പുതിയ കോമ്പാക്ട് എസ്‌യുവിയുടെ പേര് വെളിപ്പെടുത്തി റെനോ
വിപണിയില്‍ പുതിയൊരു മോഡലിനെ അവതരിപ്പിക്കുമെന്ന് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. കോമ്പാക്ട് എസ്‌യുവി ശ്രേണിയിലേക്കാണ് വാഹനത്തെ അവതരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദക്ഷിണാഫ്രിക്കയിലേക്കുള്ള ട്രൈബറിന്റെ കയറ്റുമതി പ്രഖ്യാപിക്കുന്ന പരിപാടിയിലാണ് കമ്പനി സിഇഒ വെങ്കട്‌റാം മാമില്ലപള്ളെ ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്തിടെ വിപണിയില്‍ എത്തിയ പുതിയ എംപിവി മോഡലായ ട്രൈബറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ഈ ആത്മവിശ്വാസമാണ് പുതിയ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കാന്‍ പ്രചോദനം നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റെനോ HBC എന്ന രഹസ്യനാമമുള്ള പുതിയ കോമ്പാക്ട് എസ്‌യുവി 2020 ഓട്ടോ എക്സ്പോയില്‍ ആഗോള തലത്തില്‍ പുറത്തിറക്കും.

അടുത്ത വര്‍ഷം അവസാനത്തോടെ വാഹനം ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തും. ട്രൈബറിനും ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനും ശേഷം ഫ്രഞ്ച് ബ്രാന്‍ഡില്‍ നിന്നുള്ള മൂന്നാമത്തെ പുതിയ മോഡലായിരിക്കും പുതിയ വാഹനം.

HBC എന്ന രഹസ്യനാമം നല്‍കി നിര്‍മ്മാണം പുരോഗമിക്കുന്ന ഈ വാഹനത്തിന്റെ പേര് കിങര്‍ എന്നായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. അമേരിക്കയിലുള്ള കരുത്തുറ്റ ഒരിനം കുതിരയുടെ പേരാണ് കിങര്‍. ഇന്ത്യയില്‍ മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്സോണ്‍ എന്നീ വാഹനങ്ങളാണ് കിങറിന്റെ എതിരാളികള്‍.

ക്വിഡിനും ട്രൈബറിനും അടിസ്ഥാനമൊരുക്കുന്ന CMF-A പ്ലാറ്റ്‌ഫോമിലായിരിക്കും ഈ വാഹനം ഒരുങ്ങുന്നത്. എതിരാളികളെക്കാള്‍ കുറഞ്ഞ വിലയും ഉയര്‍ന്ന കരുത്തും വാഹനത്തില്‍ നല്‍കുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

ട്രൈബറില്‍ നിന്നും ഡസ്റ്ററില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈനായിരിക്കും കിങറിനും ലഭിക്കുക. മൂന്ന് തട്ടുകളായുള്ള ഗ്രില്ല്, പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, സ്‌കിഡ് പ്ലേറ്റ്, വീതിയോറിയ ബോണറ്റ്, ബ്ലാക്ക് ക്ലാഡിങ്ങ് തുടങ്ങിയവ വാഹനത്തിന്റെ സവിശേഷതകളാകും.
Most Read: ജാവ പെറാക്കിനായി ആവശ്യക്കാര്‍ ഇരച്ചുകയറി; പണികൊടുത്ത് വെബ്സൈറ്റ്

മറ്റ് സവിശേഷതകള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ട്രൈബറിനോട് സാമ്യമുള്ള അകത്തളം തന്നെയാകും കിങറിനും ലഭിക്കുക. 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനായിരിക്കും വാഹനത്തിന്റെ കരുത്ത്.
Most Read: വാഗണ്‍ആര്‍, XL6 മോഡലുകള്‍ തുണച്ചു; വില്‍പ്പനയില്‍ 3.5 ശതമാനം നേട്ടം കൈവരിച്ച് മാരുതി

ഈ എഞ്ചിന്‍ 71 bhp കരുത്തും 96 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്മിഷനുകളും വഹനത്തില്‍ ഇടംപിടിക്കും. അതേസമയം തങ്ങളുടെ നിരയില്‍ നിന്നും 2020 -ഓടെ ഡീസല്‍ പതിപ്പുകളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് റെനോ ഔദ്യോഗികമായി അറിയിച്ചു.
Most Read: കോന ഇലക്ട്രിക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ട്രൈബറിന് വിപണിയില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മാന്ദ്യത്തിനിടയില്‍ പോലും മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കാന്‍ വാഹനത്തിന് സാധിച്ചു. ഒറ്റ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രം എത്തുന്ന വാഹനത്തില്‍ പുതിയൊരു എഞ്ചിന്‍ പതിപ്പിനെക്കൂടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.
Source: Carwale


Click it and Unblock the Notifications








