കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിൽപ്പനയിൽ വളർച്ച കൈവരിച്ച ഒരേയൊരു ബ്രാൻഡായി റെനോ
കഴിഞ്ഞ 2019-20 സാമ്പത്തിക വർഷത്തെ വിൽപ്പന കണക്കുകൾ വെളിപ്പെടുത്തി റെനോa ഇന്ത്യ. അവരുടെ വിൽപ്പന കണക്കുകൾ അനുസരിച്ച് കമ്പനി ഇന്ത്യൻ വിപണിയിൽ ഏകദേശം 12 ശതമാനം വളർച്ചയാണ് കൈവരിച്ചത്.

ഫ്രഞ്ച് കാർ നിർമാതാവ് 2020 സാമ്പത്തിക വർഷം 89,534 യൂണിറ്റ് വിൽപ്പനയാണ് ആകെ നടത്തിയത്. 2018-19 സാമ്പത്തിക വർഷം ഇത് 79,654 യൂണിറ്റായിരുന്നു. 12 ശതമാനത്തിന്റെ വളർച്ചയാണ്റെനോ ആഭ്യന്തര വിപണിയിൽ നിന്നും നേടിയെടുത്തത്. അതായത് 2020 സാമ്പത്തിക വർഷത്തെ വിൽപ്പനയിൽ വളർച്ച നേടിയ ഒരേയൊരു ബ്രാൻഡ് എന്ന നേട്ടമാണ് റെനോ സ്വന്തമാക്കിയത്.

2019-20 സാമ്പത്തിക വർഷം ഇന്ത്യൻ വാഹന വ്യവസായത്തിന് വളരെ കടുപ്പമേറിയതായിരുന്നു. 2019 ന്റെ മിക്ക ഭാഗങ്ങളിലും മാന്ദ്യവും 2020 ന്റെ തുടക്കത്തിൽ നിലവിലുള്ള കൊവിഡ്-19 പശ്ചാത്തലവും വിപണിയെ ആകെ തകർത്തിരിക്കുകയാണ്.
MOST READ: ലോക്ക്ഡൗണിൽ അരങ്ങേറ്റം വൈകിയ പുത്തൻ കാറുകൾ

മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോർസ് എന്നിവയുൾപ്പെടെ മറ്റ് പ്രമുഖ കാർ നിർമാതാക്കൾ വിൽപ്പനയിൽ വൻ ഇടിവാണ് നേരിട്ടത്. ടാറ്റയെ ആണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്. 2020 സാമ്പത്തിക വർഷത്തിലെ വിൽപ്പന 2019 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 71 ശതമാനമാനം ഇടിവാണ് ഇന്ത്യൻ ബ്രാൻഡിന് ഉണ്ടായത്.

എന്നിരുന്നാലും ഈ കഠിനമായ സമയത്തും ഇന്ത്യൻ വിപണിയിലെ വളർച്ച മെച്ചപ്പെടുത്താൻ റെനോയ്ക്ക് കഴിഞ്ഞത് ഏറെ ശ്രദ്ധേയമായി. ആഭ്യന്തര വിപണിയിൽ ഫ്രഞ്ച് ബ്രാൻഡിന്റെ വളർച്ചയ്ക്ക് പ്രധാന കാരണം ട്രൈബർ എംപിവിയും ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിന്റെയും അവതരമാണെന്ന് നിസംശയം പറയാം.
MOST READ: സര്‍വീസും വാറണ്ടിയും നീട്ടിനല്‍കി; ഓണ്‍ലൈന്‍ വില്‍പ്പനയും ആരംഭിച്ച് റെനോ

രണ്ട് കാറുകളും പുതിയ ഡിസൈൻ ഭാഷ്യത്തിലാണ് ഒരുങ്ങിയിരിക്കുന്നത്. ഒപ്പം നിരവധി സവിശേഷതകളും ഉപകരണങ്ങളും വാഗ്‌ദാനം ചെയ്യുന്നതും രണ്ട് ഉൽപ്പന്നങ്ങളിലേക്കും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ റെനോയെ സഹായിച്ചു. രണ്ട് മോഡലുകളുടെയും വില വളരെ മത്സരാധിഷ്ഠിതമായി നിലനിർത്താൻ ബ്രാൻഡിവ് കഴിഞ്ഞതാണ് മറ്റൊരു നേട്ടം. ഇതും വിൽപ്പനയ്ക്ക് ആക്കം കൂട്ടി.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൊത്തം 33,000 യൂണിറ്റ് വിൽപ്പന രജിസ്റ്റർ ചെയ്യാൻ റെനോ ട്രൈബർ എംപിവിക്ക് കഴിഞ്ഞപ്പോൾ 46,000 യൂണിറ്റുകളുടെ വിൽപ്പനയോടെ റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റും മികച്ച പ്രകടനം കാഴ്ചവെച്ചു.
MOST READ: ബ്രേക്കിംഗിൽ വിട്ടുവീഴ്ച്ച ചെയ്‌ത് കിയ സോനെറ്റ്, പിന്നിൽ ഡ്രം ബ്രേക്ക് മാത്രം

ബാക്കിയുള്ള വിൽപ്പന ഡസ്റ്റർ എസ്‌യുവിയിൽ നിന്നാണ് ലഭിച്ചത്. ഇത് കഴിഞ്ഞ വർഷം പരിഷ്ക്കരിച്ചാണ് വിപണിയിൽ ഇടംപിടിച്ചത്. എസ്‌യുവി 7,837 യൂണിറ്റുകളാണ് രേഖപ്പെടുത്തിയത് റെനോയുടെ ഇന്ത്യൻ നിരയിലെ മറ്റെല്ലാ മോഡലുകളും വിൽപ്പന നടത്തുന്നതിൽ പരാജയപ്പെട്ടു. ഇതിൽ ക്യാപ്ച്ചറും ലോഡ്‌ജിയും ഉൾപ്പെടുന്നു. ആയിരത്തിൽ താഴെയാണ് വിൽപ്പന നടത്തിയത്. ഇവയെ ഉടൻ കമ്പനി നിർത്തലാക്കിയേക്കുമെന്നും സൂചനയുണ്ട്.

കൂടാതെ നിലവിലെ കൊവിഡ് സാഹചര്യത്തിൽ സര്‍വീസും വാറണ്ടിയും നീട്ടിനല്‍കുകയും അതോടൊപ്പം കാറുകളുടെ ഓണ്‍ലൈന്‍ വില്‍പ്പനയും റെനോ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കാതെ തന്നെ ഒരു വാഹനം വാങ്ങാനും മറ്റ് കാര്യങ്ങള്‍ അറിയാനും സാധിക്കും. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിന് പുറമെ മൈ റെനോ ആപ്പീലൂടെയും ഈ സൗകര്യം ലഭ്യമാണെന്നും ബ്രാൻഡ് അറിയിച്ചു.


Click it and Unblock the Notifications








