സ്ലാവിയ എന്ന നെയിംപ്ലേറ്റിനായി ഫയല്‍ രജിസ്റ്റര്‍ ചെയ്ത് സ്‌കോഡ

ചെക്ക് റിപ്പബ്ലിക്കന്‍ നിര്‍മ്മാതാക്കളായ സ്‌കോഡ ഇന്ത്യയില്‍ പുതിയ നെയിംപ്ലേറ്റിനായി ട്രെയിഡ്മാര്‍ക്ക് ഫയല്‍ ഫെയ്തു. സ്ലാവിയ എന്ന പേരിനായിട്ടാണ് ട്രെയിഡ്മാര്‍ക്ക് ഫയല്‍ ചെയതിരിക്കുന്നത്.

സ്ലാവിയ എന്ന നെയിംപ്ലേറ്റിനായി ഫയല്‍ രജിസ്റ്റര്‍ ചെയ്ത് സ്‌കോഡ

പുതുതലമുറ സ്‌കോഡ റാപ്പിഡ് സെഡാന്‍ ആകാം സമീപഭാവിയില്‍ പുതിയ നെയിംപ്ലേറ്റില്‍ ഇന്ത്യയില്‍ എത്തുന്ന ആദ്യവാഹനം. പുതുതലമുറ സ്‌കോഡ റാപ്പിഡ് കുറച്ചുകാലമായി വികസിച്ചുകൊണ്ടിരിക്കുകയാണ്.

സ്ലാവിയ എന്ന നെയിംപ്ലേറ്റിനായി ഫയല്‍ രജിസ്റ്റര്‍ ചെയ്ത് സ്‌കോഡ

ANB എന്ന് പേരിട്ടിരിക്കുന്ന പുതിയ തലമുറ മോഡലിന് ഡിസൈന്‍, ഫീച്ചറുകള്‍, ഇന്റീരിയറുകള്‍ എന്നിവയില്‍ കാര്യമായ അപ്ഡേറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രാന്‍ഡിന്റെ 'ഇന്ത്യ 2.0' പദ്ധതിയുടെ ഭാഗമാകും പുതിയ വാഹനം.

MOST READ: മാരുതിക്കും കിയയ്ക്കും പിന്നാലെ പുതുവർഷത്തിൽ മോഡലുകൾക്ക് വില വർധനവുമായി ഹ്യുണ്ടായി

സ്ലാവിയ എന്ന നെയിംപ്ലേറ്റിനായി ഫയല്‍ രജിസ്റ്റര്‍ ചെയ്ത് സ്‌കോഡ

ബ്രാന്‍ഡിന്റെ ഭാഗത്ത് നിന്നും ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അടുത്ത തലമുറയിലെ റാപ്പിഡില്‍ അത്തരം സുപ്രധാന അപ്ഡേറ്റുകള്‍ പ്രതീക്ഷിക്കുന്നതിനാല്‍, സ്‌കോഡയ്ക്ക് സെഡാനെ പൂര്‍ണ്ണമായും പുതിയ നെയിംപ്ലേറ്റ് ഉപയോഗിച്ച് അവതരിപ്പിക്കാന്‍ കഴിയും.

സ്ലാവിയ എന്ന നെയിംപ്ലേറ്റിനായി ഫയല്‍ രജിസ്റ്റര്‍ ചെയ്ത് സ്‌കോഡ

രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ അനുസരിച്ച് പുതിയ 'സ്ലാവിയ' നെയിംപ്ലേറ്റ് 'ഓട്ടോമൊബൈലുകള്‍ക്കും അവയുടെ എല്ലാ ഭാഗങ്ങള്‍ക്കും ആക്സസറികള്‍ക്കും' വേണ്ടിയാണെന്ന് പറയപ്പെടുന്നു. സ്‌കോഡയുടെ പുതുതലമുറ പതിപ്പിലെ 'റാപ്പിഡ്' നെയിംപ്ലേറ്റിനെ 'സ്ലാവിയ' എന്നാക്കി മാറ്റാന്‍ കഴിയുമെന്ന് ഇത് സൂചിപ്പിക്കുന്നു.

MOST READ: ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റിനായി ബുക്കിംഗ് ആരംഭിച്ചു

സ്ലാവിയ എന്ന നെയിംപ്ലേറ്റിനായി ഫയല്‍ രജിസ്റ്റര്‍ ചെയ്ത് സ്‌കോഡ

റാപ്പിഡിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഈ വര്‍ഷം ആദ്യം സ്‌കോഡ അവതരിപ്പിച്ചു. പുതിയ സ്‌കോഡ റാപ്പിഡ് അതിന്റെ രൂപകല്‍പ്പനയില്‍ നേരിയ അപ്ഡേറ്റുകളും ഒപ്പം നിരവധി സൂക്ഷ്മമായ മാറ്റങ്ങളും പരിഷ്‌കരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, പ്രധാന മാറ്റങ്ങള്‍ അതിന്റെ എഞ്ചിനില്‍ തന്നെയാണ്.

