പരീക്ഷണയോട്ടത്തിന് ഇറങ്ങി നിസാന്‍ മാഗ്നൈറ്റ്; എതിരാളി മാരുതി വിറ്റാര ബ്രെസ

പുതിയൊരു കോംപാക്ട് എസ്‌യുവിയെ നിരത്തിലെത്തിക്കാനൊരുങ്ങുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍. മാഗ്നൈറ്റ് എന്ന് പേരിട്ടിരിക്കുന്ന മോഡലിനെ സംബന്ധിച്ച് ഇതിനോടകം തന്നെ ഏതാനും വിവരങ്ങള്‍ പുറത്തുവരുകയും ചെയ്തു.

പരീക്ഷണയോട്ടത്തിന് ഇറങ്ങി നിസാന്‍ മാഗ്നൈറ്റ്; എതിരാളി മാരുതി വിറ്റാര ബ്രെസ

നിലവിലെ സാഹചര്യത്തില്‍ വാഹനത്തിന്റെ അവതരണം 2021 ജനുവരി മാസത്തിലേ ഉണ്ടായിരിക്കുകയുള്ളുവെന്ന് അടുത്തിടെ കമ്പനി സൂചന നല്‍കിയിരുന്നു. എന്നിരുന്നാലും വാഹനത്തിന്റെ പരീക്ഷണയോട്ടം ആരംഭിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

പരീക്ഷണയോട്ടത്തിന് ഇറങ്ങി നിസാന്‍ മാഗ്നൈറ്റ്; എതിരാളി മാരുതി വിറ്റാര ബ്രെസ

റഷ്‌ലൈന്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത് ആദ്യമായിട്ടാണ് വാഹനം പരീക്ഷണയോട്ടത്തിന് ഇറങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂര്‍ണമായും മൂടികെട്ടിയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം.

MOST READ: ടിയാഗോ, നെക്സോൺ, ആൾട്രോസ് മോഡലുകൾക്ക് പ്രത്യേക ഫിനാൻസ് പാക്കേജുകളൊരുക്കി ടാറ്റ

പരീക്ഷണയോട്ടത്തിന് ഇറങ്ങി നിസാന്‍ മാഗ്നൈറ്റ്; എതിരാളി മാരുതി വിറ്റാര ബ്രെസ

ഇത് പ്രൊഡക്ഷന്‍ പതിപ്പാണിതെന്നും സൂചനയുണ്ട്. ബംഗളൂരുവിലാണ് വാഹനം പരീക്ഷണയോട്ടത്തിന് ഇറങ്ങിയത്. നേരത്തെ വാഹനത്തിന്റെ ടീസര്‍ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതില്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളും, ക്രോം ആവരണത്തോടെയുള്ള ഗ്രില്ലും, L-ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകളും കമ്പനി വെളിപ്പെടുത്തിയിരുന്നു.

പരീക്ഷണയോട്ടത്തിന് ഇറങ്ങി നിസാന്‍ മാഗ്നൈറ്റ്; എതിരാളി മാരുതി വിറ്റാര ബ്രെസ

ശ്രേണിയിലെ മറ്റ് എതിരാളികളെപോലെ മികച്ച ഫീച്ചറുകളും വാഹനത്തില്‍ പ്രതീക്ഷിക്കാം. കണക്റ്റിവിറ്റി സവിശേഷതകളുള്ള ഒരു ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് കണ്‍സോളിലെ മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേ (MID), മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ (ഉയര്‍ന്ന വകഭേദങ്ങളില്‍) തുടങ്ങിയ ഫീച്ചറുകള്‍ ഇടംപിടിച്ചേക്കും.

MOST READ: പുതിയ ഫിനാന്‍സ് പദ്ധതികളുമായി മാരുതി-ആക്‌സിസ് ബാങ്ക്; ഓഫറുകള്‍ ഇങ്ങനെ

പരീക്ഷണയോട്ടത്തിന് ഇറങ്ങി നിസാന്‍ മാഗ്നൈറ്റ്; എതിരാളി മാരുതി വിറ്റാര ബ്രെസ

CMF-A + പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും മാഗ്നൈറ്റ് നിര്‍മ്മാണം. ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, ടാറ്റ നെക്സോണ്‍, മഹീന്ദ്ര XUV300 എന്നിവരാകും വിപണിയില്‍ മാഗ്നൈറ്റിന്റെ പ്രധാന എതിരാളികള്‍.

പരീക്ഷണയോട്ടത്തിന് ഇറങ്ങി നിസാന്‍ മാഗ്നൈറ്റ്; എതിരാളി മാരുതി വിറ്റാര ബ്രെസ

1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുമായാകും മാഗ്നൈറ്റിന് കരുത്ത് നല്‍കുക. ഇത് പരമാവധി 99 bhp കരുത്തില്‍ 160 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണെന്ന് നിസാന്‍ അവകാശപ്പെടുന്നു.

MOST READ: ജൂലൈയിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് 2.02 ലക്ഷം വരെ ആനുകൂല്യങ്ങൾ നൽകി ഫോക്‌സ്‌വാഗണ്‍

പരീക്ഷണയോട്ടത്തിന് ഇറങ്ങി നിസാന്‍ മാഗ്നൈറ്റ്; എതിരാളി മാരുതി വിറ്റാര ബ്രെസ

ആറ് സ്പീഡ് മാനുവലിനൊപ്പം സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സും തെരഞ്ഞെടുക്കാന്‍ സാധിക്കും. വില സംബന്ധിച്ച് സൂചനകള്‍ ലഭ്യമല്ലെങ്കിലും, വില കുറവും ഫീച്ചര്‍ സമ്പന്നവുമാകും വാഹനത്തിന്റെ പ്രധാന സവിശേഷതയെന്നണ് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

പരീക്ഷണയോട്ടത്തിന് ഇറങ്ങി നിസാന്‍ മാഗ്നൈറ്റ്; എതിരാളി മാരുതി വിറ്റാര ബ്രെസ

ശ്രേണിയില്‍ ആവശ്യക്കാര്‍ ഏറെ എന്ന് മനസ്സിലാക്കിയതോടെയാണ് പുത്തന്‍ വാഹനത്തെ കമ്പനി അവതരിപ്പിക്കുന്നത്. ശ്രേണിയില്‍ നേരത്തെ കിക്ക്സിനെ അവതരിപ്പിച്ചെങ്കിലും കാര്യമായ വില്‍പ്പന വാഹനത്തിന് ലഭിക്കുന്നില്ല എന്നത് മനസ്സിലാക്കിയാണ് പുതിയ വാഹനത്തെ കമ്പനി അവതരിപ്പിക്കുന്നത്.

Article Published On: Thursday, July 9, 2020, 13:45 [IST]
English summary
Nissan Magnite Compact SUV Spied Testing For The First Time. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X