പരീക്ഷണയോട്ടത്തിനിറങ്ങി പുതുതലമുറ ഹ്യുണ്ടായി i20; അരങ്ങേറ്റം ഉടന്‍
പുതുതലമുറ i20-യുടെ അരങ്ങേറ്റം അധികം വൈകാതെ ഉണ്ടാകുമെന്ന് കൊറിയന്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി കഴിഞ്ഞു. നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങൾ പുറത്തുവരുന്നത്. പൂര്‍ണമായും മൂടിക്കെട്ടി പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ ടീം ബിഎച്ച്പിയാണ് പങ്കുവെച്ചിരിക്കുന്നത്.

ഇതിനോടകം തന്നെ വാഹനം നിരവധി അന്തരാഷ്ട്ര വിപണികളില്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്. പുറമേയുള്ള സ്‌റ്റെലിംഗിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്കായുള്ള പുതുതലമുറ i20 യൂറോപ്യന്‍ മോഡലുകള്‍ക്ക് സമാനമാണ്.
MOST READ: 2020 സാമ്പത്തിക വര്‍ഷത്തിലെ മികച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ ബ്രാന്‍ഡുകള്‍ ഇവരൊക്കെ

മുന്‍ മോഡലിനെ പൂര്‍ണമായും ഉടച്ചുവാര്‍ത്ത ഡിസൈനിലാണ് പുതുതലമുറ i20 വിപണിയിലേക്ക് എത്തുന്നത് എന്നാതാണ് പ്രധാന സവിശേഷത. മുന്‍ഭാഗമാണ് ഡിസൈന്‍ നവീകരണത്തിന് വിധേയമായിരിക്കുന്നത്. സ്പോര്‍ട്ടി ഡിസൈന്‍, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, വിന്‍ഡോയിലൂടെ നീളുന്ന ക്രോം റണ്ണിങ്ങ് സ്ട്രിപ്പ് എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്.

പുതിയ കാസ്‌കേഡിംഗ് ഗ്രില്‍, വലിയ എയര്‍ഡാം, നേര്‍ത്ത ഹെഡ്‌ലാമ്പുകള്‍ നല്‍കിയാണ് മുന്‍വശത്തെ മനോഹരമാക്കിരിക്കുന്നത്. പുതിയ ടെയില്‍ ലാമ്പുകള്‍ ബൂട്ട്-ലിഡിന്റെ നീളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൈറ്റ് ബാര്‍ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു.
MOST READ: വിപണിയിലെ മികച്ച ആഢംബര സെഡാന്‍; സ്‌കോഡ സൂപ്പര്‍ബ് സ്‌പോര്‍ട്‌ലൈന്‍ റോഡ് ടെസ്റ്റ് റിവ്യൂ

നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെ അപേക്ഷിച്ച് അതിന്റെ അളവുകള്‍ വലുതായതിനാല്‍ പുതിയ i20 കൂടുതല്‍ വിശാലമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായിയുടെ കൂടുതല്‍ സുരക്ഷിതവും, ഭാരം കുറഞ്ഞതുമായി FWD പ്ലാറ്റ്‌ഫോമിലാണ് പുതുതലമുറ i20 ഒരുങ്ങുന്നത്.

പുതിയ ഡിസൈനിലുള്ള ഡാഷ്ബോര്‍ഡാണ് അകത്തളത്തെ മനോഹരമാക്കുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി രണ്ട് 10.25 ഇഞ്ച് ഡിസ്പ്ലേകളും ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഇതില്‍ ഉള്‍പ്പെടുന്നു.
MOST READ: പ്രതിമാസം 5,999 രൂപയ്ക്ക് ടാറ്റ നെക്സോൺ സ്വന്തമാക്കാം

കണക്ട് കാറെന്ന് ഖ്യാതിയുമായിട്ടാണ് പുതുതലമുറ i20 വിപണിയില്‍ എത്തുക. ഹ്യുണ്ടായി വെന്യുവില്‍ നിന്നുള്ള എഞ്ചിന്‍ ഓപ്ഷനുകള്‍ തന്നെയാകും ഈ വാഹനത്തിലും നിര്‍മ്മാതാക്കള്‍ നല്‍കുക.

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയാണ് പ്രതീക്ഷിക്കുന്നത്. ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സുകളായിരിക്കും വാഹനത്തില്‍ ഒരുങ്ങുക. മാരുതി ബലേനോ, ടാറ്റ ആള്‍ട്രോസ്, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ് എന്നിവരാകും മോഡലിന്റെ എതിരാളികള്‍.


Click it and Unblock the Notifications








