കരോക്ക് ഉൾപ്പടെ മൂന്ന് മോഡലുകൾ മെയ് 26 -ന് പുറത്തിറക്കാനൊരുങ്ങി സ്കോഡ

2020 മെയ് 26 -ന് പുതിയ കരോക്ക് എസ്‌യുവി, സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ്, റാപ്പിഡ് 1.0 TSI എന്നിവ പുറത്തിറക്കുമെന്ന് സ്‌കോഡ ഓട്ടോ പ്രഖ്യാപിച്ചു.

കരോക്ക് ഉൾപ്പടെ മൂന്ന് മോഡലുകൾ മെയ് 26 -ന് പുറത്തിറക്കാനൊരുങ്ങി സ്കോഡ

കൊവിഡ് -19 മഹാമാരിക്കിടയിൽ ഓൺലൈൻ ലോഞ്ചുകൾ ഒരു ട്രെൻഡായി മാറിയിരിക്കുകയാണ്. എന്താണ് ഈ വാഹനങ്ങളിൽ നിന്ന് പ്രതീക്ഷിക്കാവുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു ഹ്രസ്വചിത്രം ഞങ്ങൾ തരാം.

കരോക്ക് ഉൾപ്പടെ മൂന്ന് മോഡലുകൾ മെയ് 26 -ന് പുറത്തിറക്കാനൊരുങ്ങി സ്കോഡ

ചുരുക്കത്തിൽ, യെതി ക്രോസ്ഓവറിന്റെ പിന്തുടർച്ചക്കാരനായി ഇന്ത്യൻ വിപണി ഏറെക്കാലമായി കാത്തിരിക്കുന്ന വാഹനമാണ് കരോക്ക്. എന്നിരുന്നാലും പുതിയ വാഹനം വ്യത്യസ്തമായിരിക്കും.

MOST READ: മാറ്റങ്ങളോടെ 2020 ഹോണ്ട WR-V; ഡിസൈൻ വിശദാംശങ്ങൾ പുറത്ത്

കരോക്ക് ഉൾപ്പടെ മൂന്ന് മോഡലുകൾ മെയ് 26 -ന് പുറത്തിറക്കാനൊരുങ്ങി സ്കോഡ

യെതി ഡീസൽ എഞ്ചിൻ മാത്രമുള്ളതും മാനുവൽ ഗിയർബോക്സ് ഓപ്ഷൻ മോഡലായിരുന്നിടത്ത്, ഇന്ത്യയ്ക്കായുള്ള കരോക്ക് ഒരൊറ്റ പെട്രോൾ ഓട്ടോമാറ്റിക് സ്പെക്കിലാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

കരോക്ക് ഉൾപ്പടെ മൂന്ന് മോഡലുകൾ മെയ് 26 -ന് പുറത്തിറക്കാനൊരുങ്ങി സ്കോഡ

150 bhp കരുത്തും, 250 Nm torque ഉം 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ പുറപ്പെടുവിക്കുന്നു. ഇത് ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർ‌ബോക്‌സുമായി ഘടിപ്പിക്കും.

MOST READ: മഹാമാരിയെ ചെറുക്കുന്ന മുൻ നിര പോരാളികൾക്കായി കൊറോണ വാരിയേർസ് ക്യാമ്പ് ആരംഭിച്ച് ഹ്യുണ്ടായി

കരോക്ക് ഉൾപ്പടെ മൂന്ന് മോഡലുകൾ മെയ് 26 -ന് പുറത്തിറക്കാനൊരുങ്ങി സ്കോഡ

പനോരമിക് സൺറൂഫ്, വെർച്വൽ കോക്ക്പിറ്റ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഒമ്പത് എയർബാഗുകൾ എന്നിവയും അതിലേറെയും വാഹനത്തിന് ലഭിക്കും.

കരോക്ക് ഉൾപ്പടെ മൂന്ന് മോഡലുകൾ മെയ് 26 -ന് പുറത്തിറക്കാനൊരുങ്ങി സ്കോഡ

കരോക്കിനെ പൂർണ്ണമായും ബിൽറ്റ്-അപ്പ് യൂണിറ്റായിട്ടാവും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. അതിനാൽ വാഹനം അൽപ്പം വിലയേറിയതായിരിക്കും. മോഡലിന് 24 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

MOST READ: തീരുമാനം ആയില്ല, ജിംനിയുടെ ഇന്ത്യൻ അരങ്ങേറ്റം അനിശ്ചിതത്വത്തിൽ

കരോക്ക് ഉൾപ്പടെ മൂന്ന് മോഡലുകൾ മെയ് 26 -ന് പുറത്തിറക്കാനൊരുങ്ങി സ്കോഡ

പുനക്രമീകരിച്ച മുൻ ബമ്പർ, പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതുക്കിയ മുൻ ഗ്രില്ല് എന്നിവ ഉപയോഗിച്ച് സ്കോഡ സൂപ്പർബിന് ചെറു മാറ്റങ്ങളും മോടി പിടിപ്പിക്കലും നൽകിയിരിക്കുന്നു. പിന്നിൽ അലങ്കാരത്തിനായി കൂടുതൽ ക്രോം ഘടകങ്ങളും ഉപയോഗിക്കുന്നു.

