രൂപം മാറി പുതുതലമുറ ഹോണ്ട സിവിക് ഒരുങ്ങുന്നു, അവതരണം 2021-ൽ

രൂപവും ഭാവവും മാറുന്ന പുതുതലമുറ സിവിക്കിനെ അടുത്ത സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ച് ഹോണ്ട. എങ്കിലും കാറിനെ കുറിച്ച് വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

രൂപം മാറി പുതുതലമുറ ഹോണ്ട സിവിക് ഒരുങ്ങുന്നു, അവതരണം 2021-ൽ

എന്നിരുന്നാലും വരാനിരിക്കുന്ന അടുത്ത തലമുറ സിവിക്കിൽ അതിന്റെ പെർഫോമെൻസ് വേരിയന്റുകളും വ്യത്യസ്ത ബോഡിസ്റ്റൈലുകളും ഉണ്ടാകുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

രൂപം മാറി പുതുതലമുറ ഹോണ്ട സിവിക് ഒരുങ്ങുന്നു, അവതരണം 2021-ൽ

യുഎസ്, യൂറോപ്യൻ വിപണികൾക്കായി നിലവിലെ മോഡൽ സെഡാൻ, ഹാച്ച്ബാക്ക്, കൂപ്പെ പോലുള്ള വ്യത്യസ്ത ബോഡിസ്റ്റൈലുകളിൽ ലഭ്യമാണ്. ആദ്യ രണ്ട് ബോഡിസ്റ്റൈലുകൾ അടുത്ത മോഡലിലും ലഭ്യമാകും. പക്ഷേ കൂപ്പെ പതിപ്പ് നിർത്തലാക്കുമെന്നാണ് ഹോണ്ട പറയുന്നത്.

MOST READ: മൈക്രോ എൻ‌വയോൺ‌മെന്റ് പ്യൂരിഫിക്കേഷൻ സിസ്റ്റം അവതരിപ്പിച്ച് റോൾസ് റോയ്സ്

രൂപം മാറി പുതുതലമുറ ഹോണ്ട സിവിക് ഒരുങ്ങുന്നു, അവതരണം 2021-ൽ

സിവിക് ടൈപ്പ്-ആർ എന്ന് വിളിക്കുന്ന പ്രകടന പതിപ്പാകും പകരമായി ഇടംപിടിക്കുക. റിപ്പോർട്ടുകൾ പ്രകാരം 2021 സിവിക് ടൈപ്പ്-ആർ 400 bhp ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിനും ഓൾ-വീൽ ഡ്രൈവും അവതരിപ്പിച്ചേക്കും.

രൂപം മാറി പുതുതലമുറ ഹോണ്ട സിവിക് ഒരുങ്ങുന്നു, അവതരണം 2021-ൽ

വടക്കേ അമേരിക്കൻ വിപണിയിൽ ഹോണ്ട സിവിക് Si-യുടെ മറ്റൊരു പെർഫോമെൻസ് പതിപ്പായ ടൈപ്പ്-ആർ മോഡലും വിപണിയോട് ബൈ പറയും. അതോടൊപ്പം തുർക്കിയിലെ കൊക്കെയ്‌ലി, യുകെയിലെ സ്വിൻഡൺ എന്നിവിടങ്ങളിലെ ഹോണ്ട നിർമാണശാലകൾ അടച്ചുപൂട്ടും.

MOST READ: SAIC മോട്ടോർ കോർപ്പറേഷൻ ഇന്റലിജൻസ് നിരീക്ഷണത്തിൽ; ഇന്ത്യയിൽ എംജിക്കും പണി കിട്ടിയേക്കാം

രൂപം മാറി പുതുതലമുറ ഹോണ്ട സിവിക് ഒരുങ്ങുന്നു, അവതരണം 2021-ൽ

അങ്ങനെ പുതിയ സിവിക് ഒരുപക്ഷേ യുഎസിൽ മാത്രമായി നിർമിക്കുകയും പിന്നീട് മറ്റ് വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യും. 2021 ഹോണ്ട സിവിക് ഏതാനും ആഴ്ചകൾക്ക് മുമ്പ് വിദേശ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തിയിരുന്നു.

രൂപം മാറി പുതുതലമുറ ഹോണ്ട സിവിക് ഒരുങ്ങുന്നു, അവതരണം 2021-ൽ

നിലവിലെ മോഡലിനെ അപേക്ഷിച്ച് ഇത് വളരെ വ്യത്യസ്തമാണെന്ന് ചിത്രങ്ങളിലൂടെ മനസിലാക്കാനും സാധിക്കും. കൂപ്പെ പോലുള്ള ചരിഞ്ഞ മേൽക്കൂര നിലനിർത്തിയിട്ടിണ്ടെങ്കിലും കാറിന് അൽപ്പം കൂടുതൽ പരമ്പരാഗതവും ത്രീ ബോക്സ് രൂപകൽപ്പനയും ഉണ്ടാകും.

MOST READ: ഉടൻ നിരത്തിലേക്ക്, ബെന്റേഗ ഫെയ്‌സ്‌ലിഫ്റ്റിന്റെ നിർമാണം ആരംഭിച്ച് ബെന്റ്‌ലി

രൂപം മാറി പുതുതലമുറ ഹോണ്ട സിവിക് ഒരുങ്ങുന്നു, അവതരണം 2021-ൽ

നിലവിലെ മോഡലിന്റെ മെലിഞ്ഞതും ചരിഞ്ഞതുമായ ബാക്ക് ഡിസൈനിൽ നിന്ന് വ്യത്യസ്തമായി മുൻവശത്തിന് പരന്ന മുഖമായിരിക്കും പുതിയ സിവിക്കിൽ ഹോണ്ട ഒരുക്കുക.

രൂപം മാറി പുതുതലമുറ ഹോണ്ട സിവിക് ഒരുങ്ങുന്നു, അവതരണം 2021-ൽ

ഇന്ത്യയിൽ 1.8 ലിറ്റർ i-VTEC പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 1.6 ലിറ്റർ i-DTEC ഡീസൽ ഉപയോഗിച്ച് ഹോണ്ട സിവിക് ലഭ്യമാണ്. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു സിവിടി ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Next-Generation Honda Civic To Launch On 2021. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X