2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ കുതിക്കാന്‍ സിട്രണ്‍ C5 എയര്‍ക്രോസ്; കൂടുതല്‍ വിവരങ്ങള്‍

ഇന്ത്യന്‍ വിപണിക്കുള്ള സിട്രണിന്റെ ആദ്യ വാഹനമായ C5 എയര്‍ക്രോസ് 2021 മെയ് മാസത്തോടെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പരീക്ഷണ വേളയിലായിരിക്കുന്ന വാഹനം ഒന്നിലധികം തവണ ക്യാമറ കണ്ണില്‍ കുടുങ്ങുകയും ചെയ്തിരുന്നു.

2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ കുതിക്കാന്‍ സിട്രണ്‍ C5 എയര്‍ക്രോസ്; കൂടുതല്‍ വിവരങ്ങള്‍

തമിഴ്‌നാട്ടിലെ തിരുവല്ലൂരിലെ സികെ ബിര്‍ളയുടെ സൗകര്യത്തില്‍ C5 എയര്‍ക്രോസ് എസ്‌യുവിയുടെ ട്രയല്‍ അസംബ്ലി കമ്പനി ആരംഭിക്കുകയും ചെയ്തു. ഈ മെയ്ഡ് ഇന്‍ ഇന്ത്യ യൂണിറ്റുകള്‍ രാജ്യത്തുടനീളം പരീക്ഷണത്തിനായി ഉപയോഗിക്കും.

2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ കുതിക്കാന്‍ സിട്രണ്‍ C5 എയര്‍ക്രോസ്; കൂടുതല്‍ വിവരങ്ങള്‍

ഈ വര്‍ഷം വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കാനായിരുന്നു കമ്പനി പദ്ധതി. എന്നാല്‍ രാജ്യത്ത് കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറ്റം കമ്പനി വൈകിപ്പിച്ചു. നേരത്തെ പല തവണയായി പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

MOST READ: പരസ്‌പരം മല്ലടിക്കാതെ വ്യത്യസ്‌ത സെഗ്മെന്റുകളിൽ എത്തുന്ന അഞ്ച് എംപിവി മോഡലുകൾ

2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ കുതിക്കാന്‍ സിട്രണ്‍ C5 എയര്‍ക്രോസ്; കൂടുതല്‍ വിവരങ്ങള്‍

ഇപ്പോഴിതാ വാഹനത്തിന്റെ എഞ്ചിന്‍ സംബന്ധിച്ച ഏതാനും വിവരങ്ങളാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്. 2.0 ലിറ്റര്‍ ഇന്‍ലൈന്‍ ഫോര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ ഓപ്ഷനിലാകും വാഹനം വിപണിയില്‍ എത്തുക. ഈ എഞ്ചിനില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഇടംപിടിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ കുതിക്കാന്‍ സിട്രണ്‍ C5 എയര്‍ക്രോസ്; കൂടുതല്‍ വിവരങ്ങള്‍

എഞ്ചിന്‍ 176 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കും. അതോടൊപ്പം തന്നെ 1.5 ലിറ്റര്‍ ഓയില്‍ ബര്‍ണറും വാഗ്ദാനം ചെയ്യാന്‍ കമ്പനി പദ്ധതിയിട്ടിരുന്നു. എന്നാല്‍ വരാനിരിക്കുന്ന എസ്‌യുവിയുടെ പ്രീമിയം മാര്‍ക്കറ്റ് പ്ലെയ്സ്മെന്റ് കണക്കിലെടുത്ത് ആ പദ്ധതി ഉപേക്ഷിച്ചുവെന്നാണ് സൂചന.

MOST READ: നിസാൻ മാഗ്നൈറ്റ് Vs കിയ സോനെറ്റ്; ഇവരിൽ കേമനാര്?

2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ കുതിക്കാന്‍ സിട്രണ്‍ C5 എയര്‍ക്രോസ്; കൂടുതല്‍ വിവരങ്ങള്‍

C5 എയര്‍ക്രോസ് എസ്‌യുവിക്ക് പിന്നാലെ നിരവധി മോഡലുകളെയും വിപണിയില്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഹ്യുണ്ടായി ട്യൂസോണ്‍, സ്‌കോഡ കരോക്ക്, ജീപ്പ് കോമ്പസ് എന്നിവരാണ് C5 എയര്‍ക്രോസിന്റെ വിപണിയിലെ എതിരാളികള്‍.

2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ കുതിക്കാന്‍ സിട്രണ്‍ C5 എയര്‍ക്രോസ്; കൂടുതല്‍ വിവരങ്ങള്‍

രണ്ട് തട്ടുകളായുള്ള ഗ്രില്ലില്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഉയര്‍ന്ന ബോണറ്റ്, ഫ്ലോട്ടിങ് റൂഫ് എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകള്‍.

MOST READ: ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കി കെഎസ്ഇബി; ഫെബ്രുവരി ആറുവരെ സൗജന്യം

2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ കുതിക്കാന്‍ സിട്രണ്‍ C5 എയര്‍ക്രോസ്; കൂടുതല്‍ വിവരങ്ങള്‍

ആഢംബര വാഹനങ്ങള്‍ക്ക് സമാനമായ അകത്തളമാണ് മറ്റൊരു സവിശേഷത. ലെതര്‍റില്‍ പൊതിഞ്ഞ സീറ്റ്, സ്റ്റിയറിങ് വീല്‍ എന്നിവയും എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എസി എന്നിവയാണ് അകത്തളത്തെ ആഢംബരമാക്കുന്നത്.

2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ കുതിക്കാന്‍ സിട്രണ്‍ C5 എയര്‍ക്രോസ്; കൂടുതല്‍ വിവരങ്ങള്‍

360 ഡിഗ്രി ക്യാമറ, റിവേഴ്സ് ക്യാമറ, ഇലക്ട്രിക്ക് പാര്‍ക്കിങ് ബ്രേക്ക്, കീലെസ് എന്‍ട്രി ആന്‍ഡ് സ്റ്റാര്‍ട്ട്, ഹില്‍ അസിസ്റ്റ്, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റന്‍സ് എന്നീ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിക്കും.

MOST READ: മോഡലുകള്‍ക്ക് എക്‌സ്‌ചേഞ്ച് ഒഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ കുതിക്കാന്‍ സിട്രണ്‍ C5 എയര്‍ക്രോസ്; കൂടുതല്‍ വിവരങ്ങള്‍

വില പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും 25 ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം. C5 എയര്‍ക്രോസിന്റെ സമാരംഭത്തിന് ശേഷം ഇന്ത്യയില്‍ നിര്‍മിച്ച CI21 കോംപാക്ട് എസ്‌യുവിയും അടുത്ത വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ നിരത്തുകളില്‍ എത്തും.

Most Read Articles

Malayalam
English summary
Citroen C5 Aircross SUV To Use 2.0L Diesel Engine. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X