പരീക്ഷണയോട്ടം നടത്തി എംജി ZS പെട്രോള്‍; എതിരാളി മാരുതി എസ്-ക്രോസ്
ഹെക്ടറിന്റെ വിജയത്തിന് പിന്നാലെയാണ് എംജി മോട്ടോര്‍സ് ZS എന്നൊരു ഇലക്ട്രിക് പതിപ്പിനെ വിപണിയില്‍ എത്തിക്കുന്നത്. വിപണിയില്‍ അതിവേഗം തന്നെ മികച്ച വിജയം സ്ഥന്തമാക്കാന്‍ ZS ഇലക്ട്രിക്കും സാധിച്ചു.

20.88 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. എന്നാല്‍ വിദേശ വിപണികളില്‍ ZS ഇലക്ട്രിക്കിന്റെ പെട്രോള്‍ പതിപ്പിനെയും നിര്‍മ്മാതാക്കള്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്. ഈ പെട്രോള്‍ വകഭേദം ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. മോട്ടോര്‍ബീം ആണ് പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
MOST READ: കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

അധികം വൈകാതെ തന്നെ വാഹനം നിരത്തുകളില്‍ എത്തും എന്ന സൂചനയാണിത് നല്‍കുന്നത്. പൂര്‍ണമായും മൂടിക്കെട്ടിയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം. 2020 ഓട്ടോ എക്‌സ്‌പോയില്‍ ഈ വാഹനത്തെ കമ്പനി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം ഈ പതിപ്പിന്റെ അവതരണം സംബന്ധിച്ച് വ്യക്തമായ തീയതിയൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച മോഡല്‍ 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റാണ്.
MOST READ: കൗതുക കാഴ്ചയായി മെർസിഡീസ് X-ക്ലാസ് കസ്റ്റമൈസ്ഡ് ആഢംബര പിക്കപ്പ് ട്രക്ക്

ഇത് പരമാവധി 111 bhp പവറും 160 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കും.

അതേസമയം അന്താരാഷ്ട്ര വിപണികളില്‍, ഒന്നിലധികം എഞ്ചിന്‍ ഓപ്ഷനുകള്‍ക്കൊപ്പം ZS ലഭ്യമാണ്. 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 160 bhp കരത്തും 230 Nm torque ഉം സൃഷ്ടിക്കും. 5 സ്പീഡ് മാനുവല്‍, സിവിടിയാണ് ഗിയര്‍ബോക്‌സ്.
MOST READ: ബിഎസ് VI ജാവ, ജാവ 42 മോഡലുകളില്‍ പുതിയ ഫീച്ചറുകള്‍

1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും വിദേശ വിപണിയില്‍ ലഭ്യമാണ്. ഇത് 118 bhp കരുത്തും 150 Nm torque ഉം സൃഷ്ടിക്കും. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. ഈ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും ചൈനയില്‍ ലഭ്യമാണ്.

12.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ വാഹനത്തിന് സാധിക്കുമെന്നാണ് എംജി അവകാശപ്പെടുന്നു. കൂടാതെ പരമാവധി 180 കിലോമീറ്റര്‍ വേഗത പുറത്തെടുക്കാനും വാഹനത്തിന് സാധിക്കും.
MOST READ: ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക്കിന് കണ്ണഞ്ചിപ്പിക്കുന്ന ഡിസ്‌കൗണ്ടുമായി ടാറ്റ

കാറിന്റെ ഇലക്ട്രിക് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറിയ ചില മാറ്റങ്ങള്‍ മാത്രമാകും വാഹനത്തിന് ലഭിക്കുക. മുന്‍വശത്ത് എല്‍ഇഡി ഹെഡ്‌ലാമ്പുകളും കറുത്ത നിറത്തില്‍ ഒരുങ്ങിയിരിക്കുന്ന ഗ്രില്ലും വാഹനത്തെ ആകര്‍ഷകമാക്കും.

നവീകരിച്ച ഫോഗ് ലാമ്പുകള്‍, സെന്‍ട്രല്‍ എയര്‍ഡാം എന്നിവ ഉപയോഗിച്ച് ബമ്പര്‍ പുനസ്ഥാപിച്ചു. ഈ മാറ്റങ്ങള്‍ പെട്രോള്‍ ZS-നെ അതിന്റെ ഇലക്ട്രിക്ക് പതിപ്പില്‍ നിന്നും വ്യത്യസ്തവും ആധുനികവുമാക്കുന്നു. വാഹനത്തിന്റെ അളവുകളിലും ബ്രാന്‍ഡ് മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിച്ചില്ല.

10.1 ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, ആറ് എയര്‍ബാഗുകള്‍, ഓട്ടോ എസി, എന്നിവ പെട്രോള്‍ പതിപ്പിലും ഇടിംപിടിക്കുന്നു. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 12 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, നിസാന്‍ കിക്‌സ്, റെനോ ഡസ്റ്റര്‍, മാരുതി എസ്-ക്രോസ് എന്നിവരാകും വാഹനത്തിന്റെ എതിരാളികള്‍.


Click it and Unblock the Notifications