eQ5 ഇലക്ട്രിക്ക് എസ്‌യുവി വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ചെറി
വിപണിയില്‍ ചൈനീസ് നിര്‍മ്മാതാക്കളായ ചെറി ഓട്ടോമൊബൈല്‍സിനെ കൂടെ കൂട്ടാനൊരുങ്ങുകയാണ് ടാറ്റ മോട്ടോര്‍സ്. നിലവില്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രീട്ടീഷ് ആഡംബര ബ്രാന്‍ഡായ ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ചൈനീസ് പങ്കാളികൂടിയാണ് ചെറി.

ചെറി തങ്ങളുടെ ആദ്യത്തെ സമ്പൂര്‍ണ്ണ ഇലക്ട്രിക് എസ്‌യുവി eQ5 എന്നൊരു പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ചൈനീസ് വിപണിയിലേക്കാണ് വാഹനത്തെ അവതരിപ്പിക്കുന്നത്. കോംപാക്ട് ഇലക്ട്രിക് ക്രോസ്ഓവര്‍ ശ്രേണിയിലാകും വാഹനം എത്തുക.

വരും ആഴ്ചകളില്‍ തന്നെ വാഹനം വിപണിയില്‍ എത്തും. ഇതിന് മുമ്പാണ് വാഹനത്തിന്റെ ഏതാനും വിവരങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചെറിയുടെ പുതിയ അലുമിനിയം-ഇന്റന്‍സീവ് ലൈറ്റ്‌വെയിറ്റ് പ്ലാറ്റ്ഫോമിലാണ് വാഹനത്തെ നിര്‍മ്മിച്ചിരിക്കുന്നത്.
MOST READ: പരിഷ്ക്കരണം വിലയിൽ, യമഹ MT-15 മോഡലിന് ഇനി 500 രൂപ അധികം മുടക്കേണം

ഇത് സമീപഭാവിയില്‍ നിരവധി ഇലക്ട്രിക്ക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ പര്യാപ്തമായ പ്ലാറ്റ്‌ഫോം ആണെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. 163 bhp, 177 bhp എന്നിങ്ങനെ രണ്ട് രീയില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന ഇലക്ട്രിക്ക് മോട്ടറാണ് വാഹനത്തിന്റെ കരുത്ത്.

ഈ ലിഥിയം അയണ്‍ ബാറ്ററി ഒറ്റ തവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 510 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോര്‍ഷ കാറുകളെ അനുസ്മരിപ്പിക്കുന്ന മുന്‍വശമാണ് വാഹനത്തിന്റെ പ്രധാന സവിശേഷത.
MOST READ: പ്രകടനത്തില്‍ വിട്ടുവീഴ്ചയില്ല; ബിഎസ് VI വേര്‍സിസ് 1000 അവതരിപ്പിച്ച് കവസാക്കി

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, അഗ്രസീവ് ആയിട്ടുള്ള എയര്‍-ഇന്‍ഡേക്കുകള്‍ എന്നിവയൊക്കെയാണ് മുന്‍വശത്തെ മനോഹരമാക്കുന്നത്. സ്ലീക്ക് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ബ്ലാക്ക് ഫിനിഷ്ഡ് എയര്‍-ഇന്‍ടേക്കുകള്‍, സില്‍വര്‍ ഡിഫ്യൂസര്‍ എക്സ്റ്റീരിയര്‍ എന്നിവയും വാഹനത്തിന്റെ സവിശേഷതകളാണ്.

ഡ്യുവല്‍-ടോണ്‍ നിറത്തിലാണ് അകത്തളം ഒരുക്കിയിരിക്കുന്നത്.ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍, പൂര്‍ണ്ണമായും ഡിജിറ്റല്‍ കളര്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് അകത്തളത്തെ മനോഹരമാക്കുന്നത്.
MOST READ: അരങ്ങേറ്റത്തിനൊരുങ്ങി സ്‌കോഡ സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്; ഡീലര്‍ഷിപ്പുകളില്‍ എത്തി

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് വോയ്സ് റെക്കഗ്‌നിഷന്‍, എയര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം, 5G കണക്റ്റിവിറ്റി, അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) എന്നിവയും പ്രധാന സവിശേഷതകളാണ്.

യൂറോപ്പിലെയും ഏഷ്യയിലെയും നിരവധി അന്താരാഷ്ട്ര വിപണികളിലേക്ക് വാഹനത്തെ കമ്പനി അവതരിപ്പിച്ചേക്കും. 2021 -ഓടെ ഇന്ത്യന്‍ വിപണിയില്‍ ടാറ്റയും ചെറിയും തമ്മിലുള്ള പങ്കാളിത്തം സജീവമായേക്കും. നേരത്തെ ഇത് സംബന്ധിച്ച് റി്‌പ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
MOST READ: ബിഎസ് VI-കംപ്ലയിന്റ് i20 -യുടെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

ഇതോടെ ഇന്ത്യന്‍ വിപണിലേക്കുള്ള ചെറി ഓട്ടോമൊബൈല്‍സിന്റെ പ്രവേശനത്തിനും ഏറെക്കുറെ വഴിവെയ്ക്കും എന്നു വേണം പറയാന്‍. 2017-ല്‍ ഇവര്‍ ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഭാവി ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രൊജക്ടുകളിലും അനുബന്ധ സാങ്കേതികവിദ്യയിലും നിക്ഷേപം നടത്തുമെന്നും സൂചനകളുണ്ട്.
Image Courtesy: Twitter


Click it and Unblock the Notifications








