ജൂലൈയിലെ വിൽപ്പനയിൽ എംജി മോട്ടോർസിനും നേട്ടം
കൊവിഡ്-19 മഹാമാരിയുടെ പഞ്ചാത്തലത്തിൽ വാഹന വിപണി കുത്തനെ ഇടിഞ്ഞതിനു ശേഷം പയ്യെ പഴയപടിയിലേക്ക് എത്തുകയാണിപ്പോൾ. മറ്റ് മാസങ്ങളെ അപേക്ഷിച്ച് ജൂലൈയിൽ എല്ലാ കാർ നിർമാതാക്കളും ഭേദപ്പെട്ട പ്രകടനമാണ് വിൽപ്പനയിൽ കാഴ്‌ച വെക്കുന്നത്.

കൊവിഡ്-19 മഹാമാരിയുടെ പഞ്ചാത്തലത്തിൽ വാഹന വിപണി കുത്തനെ ഇടിഞ്ഞതിനു ശേഷം പയ്യെ പഴയപടിയിലേക്ക് എത്തുകയാണിപ്പോൾ. മറ്റ് മാസങ്ങളെ അപേക്ഷിച്ച് ജൂലൈയിൽ എല്ലാ കാർ നിർമാതാക്കളും ഭേദപ്പെട്ട പ്രകടനമാണ് വിൽപ്പനയിൽ കാഴ്‌ച വെക്കുന്നത്.

2020 ജൂലൈ മാസത്തിൽ എംജി മോട്ടോർ ഇന്ത്യ 2,105 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. 2019 ജൂലൈയിലെ 1,508 യൂണിറ്റ് വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 597 യൂണിറ്റിന്റെ അല്ലെങ്കിൽ 39.59 ശതമാനത്തിന്റെ വർധനവാണ് എംജിക്ക് ഉണ്ടായിരിക്കുന്നത്.
MOST READ: വിപണിയിൽ എത്തും മുമ്പ് പുതിയ RS Q8 -ന്റെ ടീസർ പങ്കുവെച്ച് ഔഡി

2019 ജൂലൈയിൽ ഹെക്‌ടർ എസ്‌യുവിയുമായി ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം നടത്തിയ എംജി മോട്ടോർസിന് ഇന്ന് ഹെക്‌ടറിന് പുറമെ ZS ഇവി, ഹെക്ടർ പ്ലസ് എന്നിങ്ങനെ മൂന്ന് മോഡലുകൾ ഇന്ത്യൻ ശ്രേണിയിലുണ്ട്. ZS ഒരു ഇലക്ട്രിക് മോഡലായതിനാൽ കാര്യമായ വിൽപ്പന മോഡലിന് രാജ്യത്ത് ലഭിക്കുന്നില്ല.

അതിനാൽ ഹെക്ടർ, പുതുതായി അവതരിപ്പിച്ച ഹെക്ടർ പ്ലസ് എന്നിവയാണ് കമ്പനിയുടെ വിൽപ്പന കണക്കുകൾ ഉയർത്തുന്നത്. എന്നിരുന്നാലും ഇന്ത്യയിൽ ഏറ്റവുമധികം ബുക്ക് ചെയ്യപ്പെട്ട ഇലക്ട്രിക് കാറായി ZS ഇവി മാറിക്കഴിഞ്ഞു.
MOST READ: 2021 ലാൻഡ് ക്രൂയിസർ ഹെറിറ്റേജ് പതിപ്പ് അവതരിപ്പിച്ച് ടൊയോട്ട

വിപണിയിൽ അവതരിപ്പിച്ച് വെറും 27 ദിവസത്തിനുള്ളിൽ ZS ഇലക്ട്രിക്കിന്റെ ബുക്കിംഗ് നമ്പറുകൾ 2,800 കവിഞ്ഞു എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഉത്പാദന പരിമിതി കാരണം ഡെലിവറി മന്ദഗതിയിലാണ്. ഹെക്ടറിന്റേയും ഹെക്ടർ പ്ലസിന്റേയും അവസ്ഥയും സമാനമാണ്. കമ്പനി തീർച്ചപ്പെടുത്തിയിട്ടില്ലാത്ത ഓർഡർ ഇപ്പോഴും നിരത്തിലെത്തിക്കാൻ ബുദ്ധിമുട്ടുകയാണ്.

നിലവിലെ കൊവിഡ് സാഹചര്യവും കാരണം ഉത്‌പാദനത്തെ ബാധിച്ചിട്ടുണ്ട്. ജൂലൈയിൽ വിൽപ്പന ഉയരാൻ സഹായിച്ചത് ആറ് സീറ്റർ ഹെക്‌ടർ പ്ലസിന്റെ അരങ്ങേറ്റമാണ്.
MOST READ: ബുക്കിംഗ് പുനരാരംഭിച്ച് സിഎഫ് മോട്ടോ; ബിഎസ് VI പതിപ്പുകൾ ഉടൻ വിപണിയിൽ എത്തും

വാങ്ങുന്ന സമയത്തും സേവനത്തിലും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഒന്നിലധികം സാനിറ്റൈസേഷൻ ഡ്രൈവുകളും സംരംഭങ്ങളും ബ്രാൻഡ് ആരംഭിച്ചിട്ടുണ്ട്.

ജൂൺ മാസത്തിൽ വിറ്റഴിച്ച 2,012 യൂണിറ്റിനെ അപേക്ഷിച്ച് നേരിയ പുരോഗതിയാണ് ഈ മാസത്തെ വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. 2020 മെയ് മാസത്തെ അപേക്ഷിച്ച് മിക്ക നിർമാതാക്കളും 2020 ജൂണിൽ ഒരു വലിയ വിൽപ്പന കുതിച്ചുചാട്ടത്തിനാണ് സാക്ഷ്യംവഹിച്ചത്.

അതുപോലെ തന്നെ എംജി മോട്ടോറിന് താൽപ്പര്യം സംരക്ഷിക്കാനും 2,000 യൂണിറ്റിന് മുകളിലുള്ള പതിവ് വിൽപന നിലനിർത്താനും കഴിഞ്ഞത് ശ്രദ്ധേയമാണ്. അടുത്തതായി ഫുൾ സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ഗ്ലോസ്റ്ററിനെ ഉടൻ അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.


Click it and Unblock the Notifications








