ട്രൈബർ, ക്വിഡ് മോഡലുകളിലൂടെ വിപണി പിടിച്ച് റെനോ

2020 സാമ്പത്തിക വർഷം അവസാനിക്കാറാകുമ്പോൾ ഇന്ത്യൻ വിപണിയിൽ നിന്നും നേട്ടം കൈവരിച്ച് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. കഴിഞ്ഞ വർഷം വാഹന വിപണി നേരിട്ട കടുത്ത മാന്ദ്യത്തിനിടയിലും വിൽപ്പനയിൽ പുരോഗതി കൈവരിക്കാൻ ബ്രാൻഡിന് സാധിച്ചത് ഏറെ ശ്രദ്ധേയമാണ്.

ട്രൈബർ, ക്വിഡ് മോഡലുകളിലൂടെ വിപണി പിടിച്ച് റെനോ

പോയ വർഷത്തിൽ വാഹന വിപണി മൊത്തം 11.3 ശതമാനത്തിന്റെ നഷ്‌ടം രേഖപ്പെടുത്തുമ്പോൾ റെനോ ഇന്ത്യയുടെ മൊത്തത്തിലുള്ള വിൽപ്പന 7.9 ശതമാനം വർധിച്ചു. എംപിവി ശ്രേണിയിലേക്ക് പുത്തൻ ട്രൈബറിനെ അവതരിപ്പിച്ചതും എൻട്രി ലെവൽ ഹാച്ച്ബാക്ക് ശ്രേണിയിലെ താരമായ ക്വിഡിനെ പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചതുമാണ് കമ്പനിയെ ലാഭത്തിലേക്ക് നയിച്ചത്.

ട്രൈബർ, ക്വിഡ് മോഡലുകളിലൂടെ വിപണി പിടിച്ച് റെനോ

സമീപ വർഷങ്ങളിൽ, സ്ഥിരമായ ഇടവേളകളിൽ കുറഞ്ഞത് ഒരു വിജയകരമായ ഉൽപ്പന്നമെങ്കിലും സമാരംഭിക്കാനും റെനോയ്ക്ക് കഴിഞ്ഞു. ആദ്യം, ഡസ്റ്റർ, പിന്നെ ക്വിഡ്, അടുത്ത മാസങ്ങളിൽ ട്രൈബർ എന്നിയിലൂടെ ഇന്ത്യൻ ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കാൻ നിർമാതാക്കൾ ശ്രദ്ധിച്ചു.

ട്രൈബർ, ക്വിഡ് മോഡലുകളിലൂടെ വിപണി പിടിച്ച് റെനോ

2019 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ വിപണി വിഹിതം 2.5 ശതമാനമായി ഉയർന്നു. 2018 നെ അപേക്ഷിച്ച് 0.45 ശതമാനം വർധനവും.

ട്രൈബർ, ക്വിഡ് മോഡലുകളിലൂടെ വിപണി പിടിച്ച് റെനോ

റെനോ ഇന്ത്യ ഏഴ് സീറ്റർ കോംപാക്‌ട് യൂട്ടിലിറ്റി വെഹിക്കിളായ ട്രൈബറിനെ 2019 ഓഗസ്റ്റിലാണ് വിപണിയിൽ അവതരിപ്പിച്ചത്. അതിനുശേഷം പ്രതിമാസ വിൽപ്പനയിൽ ക്ലച്ചുപിടിക്കാനും ഫ്രഞ്ച് കമ്പനിയെ സഹായിച്ചു.

ട്രൈബർ, ക്വിഡ് മോഡലുകളിലൂടെ വിപണി പിടിച്ച് റെനോ

നാല് മാസം കൊണ്ട് 24,142 യൂണിറ്റ് ട്രൈബറാണ് വിറ്റഴിച്ചത്. ഇതിൽ പകുതിയിലധികവും ഉയർന്ന വകഭേദങ്ങളായിരുന്നു. 2022 ഓടെ ഇന്ത്യൻ വിപണിയിൽ 50 ശതമാനത്തോളം വിപണി വിഹിതം നേടുമെന്ന് പ്രതീക്ഷിക്കുന്ന ഒരു വിഭാഗത്തിലാണ് സബ്-4 മീറ്റർ ട്രൈബർ സ്ഥാനം പിടിച്ചിരിക്കുന്നതെന്ന് റെനോ ഇന്ത്യ അവകാശപ്പെടുന്നു.