കരോക്ക് ഉൾപ്പടെ മൂന്ന് മോഡലുകൾ മെയ് 26 -ന് പുറത്തിറക്കാനൊരുങ്ങി സ്കോഡ

സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ് ലോറിൻ & ക്ലെമെന്റ് (L&K), സ്‌പോർട്‌ലൈൻ എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ലഭ്യമാണ്. രണ്ടാമത്തേത് പുറമേ പതിപ്പിന് കൂടുതൽ സ്‌പോർട്ടിയർ ടച്ചുകൾ ഉൾക്കൊള്ളുന്നു.

MOST READ: ജൂണ്‍ ഒന്നു മുതല്‍ 200 നോണ്‍ എസി ട്രെയിനുകള്‍; ബുക്കിങ് ഉടന്‍

കരോക്ക് ഉൾപ്പടെ മൂന്ന് മോഡലുകൾ മെയ് 26 -ന് പുറത്തിറക്കാനൊരുങ്ങി സ്കോഡ

ഫീച്ചർ അപ്‌ഗ്രേഡുകളിൽ മുന്നിലും പിന്നിലും എൽഇഡി ലൈറ്റിംഗ്, സ്‌കോഡയുടെ വെർച്വൽ കോക്ക്പിറ്റ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, അപ്‌ഡേറ്റുചെയ്‌ത ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ് എന്നിവ ഉൾപ്പെടും.

കരോക്ക് ഉൾപ്പടെ മൂന്ന് മോഡലുകൾ മെയ് 26 -ന് പുറത്തിറക്കാനൊരുങ്ങി സ്കോഡ

അപ്‌ഡേറ്റുചെയ്‌ത സൂപ്പർബിന് വികസിതമായ മാറ്റവും ലഭിക്കുന്നു. പഴയ 1.8 ലിറ്റർ പെട്രോളും 2.0 ലിറ്റർ ഡീസൽ യൂണിറ്റും ഇപ്പോൾ ഇല്ലാതായി. പുതുക്കിയ സ്കോഡ ഇപ്പോൾ പുതിയ 190 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനായിട്ടാണ് എത്തുന്നത്.

കരോക്ക് ഉൾപ്പടെ മൂന്ന് മോഡലുകൾ മെയ് 26 -ന് പുറത്തിറക്കാനൊരുങ്ങി സ്കോഡ

ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് സെഡാനിൽ വരുന്നത്. ഏകദേശം 28-32 ലക്ഷം രൂപ എക്സ്-ഷോറൂം വില പ്രതീക്ഷിക്കാം.

കരോക്ക് ഉൾപ്പടെ മൂന്ന് മോഡലുകൾ മെയ് 26 -ന് പുറത്തിറക്കാനൊരുങ്ങി സ്കോഡ

റാപ്പിഡ് കുറച്ചുകാലമായി ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന മോഡലാണ്. ഇപ്പോൾ വാഹനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മെക്കാനിക്കൽ അപ്‌ഡേറ്റ് ലഭിക്കും. 1.6 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും 1.5 ലിറ്റർ ഡീസൽ യൂണിറ്റുകളും നിർമ്മാതാക്കൾ നിർത്തലാക്കി.

കരോക്ക് ഉൾപ്പടെ മൂന്ന് മോഡലുകൾ മെയ് 26 -ന് പുറത്തിറക്കാനൊരുങ്ങി സ്കോഡ

അവയുടെ സ്ഥാനത്ത് റാപ്പിഡിന് 110 bhp കരുത്തും 175 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ TSI ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കും. ഫോക്‌സ്‌വാഗണിന്റെ ബിഎസ് VI പോളോ, വെന്റോ മോഡലുകളിൽ ഈ എഞ്ചിൻ അരങ്ങേറ്റം കുറിച്ചിരുന്നു.

കരോക്ക് ഉൾപ്പടെ മൂന്ന് മോഡലുകൾ മെയ് 26 -ന് പുറത്തിറക്കാനൊരുങ്ങി സ്കോഡ

ബുക്കിംഗ് ഓൺലൈനിൽ ആരംഭിച്ചപ്പോൾ, മാനുവൽ പതിപ്പ് മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നിരുന്നാലും ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോ ഗിയർബോക്സ് ഈ വർഷാവസാനം വരും. പുറത്തും അകത്തും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല.

കരോക്ക് ഉൾപ്പടെ മൂന്ന് മോഡലുകൾ മെയ് 26 -ന് പുറത്തിറക്കാനൊരുങ്ങി സ്കോഡ

സവിശേഷതകളുടെ പട്ടികയും വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലിന് തുല്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. റാപ്പിഡ് മാനുവലിന് 8.7-11.7 ലക്ഷം രൂപ എക്സ്-ഷോറൂം വില പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Wednesday, May 20, 2020, 15:27 [IST]
English summary
Skoda Karoq, Rapid 1.0 TSI & Superb Facelift Launch Date Confirmed: Here Are All The Details. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X