വിപണിയിൽ എത്തും മുമ്പ് ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് മെർസിഡീസ് ബെൻസ് GLA
കൊവിഡ്-19 വ്യാപനം തടയുന്നതിനായി രാജ്യ വ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ കാരണം എല്ലാ മേഘലകളേയും പോലെ വാഹന രംഗവും വളരെയധികം പ്രതിസന്ധികൾ നേരിടുന്നു.

നിർമ്മാണശാലകളുടെ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുന്നതിനാൽ മുമ്പ് നിശ്ചയിച്ചിരുന്നു പല പുതിയ വാഹന ലോഞ്ചുകളും നീട്ടിവെച്ചരിക്കുകയാണ്.

എന്നാൽ ഈ വർഷം അവസാനത്തേക്ക് പുനക്രമീകരിച്ച ലോഞ്ചിന് മുന്നോടിയായി മെർസിഡീസ് ബെൻസ് കമ്പനിയുടെ വെബ്‌സൈറ്റിൽ പുതിയ GLA ലിസ്റ്റ് ചെയ്തു. 2020 ഓട്ടോ എക്‌സ്‌പോയിൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച മോഡലിനായുള്ള ബുക്കിംഗുകളും കമ്പനി സ്വീകരിച്ചുതുടങ്ങി.
MOST READ: ഈസ്റ്റ് കോസ്റ്റ് ഡിഫെൻഡേർസ് ഒരുക്കിയ ക്ലാസിക്ക് ഇലക്ട്രിക് ലാൻഡ് റോവർ ഡിഫെൻഡർ

പുതിയ മെർസിഡീസ് ബെൻസ് A-ക്ലാസ് ലിമോസിൻ ഒരുങ്ങുന്ന അതേ MFA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ GLA -യും നിർമ്മിക്കുന്നത്. പുറമേ പുതിയ ഡിസൈനും ഇന്റീരിയറിന് ചില പരിഷ്കരണങ്ങളും നിർമ്മാതാക്കൾ അവതരിപ്പിക്കുന്നു.

മോഡലിലെ എഞ്ചിൻ ഓപ്ഷനുകളിൽ നിരവലെ 2.0 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ യൂണിറ്റുകൾ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
MOST READ: കൊവിഡ്-19; മഹാരാഷ്ട്രയിൽ മൊബൈൽ ഡിസ്പെൻസറികൾ വിന്യസിച്ച് ഫോർസ്

അന്താരാഷ്ട്ര വിപണിയിൽ വാഗ്ദാനം ചെയ്യുന്ന 1.3 ലിറ്റർ ടർബോ-പെട്രോൾ മോട്ടോർ AMG പതിപ്പിനൊപ്പം പിന്നീട് വിപണിയിൽ എത്താൻ സാധ്യതയുണ്ട്.

മൾട്ടി-ബീം എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ എൽഇഡി ടെയിൽ ലൈറ്റുകൾ, ഡയമണ്ട് ഇൻസേർട്ടുകളുള്ള സിംഗിൾ സ്ലാറ്റ് ഗ്രില്ല്, നീളമുള്ള വീൽബേസ്, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ എന്നിവ പുതിയ മെർസിഡീസ് ബെൻസ് GLA -യുടെ ബാഹ്യ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.
MOST READ: മാപ്പിൾ 30 X; ടാറ്റ നെക്സോണിന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

അകത്ത്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, MBUX , വയർലെസ് ചാർജിംഗ്, മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, പനോരമിക് സൺറൂഫ്, ഈസി പാക്ക് ടെയിൽ ഗേറ്റ്, മെമ്മറി ഫംഗ്ഷനോടുകൂടിയ ഫ്രണ്ട് സീറ്റ് ക്രമീകരണം, ആംബിയന്റ് ലൈറ്റിംഗ്, വേരിയോ-സീറ്റ് ഫംഗ്ഷൻ എന്നിവ വാഹനത്തിന് ലഭിക്കുന്നു.


Click it and Unblock the Notifications