ട്രൈബർ, ക്വിഡ് മോഡലുകളിലൂടെ വിപണി പിടിച്ച് റെനോ

വിൽപ്പന കണക്കുകളിൽ കുതിച്ചു പായുന്ന ട്രൈബറിന്റെ ഓട്ടോമാറ്റിക് ഡ്യുവൽ ടോൺ പതിപ്പിനെ റെനോ കഴിഞ്ഞ മാസം നടന്ന ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്നു. കുഞ്ഞൻ എംപിവിയുടെ ഓട്ടോമാറ്റിക് പതിപ്പ് ഈ വർഷം പകുതിയോടെ വിപണിയിൽ എത്തും. കൂടാതെ ട്രൈബറിന്റെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി, ഡെഡാൻ എന്നിവ പുറത്തിറക്കാനും ബ്രാൻഡിന് പദ്ധതിയുണ്ട്.

ട്രൈബർ, ക്വിഡ് മോഡലുകളിലൂടെ വിപണി പിടിച്ച് റെനോ

കോംപാക്‌ട് എസ്‌യുവിയുടെ പരീക്ഷണയോട്ടം നടത്തി വരികയാണ് കമ്പനിയിപ്പോൾ. HBC എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന വാഹനം വരും വർഷത്തിൽ റെനോയുടെ ശ്രേണിയിൽ സ്ഥാനംപിടിക്കും. 2020 ഫെബ്രുവരിയിൽ ട്രൈബറിന്റെ 8,784 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. ഇത് 2020 ജനുവരിയിൽ വിറ്റ 6,241 യൂണിറ്റുകളിൽ നിന്ന് 40.7 ശതമാനം വർധനവ് ചൂണ്ടികാണിക്കുന്നു.

ട്രൈബർ, ക്വിഡ് മോഡലുകളിലൂടെ വിപണി പിടിച്ച് റെനോ

റെനോ ഇന്ത്യയുടെ ശ്രേണിയിൽ വരാനിരിക്കുന്ന മറ്റ് മാറ്റങ്ങളിൽ ഡസ്റ്ററിലേക്കുള്ള പുനരവലോകനങ്ങളും ഉൾപ്പെടുന്നു. 2020 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡത്തിന്റെ ഭാഗമായി റെനോ ഡീസൽ എഞ്ചിനുകൾ ഉപേക്ഷിക്കുയാണ്. അതിന്റെ ഭാഗമായി ഡീസൽ ഡസ്റ്റർ എസ്‌യുവി പിൻവാങ്ങുകയും പകരമായി 1.3 ലിറ്റർ ടർബോ പെട്രോൾ ബിഎസ്-VI മോഡൽ വിപണിയിൽ എത്തുകയും ചെയ്യും.

ട്രൈബർ, ക്വിഡ് മോഡലുകളിലൂടെ വിപണി പിടിച്ച് റെനോ

ട്രൈബറും ക്വിഡും ഇതിനകം തന്നെ പുതിയ മലിനീകരണ നിരോധന ചട്ടത്തിന് അനുസൃതമായാണ് വിൽപ്പനക്കെത്തുന്നത്. ഈ മാറ്റം ആഭ്യന്തര വിപണിയിലെ ബ്രാൻഡിന്റെ വിൽപ്പനയെ സഹായിച്ചിട്ടുണ്ട്. അതിനാൽ പുതിയ HBC യുടെ സമാരംഭം റെനോ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

Most Read Articles

Malayalam
English summary
Renault Sales Registers Growth. Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X