ഹോണ്ട സിറ്റി ഹാച്ച്ബാക്ക് നവംബർ 24-ന് അവതരിപ്പിച്ചേക്കും; ആദ്യം എത്തുക തായ്‌ലൻഡിൽ

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട ആഗോള വിപണിയിൽ പുതിയ എസ്‌യുവികളും സെഡാനുകളും അവതരിപ്പിക്കാൻ പദ്ധതിയിട്ട് മുന്നോട്ടുപോവുകയാണ്. നവംബർ 17 ന് പുതുതലമുറ സിവിക് സെഡാന്റെ പ്രോട്ടോടൈപ്പ് പരിചയപ്പെടുത്താൻ ഒരുങ്ങുകയാണിപ്പോൾ.

ഹോണ്ട സിറ്റി ഹാച്ച്ബാക്ക് നവംബർ 24-ന് അവതരിപ്പിച്ചേക്കും; ആദ്യം എത്തുക തായ്‌ലൻഡിൽ

അതിനു പിന്നാലെ നവംബർ 24-ന് പുതിയ ഹോണ്ട സിറ്റിയുടെ ഹാച്ച്ബാക്ക് മോഡലിനെയും കമ്പനി പുറത്തിറക്കും. ചൈനീസ് വിപണിയിൽ ജിയാനിയ ഹാച്ചായി സിറ്റി ഹാച്ച്ബാക്ക് നിലവിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നുണ്ട്.

ഹോണ്ട സിറ്റി ഹാച്ച്ബാക്ക് നവംബർ 24-ന് അവതരിപ്പിച്ചേക്കും; ആദ്യം എത്തുക തായ്‌ലൻഡിൽ

അതിനാൽ തന്നെ ഹാച്ച്ബാക്ക് മോഡലിനെ തായ്‌ലൻഡിൽ അവതരിപ്പിക്കാനാണ് ഹോണ്ടയുടെ പദ്ധതി. പുതിയ രൂപകൽപ്പനയും മറ്റ് മാറ്റങ്ങളും ഉപയോഗിച്ച് സിറ്റി ഹാച്ച് തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിലും വിൽപ്പനയ്‌ക്കെത്തും.

MOST READ: ഫയർ ചേമ്പറായി ആരംഭിച്ച് ആധുനിക എൽഇഡി യൂണിറ്റ് വരെ: ഹെഡ്‌ലൈറ്റുകളുടെ ചരിത്രം ഇങ്ങനെ

ഹോണ്ട സിറ്റി ഹാച്ച്ബാക്ക് നവംബർ 24-ന് അവതരിപ്പിച്ചേക്കും; ആദ്യം എത്തുക തായ്‌ലൻഡിൽ

അടുത്ത തലമുറ ഫിറ്റിന് പകരമായി സിറ്റി ഹാച്ച്ബാക്ക് ചില വളർന്നുവരുന്ന വിപണികളിൽ വിപണിയിലെത്തുമെന്ന് അഭ്യൂഹമുണ്ട്. അതായത് അവിടെ കൂടുതൽ ചെലവേറിയതായ കാറിന് പകരം കൂടുതൽ ബജറ്റ്-ഫ്രണ്ട്ലി പതിപ്പായി വരാനിരിക്കുന്ന മോഡൽ മാറുമെന്ന് ചുരുക്കം.

ഹോണ്ട സിറ്റി ഹാച്ച്ബാക്ക് നവംബർ 24-ന് അവതരിപ്പിച്ചേക്കും; ആദ്യം എത്തുക തായ്‌ലൻഡിൽ

പുതിയ ഹോണ്ട സിറ്റി ഹാച്ച്ബാക്കിന്റെ പേറ്റന്റ് ചിത്രങ്ങൾ ഇതിനകം തന്നെ പുറത്തുവന്നിരുന്നു. പിൻ പ്രൊഫൈൽ ഒഴികെ പുതിയ മോഡൽ 2020 സിറ്റി സെഡാന് സമാനമാണ്. കാറിന് വലിയ ഗ്രീൻഹൗസ് ഏരിയ, റിയർ ഡോർ, സ്ലീക്കർ ടെയിൽ ലാമ്പുകൾ, സ്‌പോർട്ടിയർ റിയർ ബമ്പർ എന്നിവയാണ് വാഹനത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ.

MOST READ: പുതിയ SF90 സ്ട്രേഡേൽ സ്പൈഡർ അവതരിപ്പിച്ച് ഫെറാറി

ഹോണ്ട സിറ്റി ഹാച്ച്ബാക്ക് നവംബർ 24-ന് അവതരിപ്പിച്ചേക്കും; ആദ്യം എത്തുക തായ്‌ലൻഡിൽ

ക്യാബിനകത്ത് പുതിയ സിറ്റി ഹാച്ച്ബാക്കിന് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്കൊപ്പം ഒരു വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉണ്ടായിരിക്കും. മിക്ക സവിശേഷതകളും പുതിയ തായ്‌ലൻഡ് സിറ്റി സെഡാനിൽ നിന്ന് ലഭ്യമാക്കുകയാണ് ഹോണ്ട ചെയ്യുക.

ഹോണ്ട സിറ്റി ഹാച്ച്ബാക്ക് നവംബർ 24-ന് അവതരിപ്പിച്ചേക്കും; ആദ്യം എത്തുക തായ്‌ലൻഡിൽ

തായ്‌ലൻഡിൽ ഹാച്ച്ബാക്കിന് 1.0 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് എഞ്ചിനാകും വാഗ്‌ദാനം ചെയ്യുക. 5,500 rpm-ൽ‌ 122 bhp പവറും 2,000 മുതൽ 4,500 rpm വരെ 175 Nm torque ഉം ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് കഴിയും. സിവിടി ഓട്ടോമാറ്റിക് വഴി പവർ ഫ്രണ്ട് വീൽ ഡ്രൈവാകും വാഹനം.

MOST READ: സിട്രൺ C21 കോംപാക്ട് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഹോണ്ട സിറ്റി ഹാച്ച്ബാക്ക് നവംബർ 24-ന് അവതരിപ്പിച്ചേക്കും; ആദ്യം എത്തുക തായ്‌ലൻഡിൽ

അതോടൊപ്പം 121 bhp കരുത്തും 145 Nm torque ഉം സൃഷ്ടിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും സിറ്റി ഹാച്ചിൽ ഹോണ്ട ഉൾപ്പെടുത്തും. സിറ്റി ഹൈബ്രിഡിന് സമാനമായി ഇ-സിവിടി വഴി ആക്‌സിലുകൾക്കിടയിൽ വൈദ്യുതി വിതരണം ചെയ്യുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളുള്ള 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിനും ഹാച്ച്ബാക്കിന് ലഭിക്കും.

ഹോണ്ട സിറ്റി ഹാച്ച്ബാക്ക് നവംബർ 24-ന് അവതരിപ്പിച്ചേക്കും; ആദ്യം എത്തുക തായ്‌ലൻഡിൽ

പുതിയ ഫിറ്റിൽ ഈ ഹൈബ്രിഡ് സിസ്റ്റം 109 bhp, 253 Nm torque എന്നിവ വാഗ്ദാനം ചെയ്യുന്നു. വെറും 9.4 സെക്കൻഡിനുള്ളിൽ പുതിയ മോഡൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്നു. അതേസമയം പരമാവധി വേഗത 175 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

More from DriveSpark

Article Published On: Saturday, November 14, 2020, 12:13 [IST]
English summary
New Honda City Hatchback To Be Revealed On November 24, 2020. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X