വില്ലനായി ലോക്ക്ഡൗണ്‍; കരോക്കിന്റെ അരങ്ങേറ്റം ഡിജിറ്റലാക്കി സ്‌കോഡ
സ്കോഡ കരോക്ക് എസ്‌യുവി ഇതിനകം ഇന്ത്യയിൽ എത്തിക്കഴിഞ്ഞു, കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ നീക്കം ചെയ്ത് കാര്യങ്ങൾ സാധാരണ നിലയിലാകാനായി സ്‌കോഡ ഓട്ടോ ഇന്ത്യ കാത്തിരിക്കുകയാണ്.

ലോക്ക്ഡൗണ്‍ പിൻവലിച്ചു കഴിഞ്ഞാൽ കാറുകൾ എല്ലാ സ്കോഡ ഡീലർമാർക്കും അയയ്ക്കുകയും വിൽപ്പന ആരംഭിക്കുകയും ചെയ്യും. കൊവിഡ്-19 ലോക്ക്ഡൗണ്‍ മാറിയതിന് സ്കോഡ കരോക്ക് ഇന്ത്യയിൽ ഡിജിറ്റലായി വിപണിയിലെത്തും.

സ്കോഡ കരോക്കിനുള്ള ബുക്കിംഗ് ഇതിനകം ഇന്ത്യയിൽ കമ്പനി ആരംഭിച്ചു. 50,000 രൂപയാണ് എസ്‌യുവിയുടെ ബുക്കിംഗ് തുക ചെയ്യാം. സ്കോഡ കരോക്ക് എസ്‌യുവിയുടെ ഡെലിവറികൾ 2020 മെയ് 6 ന് ആരംഭിക്കും.
MOST READ: നോർട്ടൺ മോട്ടോർസൈക്കിളിനെ ഏറ്റെടുത്ത് ടിവിഎസ് മോട്ടോർ

സ്കോഡ ഓട്ടോ ഇന്ത്യയുടെ സെയിൽസ്, സർവീസ്, മാർക്കറ്റിംഗ് ബ്രാൻഡ് ഡയറക്ടർ സാക് ഹോളിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മിക്ക കാറുകളും ഇതിനകം എത്തിക്കഴിഞ്ഞതിനാൽ, കസ്റ്റംസ് ക്ലിയറൻസ് ലഭിക്കാൻ തങ്ങൾ കാത്തിരിക്കുകയാണ്.

കൊറോണ വൈറസ് മഹാമാരിയും നിർഭാഗ്യവശാൽ കാറുകൾ എത്താൻ വൈകിയതും എല്ലാം പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. ലോക്ക്ഡൗണ്‍ നീക്കം ചെയ്താലുടൻ ഈ കാറുകൾ ഡീലർമാർക്ക് എത്തിച്ചു നൽകും. കാറുകളുടെ ഒരു ലോഞ്ച് പരിപാടിയും ഉണ്ടാകും.
MOST READ: ബുള്ളറ്റിൽ കറങ്ങി വനിതാ പൊലീസ്, മറ്റൊന്നിനുമല്ല നിയമ നിർവഹണം നടത്താൻ തന്നെ!

ഈ സമയം തങ്ങൾ ഒരു വലിയ ഒരു ഫാൻസി ആഢംബര ലോഞ്ച് ചെയ്യില്ല, അതിനു പകരം ഒരു ഡിജിറ്റൽ സമീപനം സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.

അണുബാധയുടെ അപകടസാധ്യത കാരണം ഒരുമിച്ച് വലിയ ഒരു കൂട്ടത്തെ വിളിച്ചുവരുത്താൻ തങ്ങൾ ആഗ്രഹിക്കുന്നില്ല എന്ന് മാത്രമല്ല ഭാവിയിലെ പരിതസ്ഥിതിയിലും ചെലവുകളെക്കുറിച്ച് ബോധവാന്മാരായിരിക്കണം, അതിനാൽ കൂടുതൽ അരങ്ങേറ്റങ്ങളും മറ്റ് പരിപാടികളും ഡിജിറ്റലായി നടത്താമെന്നാണ് കമ്പനി കരുതുന്നത്.
MOST READ: ലോക്ക്ഡൗണ്‍; സംസ്ഥാനത്ത് ഒറ്റ-ഇരട്ട നിയമം നടപ്പിലാക്കാനൊരുങ്ങി സർക്കാർ

1.5 ലിറ്റർ, നാല് സിലിണ്ടർ TSI പെട്രോൾ മോട്ടോറാണ് വാഹനത്തിന്റെ ഹൃദയം. ഇത് ഏഴ് സ്പീഡ് DSG ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. 6,000 rpm -ൽ എഞ്ചിൻ 148 bhp കരുത്തും 1,500 rpm -ൽ 250 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

എസ്‌യുവിക്ക് 9.0 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. മണിക്കൂറിൽ 202 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. MQB പ്ലാറ്റ്‌ഫോമിലാണ് കരോക്ക് നിർമ്മിച്ചിരിക്കുന്നത്.
MOST READ: ലോക്ക്ഡൗണ്‍ കാലയളവ് തീരും വരെ വാഹന വിപണിയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കില്ല

വാഹനം അതിന്റെ വരാനിരിക്കുന്ന എതിരാളിയായ ഫോക്‌സ്‌വാഗൺ ടി-റോക്കിന് സമാനമായി പൂർണ്ണമായും നിർമ്മിച്ച യൂണിറ്റായി (CBU) ഇന്ത്യയിലെത്തും.

പഴയ സ്‌കോഡ യതിക്ക് പകരമായിട്ടാണ് കമ്പനി കരോക്ക് എസ്‌യുവി ഇന്ത്യയിൽ എത്തിക്കുന്നത്. നിർമ്മാതാക്കളുടെ ആധുനിക എസ്‌യുവികളുടെ ഡിസൈൻ ശൈലിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന വാഹനത്തിന് ഒരേ തരത്തിലുള്ള ഗ്രില്ലും വീതികുറഞ്ഞ ഹെഡ്‌ലാമ്പുകളും ലഭിക്കുന്നു.

ബോണറ്റിലേയും ബമ്പറുകളിലേയും കായരക്ടർ ലൈനുകൾ കാരണം വാഹനത്തിന്റെ മുൻഭാഗം ബോൾഡും ഷാർപ്പുമായി കാണപ്പെടുന്നു. എസ്‌യുവിയുടെ പിൻഭാഗം സ്കോഡ കോഡിയാക്കിന് സമാനമാണ്.

ക്യാബിൻ ലെതർ അപ്ഹോൾസ്റ്ററിയിൽ പൊതിഞ്ഞതാണ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, വെർച്വൽ കോക്ക്പിറ്റ്, ഒൻപത് എയർബാഗുകൾ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവ പിന്തുണയ്ക്കുന്ന വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പോലുള്ള എല്ലാ സ്റ്റാൻഡേർഡ് സവിശേഷതകളും നിർമ്മാതാക്കൾ ലോഡുചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








