Just In
- 10 min ago
കുതിപ്പ് തുടർന്ന് നിസാൻ മാഗ്നൈറ്റ്, 50,000 കടന്ന് ബുക്കിംഗ്
- 41 min ago
സെമികണ്ടക്ടറുകളുടെ ആഗോള ക്ഷാമം; മോഡലുകളുടെ തെരഞ്ഞെടുത്ത വകഭേദങ്ങള്‍ ലഭ്യമല്ലെന്ന് മാരുതി
- 57 min ago
ടാറ്റ കാർ സ്വന്തമാക്കാൻ ഒരുങ്ങുകയാണോ? അറിയാം മോഡലുകളുടെ ബുക്കിംഗ് കാലയളവ്
- 1 hr ago
bZ4X ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റുമായി ടൊയോട്ട
Don't Miss
- Movies
ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ഭാഗം; വിവാഹത്തെ കുറിച്ച് ആര്യ, ബിഗ് ബോസിലെ ഇഷ്ടതാരം ആരെന്നും താരം
- News
'അല്പം മനുഷ്യത്വം കാണിക്കൂ', കൊവിഡ് കാലത്ത് തൃശൂർ പൂരം വേണ്ടെന്ന് പാർവ്വതി തിരുവോത്ത്
- Sports
IPL 2021: 'കെകെആറിനെ രക്ഷിക്കാന്‍ അവന് വരും', സൂചന നല്കി ബ്രണ്ടന്‍ മക്കല്ലം
- Finance
കത്തിക്കയറി സ്വര്‍ണവില; ഏപ്രിലില്‍ 2,080 രൂപ കൂടി — നിക്ഷേപകര്‍ക്ക് ആശ്വാസം
- Lifestyle
കൈമുട്ടിലെ കറുപ്പിന് പരിഹാരം കറിവേപ്പില; ഉപയോഗം ഇങ്ങനെ
- Travel
മണാലിയില്‍ കാണുവാന്‍ പത്തിടങ്ങള്‍!! മറക്കാതെ പോകണം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹെക്ടർ ഡ്യുവൽ ഡിലൈറ്റ് എഡിഷൻ അവതരിപ്പിച്ച് എംജി
എംജി മോട്ടോർ ഇന്ത്യ ഹെക്ടറിന്റെ ഡ്യുവൽ ടോൺ വേരിയൻറ് രാജ്യത്ത് അവതരിപ്പിച്ചു. 16.84 ലക്ഷം രൂപയാണ് പുതിയ വേറിയന്റിന്റെ പ്രാരംഭ എക്സ്-ഷോറൂം വില.

‘ഹെക്ടർ ഡ്യുവൽ ഡിലൈറ്റ്' എന്ന് കമ്പനി പരാമർശിക്കുന്ന മോഡൽ ടോപ്പ്-സ്പെക്ക് ഷാർപ്പ് വേരിയന്റിൽ മാത്രമേ ലഭ്യമാകൂ. ഹെക്ടർ എസ്‌യുവിയുടെ ഇരട്ട-ടോൺ വേരിയന്റുകൾക്ക് മോണോ-ടോൺ വേരിയന്റുകളേക്കാൾ 20,000 രൂപ അധികമാണ്.

എംജി ഹെക്ടറിനായി ഉപഭോക്താക്കൾക്ക് രണ്ട് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാം, അതിൽ കാൻഡി വൈറ്റ് വിത്ത് സ്റ്റാർറി ബ്ലാക്ക്, ഗ്ലേസ് റെഡ് വിത്ത് സ്റ്റാർറി ബ്ലാക്ക് എന്നിവ ഉൾപ്പെടുന്നു.
MOST READ: പെർഫോമൻസ് ശ്രേണിയിൽ പുതുയുഗം കുറിക്കാൻ ഹ്യുണ്ടായി i30 N; ടീസർ ചിത്രങ്ങൾ പുറത്ത്

ഡ്യുവൽ ടോൺ പതിപ്പിൽ ORVM- കളിലേക്കും A-പില്ലറിലേക്കും ബ്ലാക്ക് നിറം വ്യാപിക്കുന്നു. പുതിയ എക്സ്റ്റീരിയർ പെയിന്റിനുപുറമെ, മോണോ-ടോൺ ഷാർപ്പ് ട്രിമുമായി താരതമ്യപ്പെടുത്തുമ്പോൾ ഹെക്ടർ ഡ്യുവൽ ഡിലൈറ്റിന്റെ സവിശേഷതകൾ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല.

രണ്ട് പെട്രോൾ മോട്ടോറുകളും ഒരു ഡീസൽ യൂണിറ്റും ഉൾപ്പെടുന്ന മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലും എംജി ഹെക്ടർ ഡ്യുവൽ-ടോൺ വേരിയൻറ് വാഗ്ദാനം ചെയ്യുന്നു.
MOST READ: എസ്‌യുവി ക്രോസ്ഓവര്‍ ഭാവത്തില്‍ പുതുതലമുറ മാരുതി സെലേറിയോ; അരങ്ങേറ്റം ഈ വര്‍ഷം

1.5 ലിറ്റർ പെട്രോൾ യൂണിറ്റ് ഒരു DCT ട്രാൻസ്മിഷനുമായി മാത്രമായി ജോടിയാകും. 1.5 ലിറ്റർ പെട്രോൾ യൂണിറ്റ് ഹൈബ്രിഡ് മോട്ടോറുമായും 2.0 ലിറ്റർ ഡീസൽ യൂണിറ്റും ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി വിൽപ്പനയ്ക്കെത്തും.

ഹെക്ടർ ഡ്യുവൽ ടോൺ 1.5 പെട്രോൾ-ഹൈബ്രിഡ് മാനുവൽ പതിപ്പിന് 16.84 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഡ്യുവൽ ടോൺ 1.5 പെട്രോൾ DCT പതിപ്പിന് 17.75 ലക്ഷം രൂപയും. ഡ്യുവൽ ടോൺ 1.5 ഡീസൽ മാനുവൽ വേരിയന്റിന് 18.08 ലക്ഷം രൂപയുമാണ് നിർമ്മാതാക്കൾ നിശ്ചയിച്ചിരിക്കുന്നത്.
Variant | Price |
1.5 Petrol-Hybrid | ₹16.84 Lakh |
1.5 Petrol DCT | ₹17.75 Lakh |
1.5 Diesel MT | ₹18.08 Lakh |
MOST READ: റേഡിയോണിന്റെ മൂന്ന് ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് ടിവിഎസ്; ഇനി പുതിയ കളർ ഓപ്ഷനുകളും

എംജി ഹെക്ടറിന്റെ പ്രധാന എതിരാളികളായ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, നിസ്സാൻ കിക്ക്സ്, ടാറ്റ ഹാരിയർ എന്നിവയെല്ലാം ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ ഫിനിഷുകളിൽ ലഭ്യമാണ്. അതിനാൽ പുതിയ ഡ്യുവൽ ഡിലൈറ്റ് പതിപ്പ് ഹാരിയറിന് മത്സര രംഗത്ത് ഗുണമുണ്ടാക്കും.