പുതുതലമുറ അവൻസ എംപിവിയെ ടൊയോട്ട ഈ വർഷം തന്നെ പരിചയപ്പെടുത്തും
ഇന്തോനേഷ്യൻ വിപണിയിൽ ഒരു പുതിയ മിനിവാൻ സമാരംഭിക്കാനുള്ള പദ്ധതിയിലാണ് ജാപ്പനീസ് സബ് കോംപാക്‌ട് വാഹന നിർമാതാക്കളായ ഡൈഹത്‌സു. ഇത് സെനിയ എംപിവിയുടെ പുതുതലമുറ പതിപ്പായിരിക്കാമെന്ന സൂചനയും ബ്രാൻഡ് നൽകുന്നുണ്ട്.

ടൊയോട്ട അവൻസയായി സെനിയയും പുനർനിർമിക്കുകയും വിൽക്കുകയും ചെയ്യുന്നതിനാൽ പുതുതലമുറ സെനിയ അടുത്ത തലമുറ ടൊയോട്ട അവൻസയിലേക്കും വിരൽ ചൂണ്ടുമെന്നാണ് പ്രതീക്ഷിക്കുന്നു.

ഈ വർഷം ഡിസംബറിൽ പുതിയ മോഡൽ ഡൈഹത്‌സു സെനിയ വെളിപ്പെടുത്തുമെന്ന് ഒരു റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. അതേ മാസം തന്നെ എംപിവിയുടെ സ്വന്തം പതിപ്പ് പ്രദർശിപ്പിക്കുന്നതിനുള്ള അവസരവും ടൊയോട്ടയ്ക്ക് ലഭിക്കുമെന്നാണ് സൂചന.
MOST READ: ഹവാൽ എസ്‌യുവിയുടെ പുതിയ രേഖാചിത്രങ്ങൾ വെളിപ്പെടുത്തി ഗ്രേറ്റ് വോൾ മോട്ടോർ

ഡൈഹത്‌സു ന്യൂ ഗ്ലോബൽ ആർക്കിടെക്ചർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഡൈഹത്‌സു എംപിവി ഒരുങ്ങുന്നത്. ടൊയോട്ടയുടെ TNGA വാസ്തുവിദ്യയിൽ നിന്നാണ് ഈ പ്ലാറ്റ്ഫോം ഉരുത്തിരിഞ്ഞത് എന്നതാണ് ശ്രദ്ധേയം.

2017 ഗെയ്‌കിൻഡോ ഇന്തോനേഷ്യ ഇന്റർനാഷണൽ ഓട്ടോ ഷോയിലും (GIIAS) ഡൈഹത്‌സു പ്രദർശിപ്പിച്ച ഡിഎൻ-മൾട്ടിസിക്‌സ് കൺസെപ്റ്റ് കാറിനെ അടിസ്ഥാനമാക്കിയാണ് എംപിവിയുടെ നിർമാണം.
MOST READ: മെയ് മാസത്തില്‍ 1,639 യൂണിറ്റുകളുടെ വില്‍പ്പനയുമായി ടൊയോട്ട

പിന്നീട് ഇത് 2017 ടോക്കിയോ മോട്ടോർ ഷോയിലും കമ്പനി പ്രദർശിപ്പിച്ചിരുന്നു. ജപ്പാനിലെ റിപ്പോർട്ടുകൾ പ്രകാരം വരാനിരിക്കുന്ന ഡൈഹത്‌സു എംപിവി മൂന്ന് നിര, ആറ് സീറ്റർ കോൺഫിഗറേഷനിൽ വാഗ്‌ദാനം ചെയ്യും. രണ്ട് കാറുകളും 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഇടംപിടിക്കും.

ഇത് ഡൈഹത്‌സു റോക്കിയിൽ കാണുന്നതിന് സമാനമാണ്. 98 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ യൂണിറ്റ്. കൂടാതെ ആറ് സ്പീഡ് മാനുവൽഗിയർബോക്സുമായി ജോടിയാക്കുന്നു. അതോടൊപ്പം1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനും ഇലക്ട്രിക് മോട്ടോറും എംപിയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
MOST READ: കയറ്റുമതിയിൽ പിടിച്ചുകയറി ഹ്യുണ്ടായി, ഈ മാസം വിറ്റത് 5,000-ത്തിൽ അധികം കാറുകൾ

ഈ വർഷം ഡിസംബറിൽ ഇന്തോനേഷ്യൻ വിപണിയിലെത്തുമ്പോൾ പുതിയ ടൊയോട്ട അവൻസയും പുതിയ ഡൈഹത്‌സു സെനിയ കാറും ഹോണ്ട ഫ്രീഡ്, സുസുക്കി എർട്ടിഗ, XL7 എന്നിവയ്‌ക്കെതിരെ മത്സരിക്കും.

ടൊയോട്ട പുതുതലമുറ അവൻസയെ ഇന്ത്യൻ വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും ബ്രാൻഡിന്റെ മറ്റൊരു എംപിവി രാജ്യത്തിനായി ആസൂത്രണം ചെയ്തിട്ടുണ്ട്.
MOST READ: ബൊലേറോയിലും ടോയിലെറ്റ് സംവിധാനമൊരുക്കി ഓജസ് ഓട്ടോമൊബൈൽസ്

ബലേനോയെ അടിസ്ഥാനമാക്കിയുള്ള ഗ്ലാൻസയും ഉടൻ പുറത്തിറങ്ങാനിരിക്കുന്ന അർബൻ ക്രൂയിസറും കൂടാതെ ടൊയോട്ട മാരുതി സുസുക്കിയുമായുള്ള കരാർ എർട്ടിഗയുടെ സ്വന്തം പതിപ്പ് പുറത്തിറക്കാൻ ഉപയോഗപ്പെടുത്തും. എന്നിരുന്നാലും ജാപ്പനീസ് കാർ നിർമാതാവ് ഈ വാർത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.


Click it and Unblock the Notifications








