കൊവിഡ്-19; സൗജന്യ സാനിറ്റൈസേഷന്‍ പദ്ധതികളുമായി എംജി
വിപണിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതികള്‍ അവതരിപ്പിച്ച് എംജി മോട്ടോര്‍സ്. 'എംജി സേവാ പേരന്റ്‌സ്' എന്ന പദ്ധതിക്കാണ് ബ്രാന്‍ഡ് തുടക്കമിട്ടിരിക്കുന്നത്.

മാതാപിതാക്കളുടെ സുരക്ഷയ്ക്കായിട്ടാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് എംജി പറയുന്നു. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി കാറിലേക്ക് സാനിറ്റൈസേഷന്‍ വ്യാപിപ്പിക്കുകയാണ് ഇതിലൂടെ നിര്‍മ്മാതാക്കള്‍ ചെയ്യുന്നത്.

ഈ സേവനം മറ്റ് ബ്രാന്‍ഡില്‍ നിന്നുള്ള മോഡലിലും ലഭ്യമാക്കുമെന്ന് എംജി പറഞ്ഞു. ഈ സൗജന്യ സേവനം ഓഗസ്റ്റ് 31 വരെ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. ഒന്നുകില്‍ ഉപഭോക്താക്കള്‍ അടുത്തുള്ള എംജിയുടെ അംഗികൃത ഡീലര്‍ഷിപ്പില്‍ വാഹനം എത്തിക്കണം.
MOST READ: ഉപഭോക്താക്കള്‍ക്കായി കോണ്‍ടാക്റ്റ്‌ലെസ് സേവനം വാഗ്ദാനം ചെയ്ത് സിയറ്റ്

അല്ലെങ്കില്‍ വീടുകളില്‍ എത്തി തങ്ങളുടെ ജീവനക്കാര്‍ സേവനം ലഭ്യമാക്കുമെന്നും ബ്രാന്‍ഡ് അറിയിച്ചു. ഡീലര്‍ഷിപ്പിലേക്ക് എത്തുന്നവര്‍ വരുന്നതിന് മുമ്പ് മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തങ്ങളുടെ ഷോറൂമുകളിലും ഡീലര്‍ഷിപ്പിലും എത്തുന്ന ഉപഭോക്താക്കള്‍ക്കായി നേരത്തെ തന്നെ വലിയ സുരക്ഷാ നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്.
MOST READ: വാണിജ്യ വാഹന നിരയ്ക്കായി കണക്ടഡ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ഐഷർ

വാഹനങ്ങളെക്കുറിച്ച് അന്വേഷിക്കാനോ ഡെലിവറി എടുക്കാനോ ഷോറൂമിലെത്തുന്ന ആളുകളുടെ ശരീര താപനില പരിശോധിച്ച ശേഷം മാത്രമേ ഷോറുമിലേക്ക് പ്രവേശിപ്പിക്കുകയുള്ളു.

അതോടൊപ്പം തന്നെ ഷോറൂമിലെത്തുന്ന ആളുകള്‍ക്ക് മാസ്‌കുകളും നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനായി മാസ്‌കും കൈയ്യുറകളും ധരിച്ചാണ് ജീവനക്കാരും ഷോറുമുകളില്‍ എത്തുന്നത്.
MOST READ: ആള്‍ട്രോസ് XT വകഭേദത്തെ നവീകരിച്ച് ടാറ്റ; വിലയില്‍ മാറ്റമില്ല

ഷോറൂമിന്റെ എല്ലായിടത്തും ഹാന്‍ഡ് സാനിറ്റൈസറുകളും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ജീവനക്കാരോട് ഇടയ്ക്കിടെ കൈകള്‍ ശുചിയാക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്ന് എംജി അറിയിച്ചിട്ടുണ്ട്.

വാഹനം കൈമാറുന്നതിന് മുമ്പ് സ്റ്റിയറിങ്ങും ഗിയര്‍ലിവറും ഡാഷ്ബോര്‍ഡും ഡോര്‍ ഹാന്‍ഡിലുകളും ഗ്രാബ് റെയ്ലുകളും തുടങ്ങി സ്ഥിരമായി തൊടാന്‍ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം അണുവിമുക്തമാക്കാന്‍ ഡിസ്ഇന്‍ഫക്റ്റന്റ് ലായിനിയും ഉപയോഗിക്കുന്നുണ്ട്.
MOST READ: ഹയാബൂസയായി രൂപം മാറി പൾസർ 200 ഇരട്ടകൾ

കൂടാതെ ഷോറൂമുകളും വര്‍ക്ക്ഷോപ്പുകളും അണുവിമുക്തമാക്കാന്‍ വേണ്ട നടപടികള്‍ ചെയ്തിട്ടുണ്ടെന്നും എംജി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലാണ് ഹെക്ടര്‍ എന്നൊരു മോഡലുമായി എംജി ഇന്ത്യന്‍ വിപണിയിലെത്തിയത്.

ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ജീപ്പ് കോമ്പസ് തുടങ്ങിയവരോടാണ് ഹെക്ടര്‍ മത്സരിക്കുന്നത്. വിപണിയില്‍ വന്‍ വിജയമായതോടെ ZS എന്നൊരു ഇലക്ട്രിക് വാഹനത്തെയും ബ്രാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ചു. ഇരുമോഡലുകളുടെയും വിജയത്തിന്റെ ചുവടുപിടിച്ച് എംജി മോട്ടോര്‍ ഈ മാസം രാജ്യത്ത് ഹെക്ടര്‍ പ്ലസും അവതരിപ്പിച്ചു.


Click it and Unblock the Notifications








