കാമിക്ക് സ്‌കൗട്ട്‌ലൈന്‍ എസ്‌യുവി വെളിപ്പെടുത്തി സ്‌കോഡ
കാമിക്ക് സ്‌കൗട്ട്‌ലൈന്‍ പതിപ്പിനെ വെളിപ്പെടുത്തി ചെക്ക് റിപ്പബ്ലിക്കന്‍ നിര്‍മ്മാതാക്കളായ സ്‌കോഡ. ജൂലൈ മാസത്തോടെ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

നിരത്തുകളില്‍ പലതവണ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സ്‌കൗട്ട്‌ലൈന്‍ കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ബ്ലാക്ക് പ്ലാസ്റ്റിക്ക് ക്ലാഡിങ്ങുകള്‍ വീല്‍ ആര്‍ച്ചുകള്‍ക്ക് മുകളില്‍ കാണാന്‍ സാധിക്കും. അതുപോലെ മുന്നിലെ ഫെന്‍ഡറുകളില്‍ സ്‌കൗട്ട്‌ലൈന്‍ എന്ന ബാഡ്ജിങ് നല്‍കിയിരിക്കുന്നത് കാണാം.
MOST READ: അർബൻ ക്രൂയിസറിന്റെയും എസ്-ക്രോസ് പെട്രോളിന്റെയും ഉത്പാദാനം ഉടൻ ആരംഭിക്കും

മുന്നില്‍ തന്നെ സില്‍വര്‍ ഫിനിഷുള്ള സ്‌കിഡ് പ്ലേറ്റും കാണാം. റിയര്‍ ഡിഫ്യൂസര്‍, സ്റ്റാന്‍ഡേര്‍ഡായി 17 ഇഞ്ച് അലോയി വീലുകള്‍ എന്നിവയും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ഓപ്ഷണലായി 18 ഇഞ്ച് അലോയി വീലുകളും തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കിയിട്ടുണ്ട്.

ബ്ലാക്ക് ഫിനിഷ് നല്‍കിയാണ് അകത്തളം മനോഹരമാക്കിയിരിക്കുന്നത്. ആഷ്-വുഡന്‍ ഇലമെന്റ്‌സും ഇടയ്ക്ക് സ്ഥാനം പിടിച്ചിട്ടുണ്ട്. ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിങ് വില്‍, ഗിയര്‍ ലിവര്‍, അലുമിനിയത്തില്‍ പൂര്‍ത്തിയാക്കിയ പെഡലുകള്‍ എന്നിവ അകത്തളത്തെ മനോഹരമാക്കും.
MOST READ: കെടിഎമ്മിന് മുമ്പ് ഇന്ത്യയില്‍ ട്വിന്‍ സിലിണ്ടര്‍ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

എല്‍ഇഡി ആംബിയന്റ് ലൈറ്റിങ് പാക്കേജിന്റെ ഭാഗമാണ്, കൂടാതെ വാങ്ങുന്നവര്‍ക്ക് ഡാഷ്ബോര്‍ഡില്‍ ഡാര്‍ക്ക് ബ്രഷ്ഡ് ഫിനിഷും ബ്ലാക്ക് റൂഫ് ലൈനിംഗും ഓപ്ഷണലായി തിരഞ്ഞെടുക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച് മൂന്ന് പെട്രോള്‍ എഞ്ചിന്‍, ഒരു ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ വാഹനം വിപണിയില്‍ എത്തും. അതേസമയം എഞ്ചിന്‍ വിവരങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കമ്പനിയുടെ 'ഇന്ത്യ 2.0' പദ്ധതിയുടെ ഭാഗമായി എത്തുന്ന ആദ്യ വാഹനമാണിത്.
MOST READ: eQ5 ഇലക്ട്രിക്ക് എസ്‌യുവി വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ചെറി

അതുപോലെ തന്നെ കമ്പനിയുടെ MQB-A0 പ്ലാറ്റ്‌ഫോമിലൊരുങ്ങുന്ന കോംപാക്ട് എസ്‌യുവി കൂടിയാകും കാമിക്ക്. ഇത് കമ്പനിയുടെ ഏറ്റവും പുതിയ രൂപകല്‍പ്പനയും സാങ്കേതികവിദ്യയും അവതരിപ്പിക്കും. വിദേശ വിപണികളില്‍ ഇതിനോടകം തന്നെ വാഹനം ലഭ്യമാണ്.

ഇന്ത്യന്‍ സവിശേഷതകളിലേക്ക് പരിഷ്‌ക്കരിച്ചായിരിക്കും വാഹനത്തെ അവതരിപ്പിക്കുക. വിപണിയില്‍ എത്തിയാല്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയര്‍, ജീപ്പ് കോമ്പസ് എന്നിവരാകും വാഹനത്തിന്റെ എതിരാളികള്‍.
MOST READ: സണ്ണിക്കും ഉണ്ട് ഒരു സ്വപ്ന കാർ

സ്‌കോഡയില്‍ നിന്നും നിരവധി മോഡലുകളാണ് വിപണിയില്‍ എത്താനിരിക്കുന്നത്. കാമിക്കിന് പിന്നാലെ കരോക്കും വിപണിയില്‍ എത്തും. വാഹനത്തിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്. 50,000 രൂപയാണ് ബുക്കിങ് തുകയായി കമ്പനി സ്വീകരിക്കുന്നത്. ഈ വര്‍ഷം വാഹനത്തിന്റെ 1,000 യൂണിറ്റുകള്‍ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications








