സ്പോർട്ടിയർ മഹീന്ദ്ര XUV300 ഏപ്രിലിൽ വിപണിയിൽ എത്തും
കഴിഞ്ഞ മാസം അവസാനിച്ച ഓട്ടോ എക്സ്പോയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് മുൻതൂക്കം കൊടുത്ത മഹീന്ദ്ര തങ്ങളുടെ കോംപാക്‌ട് എസ്‌യുവിയായ XUV300 ന്റെ ടി-ജിഡിഐ സ്പോർട് പതിപ്പിനെയും പ്രദർശിപ്പിച്ചിരുന്നു.

ചില കോസ്മെറ്റിക് മാറ്റങ്ങൾ ഉൾക്കൊള്ളുന്ന വാഹനത്തിൽ ഏറ്റവും ശ്രദ്ധേയമായ ഘടകം അതിന്റെ 1.2 ലിറ്റർ ടർബോചാർജ്‌ഡ് ഗ്യാസോലിൻ ഡയറക്ട് ഇഞ്ചക്ഷൻ എഞ്ചിനാണ്.

മഹീന്ദ്രയുടെ എംസ്റ്റാലിയൻ ഫാമിലി എഞ്ചിനുകളുടെ ഭാഗമായ XUV300 ന്റെ പുതിയ ബിഎസ്-VI കംപ്ലയിന്റ് 1.2 ലിറ്റർ, ത്രീ സിലിണ്ടർ, ഡയറക്‌ട്-ഇഞ്ചക്ഷൻ, ടർബോ-പെട്രോൾ യൂണിറ്റ് 130 bhp കരുത്തിൽ 230 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. ഇത് നിലവിലെ എഞ്ചിനേക്കാൾ 20 bhp, 30 Nm എന്നിവ കൂടുതൽ നൽകുന്നു.

പുതിയ ടി-ജിഡിഐ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കുകയും നിലവിലുള്ള 1.5 ഡീസൽ, 1.2 ടർബോ-പെട്രോൾ എഞ്ചിനുകൾക്കൊപ്പം വിൽപ്പനക്കെത്തുകയും ചെയ്യും. എഎംടി പതിപ്പിനെ ഭാവിയില്‍ കമ്പനി വിപണിയില്‍ എത്തിച്ചേക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ എഞ്ചിന്റെ അവതരണം കോംപാക്‌ട് എസ്‌യുവി ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ വാഹനമായ ഹ്യുണ്ടായി വെന്യുവിനെ പിന്തള്ളും. ഇപ്പോൾ ഫോർഡ് നിർത്തലാക്കിയ 1.0 ലിറ്റർ ഇക്കോബൂസ്റ്റ് യൂണിറ്റിന് പകരമായി ഈ യൂണിറ്റ് ഇക്കോസ്പോർട്ടിൽ ഉപയോഗിക്കും.

പേര് സൂചിപ്പിക്കുന്നതുപോടെ സ്‌പോര്‍ട്ടിയർ പരിവേഷത്തിലാണ് വാഹനത്തെ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. നല്‍കിയിരിക്കുന്നത്. ബോണറ്റിലെയും വശങ്ങളിലെയും ഗ്രാഫിക്‌സ് ഡിസൈനുകളും, ബ്രേക്ക് കലിപ്പേഴ്‌സിലെ ചുവപ്പ് ഇന്‍സേര്‍ട്ടും എല്ലാം വാഹനത്തിന് ഒരു സ്‌പോര്‍ട്ടി പകിട്ട് നല്‍കുന്നു എന്നുവേണം പറയാന്‍.

അകത്തളത്തിലും ചില പൊടികൈകൾ നല്‍കിയിട്ടുണ്ട്. സ്റ്റിയറിങ് വീല്‍, സെന്‍ട്രല്‍ കണ്‍സോള്‍, എസി വെന്റുകള്‍ക്ക് ചുറ്റുമുള്ള ചുവന്ന ഇന്‍സേര്‍ട്ടുകള്‍, 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിൻമെന്റ് സിസ്റ്റം എന്നിവയെല്ലാം വാഹനത്തിന്റെ പുതിയ വാഹനത്തിന്റെ സവിശേഷതയാണ്.

ഏഴ് എയര്‍ബാഗുകള്‍, ഇബിഡിയോടുകൂടിയ എബിഎസ്, ഫ്രണ്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിവയെല്ലാം കാറിന്റെ സുരക്ഷാ സംവിധാനങ്ങളായി വാഗ്‌ദാനം ചെയ്യും.

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 12 ലക്ഷം രൂപയ്ക്ക് മുകളില്‍ വാഹനത്തിന് വില പ്രതീക്ഷിക്കാം. വിപണിയിൽ ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്ട്, മാരുതി സുസുക്കി വിറ്റാര ബ്രെസ തുടങ്ങിയ മോഡലുകളാണ് പുതിയ മഹീന്ദ്ര XUV300 യുടെ എതിരാളികൾ.

കോംപാക്‌ട് എസ്‌യുവിയുടെ ഓൾ-ഇലക്ട്രിക് പതിപ്പായ eXUV300 അടുത്ത വർഷം രണ്ടാം പകുതിയിൽ മഹീന്ദ്ര ആഭ്യന്തര വിപണിയിൽ പുറത്തിറക്കും.


Click it and Unblock the Notifications








