ഓട്ടോ എക്സ്പോ 2020: ട്രൈബർ എംപിവിയുടെ ഓട്ടോമാറ്റിക് പതിപ്പ് അവതരിപ്പിച്ച് റെനോ

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ ജനപ്രിയ എംപിവി മോഡലായ ട്രൈബറിന്റെ ഓട്ടോമാറ്റിക് പതിപ്പിനെ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചു.

ഓട്ടോ എക്സ്പോ 2020: ട്രൈബർ എംപിവിയുടെ ഓട്ടോമാറ്റിക് പതിപ്പ് അവതരിപ്പിച്ച് റെനോ

2019 ഓഗസ്റ്റിൽ വിപണിയിൽ എത്തിയ എൻട്രി ലെവൽ എംപിവി ട്രൈബർ റെനോയ്ക്ക് മികച്ച വിജയമാണ് നേടിക്കൊടുത്തത്. എന്നാൽ ഒരു മാനുവൽ ഗിയർബോക്സ് ഓപ്ഷൻ മാത്രമാണ് അന്ന് വാഹനത്തിൽ വാഗ്ദാനം ചെയ്തിരുന്നത്. ഇത് വലിയൊരു പോരായ്മയായി തുടരുന്ന സാഹചര്യത്തിലാണ് ഓട്ടോമാറ്റിക്ക് പതിപ്പിനെ കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

ഓട്ടോ എക്സ്പോ 2020: ട്രൈബർ എംപിവിയുടെ ഓട്ടോമാറ്റിക് പതിപ്പ് അവതരിപ്പിച്ച് റെനോ

ഇതോടെ ഒരു ഓട്ടോമാറ്റിക് 7 സീറ്റർ വാഹനം തിരയുന്ന ഉപഭോക്താക്കളെ ആകർഷിക്കാനുള്ള എല്ലാ ഘടകങ്ങളും പുതിയ ട്രൈബറിൽ റെനോ വാഗ്ദാനം ചെയ്യും.

ഓട്ടോ എക്സ്പോ 2020: ട്രൈബർ എംപിവിയുടെ ഓട്ടോമാറ്റിക് പതിപ്പ് അവതരിപ്പിച്ച് റെനോ

റെനോ ട്രൈബർ മാനുവൽ മോഡലിൽ വാഗ്ദാനം ചെയ്യുന്ന അതേ ബി‌എസ്-VI 1.0 ലിറ്റർ, ത്രീ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയാണ് ട്രൈബർ ഓട്ടോമാറ്റിക്കിലും നൽകിയിരിക്കുന്നത്..

ഓട്ടോ എക്സ്പോ 2020: ട്രൈബർ എംപിവിയുടെ ഓട്ടോമാറ്റിക് പതിപ്പ് അവതരിപ്പിച്ച് റെനോ

5-സ്പീഡ് എഎംടി ഗിയർബോക്‌സിന്റെ ഉപയോഗം മാത്രമാണ് യാന്ത്രിക മാറ്റത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു പരമ്പരാഗത ഗിയർ ലിവറുമായാണ് വാഹനം എത്തുന്നത്. ഇത് ഡ്രൈവർക്ക് സ്വമേധയാ ഗിയർ മാറാനുള്ള ഓപ്ഷൻ നൽകുന്നു

ഓട്ടോ എക്സ്പോ 2020: ട്രൈബർ എംപിവിയുടെ ഓട്ടോമാറ്റിക് പതിപ്പ് അവതരിപ്പിച്ച് റെനോ

വിൽ‌പനയ്‌ക്കെത്തുന്ന ഓട്ടോമാറ്റിക്ക് പതിപ്പ് മാനുവൽ മോഡലിന് സമാനമായിരിക്കുമെങ്കിലും ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന മോഡലിന്റെ റൂഫ് റെയിലുകളിലും ഡാഷ്‌ബോർഡിലും ഡോർ പാനലുകളിലും നീല നിറത്തിലുള്ള ഹൈലൈറ്റുകൾ പ്രദർശിപ്പിക്കുന്നു.

ഓട്ടോ എക്സ്പോ 2020: ട്രൈബർ എംപിവിയുടെ ഓട്ടോമാറ്റിക് പതിപ്പ് അവതരിപ്പിച്ച് റെനോ

ട്രൈബറിന്റെ ഉയർന്ന വകഭേദമായ RxZ ൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൂന്ന് വരികളിലും എസി വെന്റുകൾ, കീലെസ് എൻട്രി, ഗോ, പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡിആർഎല്ലുകൾ എന്നിവ സ്റ്റാൻഡേർഡായി ലഭിക്കും.

ഓട്ടോ എക്സ്പോ 2020: ട്രൈബർ എംപിവിയുടെ ഓട്ടോമാറ്റിക് പതിപ്പ് അവതരിപ്പിച്ച് റെനോ

ഈ വർഷം രണ്ടാം പാദത്തോടെ വിപണിയിൽ എത്തുമ്പോൾ മാനുവൽ മോഡലിനേക്കാൾ 50,000 രൂപ വരെ കൂടുതലായിരിക്കാം ട്രൈബർ ഓട്ടോമാറ്റിക്കിന്റെ എക്സ്ഷോറൂം വില. കോം‌പാക്ട് 7 സീറ്ററുകളുടെ ലൈനപ്പിലേക്ക് കൂടുതൽ ശക്തമായ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും റെനോ അവതരിപ്പിക്കും.

ഓട്ടോ എക്സ്പോ 2020: ട്രൈബർ എംപിവിയുടെ ഓട്ടോമാറ്റിക് പതിപ്പ് അവതരിപ്പിച്ച് റെനോ

K-ZE EV, സോ ഇലക്ട്രിക് ഹാച്ച്ബാക്ക്, സിംബിയോസ് കൺസെപ്റ്റ്, ട്വിസി എന്നീ വാഹനങ്ങളും ഇത്തവണത്തെ ഓട്ടോ എക്സ്പോയിൽ റെനോ പ്രദർശിപ്പിച്ചിരിക്കും.

More from DriveSpark

Article Published On: Wednesday, February 5, 2020, 9:41 [IST]
English summary
auto expo 2020: Renault Triber Automatic Unveiled At Auto Expo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X