സ്ലാവിയ എന്ന നെയിംപ്ലേറ്റിനായി ഫയല്‍ രജിസ്റ്റര്‍ ചെയ്ത് സ്‌കോഡ

1.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനാണ് സ്‌കോഡ റാപ്പിഡ് ഫെയ്‌സ്‌ലിഫ്റ്റില്‍ വരുന്നത്. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന്‍ 108 bhp കരുത്തും 175 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

MOST READ: അന്നും ഇന്നും പ്രിയങ്കരൻ; ബൊലേറോയുടെ വിൽപ്പനയിൽ മഹീന്ദ്രയ്ക്ക് വളർച്ച

സ്ലാവിയ എന്ന നെയിംപ്ലേറ്റിനായി ഫയല്‍ രജിസ്റ്റര്‍ ചെയ്ത് സ്‌കോഡ

ഈ എഞ്ചിന്‍ അടുത്ത തലമുറയിലെ സ്‌കോഡ റാപ്പിഡിനെ ശക്തിപ്പെടുത്തുമെങ്കിലും, സെഡാനിലെ ഫീച്ചറുകളിലും സവിശേഷതകളിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ തലമുറ സ്‌കോഡ റാപ്പിഡ് 2021 പകുതിയോടെ ഇന്ത്യയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.

സ്ലാവിയ എന്ന നെയിംപ്ലേറ്റിനായി ഫയല്‍ രജിസ്റ്റര്‍ ചെയ്ത് സ്‌കോഡ

റാപ്പിഡിന്റെ അടിസ്ഥാന വേരിയന്റായ റൈഡര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും നിര്‍മ്മാതാക്കള്‍ അടുത്തിടെ പിന്‍വലിച്ചിരുന്നു. 7.49 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലായിരുന്നു ഈ പതിപ്പിനെ സ്‌കോഡ വിപണിയില്‍ എത്തിച്ചിരുന്നത്.

MOST READ: എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരിയിൽ വിപണിയിലെത്തും

സ്ലാവിയ എന്ന നെയിംപ്ലേറ്റിനായി ഫയല്‍ രജിസ്റ്റര്‍ ചെയ്ത് സ്‌കോഡ

റൈഡര്‍ വേരിയന്റ് നിര്‍ത്തലാക്കിയതോടെ, റൈഡര്‍ പ്ലസ് വേരിയന്റാണ് ഇപ്പോള്‍ സ്‌കോഡ റാപ്പിഡ് ലൈനപ്പിലെ എന്‍ട്രി ലെവല്‍ പതിപ്പായി എത്തുന്നത്. പുതിയ എന്‍ട്രി ലെവല്‍ സ്‌കോഡ റാപ്പിഡ് റൈഡര്‍ പ്ലസ് മോഡലിന് 7.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

സ്ലാവിയ എന്ന നെയിംപ്ലേറ്റിനായി ഫയല്‍ രജിസ്റ്റര്‍ ചെയ്ത് സ്‌കോഡ

സ്‌കോഡയുടെ മറ്റ് മോഡലുകളിലതിന് സമാനമായ ബട്ടര്‍ഫ്ലൈ ഗ്രില്‍, ഗ്ലോസി ബ്ലാക്ക് ഫിനിഷ്ഡ് B പില്ലറുകള്‍, ക്രോംഡ് വിന്‍ഡോ ലൈന്‍, ബ്ലാക്ക് സൈഡ് ഡെക്കലുകള്‍, ട്രങ്ക് ലിഡ് അലങ്കാരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ബ്ലാക്ക് സ്ലേറ്റുകളുമായാണ് സ്‌കോഡ റാപ്പിഡ് റൈഡര്‍ പ്ലസ് വരുന്നത്.

സ്ലാവിയ എന്ന നെയിംപ്ലേറ്റിനായി ഫയല്‍ രജിസ്റ്റര്‍ ചെയ്ത് സ്‌കോഡ

ടു-ടോണ്‍ എബോണി സാന്‍ഡ് ക്യാബിന്‍ തീം പോലുള്ള സവിശേഷതകള്‍ ഇന്റീരിയറിന് ലഭിക്കുന്നതും സ്വാഗതാര്‍ഹമാണ്. ഐവെറി സ്ലേറ്റ് സീറ്റ് അപ്ഹോള്‍സ്റ്ററി, റാപ്പിഡ് ലിഖിതങ്ങളുള്ള സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സ്‌കഫ് പ്ലേറ്റുകള്‍, മിറര്‍ലിങ്കിന് അനുയോജ്യമായ സ്മാര്‍ട്ട് ലിങ്ക് സാങ്കേതികവിദ്യയുള്ള 16.51 സെന്റിമീറ്റര്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സ്മാര്‍ട്ട്ഫോണ്‍ സംയോജനം, ക്ലൈമാട്രോണിക് സാങ്കേതികവിദ്യ തുടങ്ങിയവ അകത്തളത്തെ സവിശേഷതകളാണ്.

സ്ലാവിയ എന്ന നെയിംപ്ലേറ്റിനായി ഫയല്‍ രജിസ്റ്റര്‍ ചെയ്ത് സ്‌കോഡ

റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ആന്റി-ഗ്ലെയര്‍ ഇന്റീരിയര്‍ റിയര്‍ വ്യൂ മിറര്‍, ടൈമര്‍ ഉള്ള റിയര്‍ വിന്‍ഡ്‌സ്‌ക്രീന്‍ ഡിഫോഗര്‍, ഉയരം ക്രമീകരിക്കാവുന്ന ത്രീ-പോയിന്റ് ഫ്രണ്ട് സീറ്റ് ബെല്‍റ്റുകള്‍, പരുക്കന്‍ റോഡ് പാക്കേജ്, ഫ്ലോട്ടിംഗ് കോഡ് സിസ്റ്റമുള്ള എഞ്ചിന്‍ ഇമോബിലൈസര്‍ തുടങ്ങിയവ സുരക്ഷാ സവിശേഷതകളും വാഹനത്തില്‍ ഇടംപിടിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Trademarks Slavia Name For Indian Market. Read in Malayalam.
Story first published: Tuesday, December 15, 2020, 17:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X