കിക്‌സിന് വര്‍ഷാവസാന കിഴിവുകള്‍ പ്രഖ്യാപിച്ച് നിസാന്‍

2020 മെയ് മാസത്തിലാണ് ബിഎസ് VI -ലേക്ക് നവീകരിച്ച കിക്സിനെ നിസാന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയത്. അകത്തും പുറത്തും നിരവധി മാറ്റങ്ങളോടെയാണ് മിഡ്-സൈസ് എസ്‌യുവി വിപണിയില്‍ എത്തിയത്.

കിക്‌സിന് വര്‍ഷാവസാന കിഴിവുകള്‍ പ്രഖ്യാപിച്ച് നിസാന്‍

വര്‍ഷാവസാന കിഴിവുകളുടെ ഭാഗമായി പുതിയ കിക്‌സിനും ഇപ്പോള്‍ 65,000 രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് നിസാന്‍. ഈ ഡിസംബറില്‍ നിങ്ങള്‍ പുതിയ നിസാന്‍ കിക്‌സ് ബുക്ക് ചെയ്യുകയാണെങ്കില്‍, 15,000 രൂപ വരെ കിഴിവ് ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കിക്‌സിന് വര്‍ഷാവസാന കിഴിവുകള്‍ പ്രഖ്യാപിച്ച് നിസാന്‍

അതോടൊപ്പം തന്നെ എക്‌സ്‌ചേഞ്ച് ആനുകൂല്യമായി 50,000 രൂപ വരെ ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്രോള്‍ എഞ്ചിനില്‍ മാത്രമേ നവീകരിച്ച കിക്‌സ് ലഭ്യമാകൂ.

MOST READ: 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ കുതിക്കാന്‍ സിട്രണ്‍ C5 എയര്‍ക്രോസ്; കൂടുതല്‍ വിവരങ്ങള്‍

കിക്‌സിന് വര്‍ഷാവസാന കിഴിവുകള്‍ പ്രഖ്യാപിച്ച് നിസാന്‍

1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് കിക്സില്‍ വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തേത് 154 bhp കരുത്തില്‍ 254 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

കിക്‌സിന് വര്‍ഷാവസാന കിഴിവുകള്‍ പ്രഖ്യാപിച്ച് നിസാന്‍

1.5 ലിറ്റര്‍ പെട്രോള്‍ യൂണിറ്റ് 105 bhp പവറും 142 Nm torque ഉം വികസിപ്പിക്കും. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവയാണ് ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുന്നത്.

MOST READ: ഗംഭീര ഓഫറുകളുമായി മാരുതി സുസുക്കി; മോഡലുകൾക്ക് 52,000 രൂപ വരെ ആനുകൂല്യങ്ങൾ

കിക്‌സിന് വര്‍ഷാവസാന കിഴിവുകള്‍ പ്രഖ്യാപിച്ച് നിസാന്‍

XL, XV, XV പ്രീമിയം, XV പ്രീമിയം (O) എന്നിങ്ങനെ നാല് വേരിയന്റുകളിലായി എട്ട് മോഡലുകളാണ് കിക്സില്‍ നിസാന്‍ വാഗ്ദാനം ചെയ്യുന്നത്. പ്രാരംഭ പതിപ്പിന് 9.49 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 14.15 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

കിക്‌സിന് വര്‍ഷാവസാന കിഴിവുകള്‍ പ്രഖ്യാപിച്ച് നിസാന്‍

വിപണിയില്‍ റെനോ ഡസ്റ്റര്‍, കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ തുടങ്ങിയവരാണ് എതിരാളികള്‍. വിപണിയില്‍ കാര്യമായ ചലങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കാതെ പോയ മോഡല്‍കൂടിയാണിത്. അതുകൊണ്ട് തന്ന നവീകരിച്ച പതിപ്പിനെ അവതരിപ്പതിനൊപ്പം നിരവധി കോസ്‌മെറ്റിക് മാറ്റങ്ങളും നിര്‍മ്മാതാക്കള്‍ വാഹനത്തില്‍ ഉള്‍പ്പെടുത്തി.

MOST READ: വിപണിയിലേക്ക് നിരവധി മോഡലുകള്‍; ഷോറൂമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഫോക്‌സ്‌വാഗണ്‍

കിക്‌സിന് വര്‍ഷാവസാന കിഴിവുകള്‍ പ്രഖ്യാപിച്ച് നിസാന്‍

കാസ്‌കേഡിംഗ് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, മസ്‌കുലര്‍ ബോണറ്റ്, സില്‍വര്‍ നിറമുള്ള സ്‌കിഡ് പ്ലേറ്റുകള്‍, റൂഫ് റെയിലുകള്‍, ബ്ലാക്ക്-ഔട്ട് B-പില്ലറുകള്‍, വീല്‍ ആര്‍ച്ചുകള്‍, ഇന്‍ഡിക്കേറ്റര്‍ ഘടിപ്പിച്ച ഒആര്‍വിഎം, അലോയ് വീലുകള്‍ എന്നിവയെല്ലാം സവിശേഷതകളാണ്.

കിക്‌സിന് വര്‍ഷാവസാന കിഴിവുകള്‍ പ്രഖ്യാപിച്ച് നിസാന്‍

ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 8.0 ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ അകത്തളത്തെ മനോഹരമാക്കുന്നു.

MOST READ: പരസ്‌പരം മല്ലടിക്കാതെ വ്യത്യസ്‌ത സെഗ്മെന്റുകളിൽ എത്തുന്ന അഞ്ച് എംപിവി മോഡലുകൾ

കിക്‌സിന് വര്‍ഷാവസാന കിഴിവുകള്‍ പ്രഖ്യാപിച്ച് നിസാന്‍

വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് സിസ്റ്റം, ഇലക്ട്രോണിക് സ്‌റ്റൈബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ സുകക്ഷാ ഫീച്ചറുകളായും ഇടംപിടിക്കുന്നു.

More from DriveSpark

Article Published On: Monday, December 7, 2020, 16:28 [IST]
English summary
Nissan Introduced Year-End Discount For Kicks. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X