കോഡിയാക് എസ്‌യുവിയുടെ അരങ്ങേറ്റം 2021 -ഓടെയെന്ന് സ്‌കോഡ
2020 ഓട്ടോ എക്സ്പോയിലാണ് സ്‌കോഡ, കോഡിയാക് എസ്‌യുവിയുടെ പെട്രോള്‍ പതിപ്പിനെ അവതരിപ്പിക്കുന്നത്. ഈ വര്‍ഷം വാഹനം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടാകില്ലെന്ന് കമ്പനി വക്താവ് തന്നെ വെളിപ്പെടുത്തി കഴിഞ്ഞു.

2021 -ന്റെ തുടക്കത്തോടെ മാത്രമേ വാഹനം വിപണിയില്‍ എത്തുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. കരോക്കിനെ ഈ വര്‍ഷം വിപണിയില്‍ അവതരിപ്പിച്ചെങ്കിലും രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതാകം കോഡിയാക്കിന്റെ അരങ്ങേറ്റം വൈകിയത്.

പുതിയ 2.0 ലിറ്റര്‍ TSI- എഞ്ചിനുമായിട്ടാണ് കോഡിയാക് വിപണിയില്‍ എത്തുക. ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങളിലേക്കുള്ള ചുവടുവെയ്പ്പാണ് 2.0 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിനുകളുടെ അവസാനത്തിന് കാരണമായത്.
MOST READ: മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; ഫോക്‌സ്‌വാഗൺ ടാവോസ്

150 bhp കരുത്തും 340 Nm torque ഉം ആയിരുന്നു പഴയ ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍ പുതിയ 2.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിന്‍ 190 bhp കരുത്തും 320 Nm torque ഉം സൃഷ്ടിക്കും.

ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കുന്നു. ഓള്‍-വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. പൂര്‍ണമായും CKD യൂണിറ്റായിട്ടാകും വാഹനം വിപണിയില്‍ എത്തുക.
MOST READ: കിയ സോനെറ്റ് കോംപാക്ട് എസ്‌യുവി പുറത്തിറങ്ങി; വില 6.71 ലക്ഷം രൂപ

പുതിയ എഞ്ചിന്റെ അവതരണം മാറ്റി നിര്‍ത്തിയാല്‍ കോഡിയാക്കിന് മറ്റ് മാറ്റങ്ങളൊന്നും തന്നെ സംഭവിച്ചില്ല. ഉയര്‍ന്ന പതിപ്പായ ലോറിന്‍ & ക്ലെമെന്റ് വകഭേദത്തെയാണ് സ്‌കോഡ ഇന്ത്യ ഓട്ടോ എക്‌സ്‌പോയിലും പ്രദര്‍ശിപ്പിച്ചത്.

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 33 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. ഭാവിയില്‍ വാഹനത്തിന് ടര്‍ബോ പെട്രോള്‍ എഞ്ചിനും നിര്‍മ്മാതാക്കള്‍ നല്‍കിയേക്കുമെന്ന് സൂചനകളുണ്ട്. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാകും ആ പതിപ്പില്‍ ഇടംപിടിക്കുക.
MOST READ: ഹെക്ടർ ഡ്യുവൽ ഡിലൈറ്റ് എഡിഷൻ അവതരിപ്പിച്ച് എംജി

ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്സ്. ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ഓള്‍സ്‌പെയ്‌സിന് കരുത്ത് നല്‍കുന്ന അതേ എഞ്ചിന്‍ തന്നെയാണ് ഇതെന്നും സൂചനയുണ്ട്.


Click it and Unblock the Notifications








