ബിഎസ് VI ഗൂര്‍ഖയുടെ അവതരണം വൈകും; കാരണം വ്യക്തമാക്കി ഫോഴ്സ്

ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം രണ്ടാം തലമുറ ഫോഴ്സ് ഗൂര്‍ഖ ഈ വര്‍ഷം ആദ്യം നടന്ന ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു. ഏപ്രില്‍ മാസത്തോടെ വാഹനം വിപണിയില്‍ എത്തുമെന്ന് കരുതുകയും ചെയ്തു.

ബിഎസ് VI ഗൂര്‍ഖയുടെ അവതരണം വൈകും; കാരണം വ്യക്തമാക്കി ഫോഴ്സ്

എന്നാല്‍ കൊവിഡ്-19 യും ലോക്ക്ഡൗണും മൂലം അവതരണം വൈകി. എങ്കിലും നിരത്തുകളില്‍ പരീക്ഷണയോട്ടം സജീവമായിരുന്നു. അടുത്തിടെയും വാര്‍ത്തകള്‍ എത്തി വാഹനം അധികം വൈകാതെ തന്നെ നിരത്തുകളില്‍ എത്തുമെന്ന്.

ബിഎസ് VI ഗൂര്‍ഖയുടെ അവതരണം വൈകും; കാരണം വ്യക്തമാക്കി ഫോഴ്സ്

എന്നാല്‍ ഓട്ടോകാര്‍ ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തിന്റെ അരങ്ങേറ്റം വൈകുമെന്നാണ് സൂചന. ഉത്സവ സീസണില്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വാഹനം ഈ വര്‍ഷം അവസാനത്തോടെ മാത്രമാകും നിരത്തുകളില്‍ എത്തുക.

MOST READ: ഹോർനെറ്റ് 2.0 പുറത്തിറക്കി ഹോണ്ട; വില 1.26 ലക്ഷം രൂപ

ബിഎസ് VI ഗൂര്‍ഖയുടെ അവതരണം വൈകും; കാരണം വ്യക്തമാക്കി ഫോഴ്സ്

ബിഎസ് VI ഗൂര്‍ഖയുടെ അവതരണത്തിന് കാലതാമസമുണ്ടായതിന്റെ കാരണം കൊവിഡ്-19 മഹാമാരിയുമായി ബന്ധപ്പെട്ടതാണെന്ന് ഡീലര്‍ വൃത്തങ്ങള്‍ ഓട്ടോകാര്‍ ഇന്ത്യയോട് പറഞ്ഞു.

ബിഎസ് VI ഗൂര്‍ഖയുടെ അവതരണം വൈകും; കാരണം വ്യക്തമാക്കി ഫോഴ്സ്

രാജ്യത്തുടനീളം കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കെ, ഫോഴ്സ് മോട്ടോര്‍സിന് ട്രാവലര്‍ ആംബുലന്‍സിനുള്ള ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വാഹനത്തിനായുള്ള ഓര്‍ഡറുകള്‍ നല്‍കി കഴിഞ്ഞു.

MOST READ: എസ്‌യുവി ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ടാറ്റ

ബിഎസ് VI ഗൂര്‍ഖയുടെ അവതരണം വൈകും; കാരണം വ്യക്തമാക്കി ഫോഴ്സ്

ട്രാവലറിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ കുറച്ച് ജീവനക്കാരെ വെച്ച് മാത്രമാണ് ഉത്പാദന പ്ലാന്റുകളിലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. അതുകൊണ്ടാണ് ഫോഴ്സ് മോട്ടോര്‍സ് പുതിയ ഗൂര്‍ഖയുടെ അവതരണം 2020 അവസാനത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിഎസ് VI ഗൂര്‍ഖയുടെ അവതരണം വൈകും; കാരണം വ്യക്തമാക്കി ഫോഴ്സ്

പൂര്‍ണമായും മാറ്റത്തിന് വിധേയമായിട്ടാണ് പുതുതലമുറ ഗൂര്‍ഖ വിപണിയില്‍ എത്തുന്നത്.ഹെഡ്‌ലാമ്പ്‌ ക്ലസ്റ്ററുകള്‍, ഒരു പുതിയ ഗ്രില്‍, രണ്ട് അറ്റത്തും പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറുകള്‍, ബോഡി ക്ലാഡിംഗ് എന്നിവ മാറ്റത്തിന്റെ ഭാഗമാണ്.

MOST READ: 2021 ഹ്യുണ്ടായി ട്യൂസോൺ; ഒരുങ്ങുന്നത് ഫീച്ചറുകളുടെ നീണ്ടനിര

ബിഎസ് VI ഗൂര്‍ഖയുടെ അവതരണം വൈകും; കാരണം വ്യക്തമാക്കി ഫോഴ്സ്

245/70 ടയര്‍ പ്രൊഫൈലുകളുള്ള 16 ഇഞ്ച് പുതിയ അലോയ് വീലുകളും ഇതിലുണ്ട്. ഓഫ്-റോഡ് എസ്‌യുവിയുടെ ധീരമായ രൂപകല്‍പ്പനയ്ക്ക് വലിയ വീല്‍ ആര്‍ച്ചുകളും പങ്കുവഹിക്കുന്നു. അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

ബിഎസ് VI ഗൂര്‍ഖയുടെ അവതരണം വൈകും; കാരണം വ്യക്തമാക്കി ഫോഴ്സ്

ഡാഷ്‌ബോര്‍ഡിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എംഐഡി ഡിസ്‌പ്ലേയുള്ള ഒരു പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, രണ്ടാം നിരയിലെ വ്യക്തിഗത സീറ്റുകള്‍, പുതുതായി രൂപകല്‍പ്പന ചെയ്ത വൃത്താകൃതിയിലുള്ള എയര്‍ വെന്റുകള്‍ എന്നിവയും ഇതിന് ലഭിക്കുന്നു.

MOST READ: ആക്‌ടിവയ്ക്ക് ഇലക്‌ട്രിക് പതിപ്പ് ഒരുങ്ങില്ലെന്ന് വ്യക്തമാക്കി ഹോണ്ട

ബിഎസ് VI ഗൂര്‍ഖയുടെ അവതരണം വൈകും; കാരണം വ്യക്തമാക്കി ഫോഴ്സ്

നിലവിലെ ക്രാഷ്-ടെസ്റ്റ്, സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ ഒരു പുതിയ ചാസിയും ബോഡി ശൈലിയും വാഹനത്തിന് ലഭിക്കും. ബിഎസ് VI നിലവാരത്തിലുള്ള 2.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് 2020 ഫോഴ്സ് ഗൂര്‍ഖയ്ക്ക് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 90 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

More from DriveSpark

Article Published On: Thursday, August 27, 2020, 14:00 [IST]
English summary
Force Gurkha BS6 Launch Pushed To End 2020. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X