻ 215 bhp കരുത്തിൽ 480 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ZF-ൽ നിന്ന് കടമെടുത്ത എട്ട് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഉപയോഗിച്ചാണ് ഡീസൽ മോഡലുകൾ തെരഞ്ഞെടുക്കാൻ സാധിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Gloster Full Size SUV Spied Testing Revealing New Features. Read in Malayalam
Story first published: Friday, August 21, 2020, 15:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X