മാറ്റങ്ങളോടെ 2020 ഹോണ്ട WR-V; ഡിസൈൻ വിശദാംശങ്ങൾ പുറത്ത്

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറക്കാൻ ഒരുങ്ങുന്നത് മൂന്ന് പുതിയ മോഡലുകൾ. അഞ്ചാം തലമുറ ഹോണ്ട സിറ്റി, WR-V ഫെയ്‌സ്‌ലിഫ്റ്റ്, ബിഎസ്-VI ജാസ് എന്നിവയാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്.

മാറ്റങ്ങളോടെ 2020 ഹോണ്ട WR-V; ഡിസൈൻ വിവിരങ്ങൾ പുറത്ത്

പുതിയ മോഡലുകൾ 2020 ജൂൺ മാസത്തോടു കൂടി ഇന്ത്യൻ വിപണിയിൽ വിപണിയിലെത്തും. അടുത്ത തലമുറ ഹോണ്ട സിറ്റിക്ക് കാര്യമായ ഡിസൈൻ മാറ്റങ്ങൾ, നവീകരിച്ച ഇന്റീരിയർ, പുത്തൻ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ എന്നിവ ലഭിക്കും.

മാറ്റങ്ങളോടെ 2020 ഹോണ്ട WR-V; ഡിസൈൻ വിവിരങ്ങൾ പുറത്ത്

മറുവശത്ത് 2020 ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റിന് സൂക്ഷ്മമായ ഡിസൈൻ മാറ്റങ്ങളും നവീകരിച്ച ഇന്റീരിയറുമാണ് ഒരുങ്ങിയിരിക്കുന്നത്.

MOST READ: മഹാമാരിയെ ചെറുക്കുന്ന മുൻ നിര പോരാളികൾക്കായി കൊറോണ വാരിയേർസ് ക്യാമ്പ് ആരംഭിച്ച് ഹ്യുണ്ടായി

മാറ്റങ്ങളോടെ 2020 ഹോണ്ട WR-V; ഡിസൈൻ വിവിരങ്ങൾ പുറത്ത്

ഇപ്പോൾ WR-V ഫെയ്‌സ്‌ലിഫ്റ്റിന്റെ ഡിസൈൻ വിശദാംശങ്ങൾ ഹോണ്ട പുറത്തുവിട്ടു. ഒന്നിലധികം സ്ലേറ്റുകളുള്ള പുതിയ ബോൾഡ് ഫ്രണ്ട് ഗ്രിൽ, കുറവ് ക്രീസുകളുള്ള പുതിയ ഫ്രണ്ട് ബമ്പർ, ഫോക്സ് സ്‌കിഡ് പ്ലേറ്റ് എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

മാറ്റങ്ങളോടെ 2020 ഹോണ്ട WR-V; ഡിസൈൻ വിവിരങ്ങൾ പുറത്ത്

അതോടൊപ്പം WR-V ഫെയ്‌സ്‌ലിഫ്റ്റിൽ എൽഇഡി പ്രൊജക്‌ടർ ഹെഡ്‌ലാമ്പും ഇന്റഗ്രേറ്റഡ് ഡേടൈം റണ്ണിംഗ് ലൈറ്റുകളും പൊസിഷൻ ലാമ്പുകളും ഇടംപിടിച്ചിട്ടുണ്ട്. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് പിന്നിൽ വിപുലമായ സി ആകൃതിയിലുള്ള എൽഇഡി റിയർ കോമ്പിനേഷൻ ലാമ്പുകൾ ലഭിക്കുന്നു.

MOST READ: വെയർ എവർ യു ഗോ, ഐ ആം ദെയർ; ഊതി വീർപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് സ്കൂട്ടർ

മാറ്റങ്ങളോടെ 2020 ഹോണ്ട WR-V; ഡിസൈൻ വിവിരങ്ങൾ പുറത്ത്

ക്രോസ്ഓവറിന് ക്രൂയിസ് നിയന്ത്രണവും വൺ-ടച്ച് ഇലക്ട്രിക് സൺറൂഫും ഹോണ്ട വാഗ്‌ദാനം ചെയ്യുന്നതും സ്വാഗതാർഹമാണ്. ക്യാബിനകത്ത് മൊത്തത്തിലുള്ള രൂപകൽപ്പനയും ഫീച്ചറുകളും നിലവിവിലുള്ള മോഡലിന് സമാനമായിരിക്കും.

മാറ്റങ്ങളോടെ 2020 ഹോണ്ട WR-V; ഡിസൈൻ വിവിരങ്ങൾ പുറത്ത്

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്കൊപ്പം ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സംവിധാനവും ഇതിലുണ്ടാകും. ക്രോസ്ഓവറിന് പുതിയ സീറ്റ് ഫാബ്രിക് പാറ്റേണും പുതിയ സവിശേഷതകളും ലഭിക്കാൻ സാധ്യതയുണ്ട്.

MOST READ: 6 മാസത്തേക്ക് ഇഎംഐ 5,000 രൂപ വീതം; കീസ് ടു സേഫ്റ്റി പദ്ധതിയുമായ ടാറ്റ

മാറ്റങ്ങളോടെ 2020 ഹോണ്ട WR-V; ഡിസൈൻ വിവിരങ്ങൾ പുറത്ത്

2020 ഹോണ്ട WR-V ബിഎസ്-VI കംപ്ലയിന്റ് 1.2 ലിറ്റർ i-VTEC പെട്രോൾ, 1.5 ലിറ്റർ i-DTEC ഡീസൽ എഞ്ചിനുകൾ എന്നിവ വാഗ്‌ദാനം ചെയ്യും. ഇത് 89 bhp കരുത്തും 110 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഓയിൽ ബർണർ 99 bhp പവറും 200 Nm torque ഉം സൃഷ്‌ടിക്കും.

മാറ്റങ്ങളോടെ 2020 ഹോണ്ട WR-V; ഡിസൈൻ വിവിരങ്ങൾ പുറത്ത്

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സിലേക്കാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ആഭ്യന്തര വിപണിയിൽ ഹോണ്ട WR-V-ക്ക് നേരിട്ടുള്ള എതിരാളി ഇല്ല. എങ്കിലും മാരുതി ബ്രെസ, ടാറ്റ നെക്‌സോൺ, ഫോർഡ് ഇക്കോസ്‌പോർട്ട് തുടങ്ങിയ കോംപാക്‌ട് എസ്‌യുവികളുമായി ക്രോസ്ഓവർ മോഡൽ കൊമ്പുകോർക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
2020 Honda WR-V Facelift design details revealed. Read in Malayalam
Story first published: Wednesday, May 20, 2020, 13:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X