ആൾട്രോസ് ഡീസലിന് 40,000 രൂപയോളം കുറച്ച് ടാറ്റ
ടാറ്റ മോട്ടോർസിൽ നിന്നുള്ള പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന്റെ ഡീസൽ മോഡലുകൾക്ക് വില കുറച്ചു. ബേസ് വേരിയന്റിന്റെ ഒഴികെയുള്ള വകഭേദങ്ങൾക്ക് 40,000 രൂപയോളമാണ് വില താഴ്ന്നത്.

2020 ജനുവരിയിൽ പെട്രോൾ വേരിയന്റുകൾ മാത്രമായി എത്തിയ ഹാച്ച്ബാക്കിന് മികച്ച പ്രതികരണം വിപണിയിൽ നിന്നും ലഭിച്ചതിനെ തുടർന്ന് ആൾട്രോസിന്റെ ഡീസൽ പതിപ്പുകളെയും കമ്പനി വിപണിയിൽ എത്തിച്ചിരുന്നു.

ആരംഭ കാലത്ത് ഡീസലിന്റെ വില 6.99 ലക്ഷം മുതൽ 9.29 ലക്ഷം രൂപ വരെയായിരുന്നു എക്സ്ഷോറൂം വില. എന്നാൽ പിന്നീട് 2020 ഓഗസ്റ്റിൽ അടിസ്ഥാന ഡീസൽ വേരിയന്റ് ഒഴികെയുള്ള എല്ലാ മോഡലുകൾക്കും 16,000 രൂപ വരെ വില വർധനവും ടാറ്റ നടപ്പിലാക്കി.
MOST READ: ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബോ ആദ്യ ഡ്രൈവ് വിശേഷങ്ങള്‍

എന്നാൽ പുതിയ പരിഷക്കരണത്തിൽ ആൾട്രോസ് ഡീസലിന്റെ XM വേരിയന്റിന് 7.50 ലക്ഷവും XT പതിപ്പിന് 8.19 ലക്ഷം, XZ ന് 8.79 ലക്ഷം, ടോപ്പ് എൻഡ് XZ (O) മോഡലിന് 8.95 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയാണ്.

മാരുതി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗണ്‍ പോളോ എന്നീ മോഡലുകളുമായി മാറ്റുരയ്ക്കുന്ന ആള്‍ട്രോസ് പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ തെരഞ്ഞെടുക്കാൻ സാധിക്കും. നിലവിൽ ഇന്ത്യയിൽ മൂന്ന് ഡീസൽ ഹാച്ച്ബാക്കുകൾ മാത്രമാണ് വിൽപ്പനയ്ക്കുള്ളത്. അതിലൊന്നാണ് ടാറ്റയുടെ ഈ പ്രീമിയം മോഡൽ.

1.5 ലിറ്റർ, 4 സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ യൂണിറ്റാണ് ആൾട്രോസിന് കരുത്തേകുന്നത്. ഇത് 4,000 rpm-ൽ 89 bhp കരുത്തും 1,250-3,000 rpm-ൽ 200 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ഓയിൽ ബർണർ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഓപ്ഷണലായി അഞ്ച് സ്പീഡ് എഎംടിയും ലഭ്യമാകും.
MOST READ: ഗ്ലോസ്റ്ററിൽ സെഗ്‌മെൻറ്-ഫസ്റ്റ് ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗും

1.2 ലിറ്റർ, 3 സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് പെട്രോൾ പതിപ്പിന്റെ ഹൃദയം. ഇത് 6,000 rpm-ൽ 85 bhp പവറും 3,300 rpm-ൽ 113 Nm torque ഉം ഉത്പാദിപ്പിക്കും. ഇതിൽ അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് എഎംടി ഗിയർബോക്സ് എന്നിവ തെരഞ്ഞെടുക്കാൻ സാധിക്കും.

അധികം വൈകാതെ തന്നെ ആൾട്രോസിന്റെ ടര്‍ബോ പതിപ്പിനെയും അവതരിപ്പിച്ച് വില്‍പ്പന കൊഴുപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.ടാറ്റയുടെ ഏറ്റവും പുതിയ ആല്‍ഫ പ്ലാറ്റ്‌ഫോമില്‍ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയെ അടിസ്ഥാനമാക്കിയാണ് പ്രീമിയം ഹാച്ച്ബാക്ക് നിര്‍മിച്ചിരിക്കുന്നത്.

വാഹനത്തിന്റെ അകത്തളത്തിലും നിരവധി ഫീച്ചറുകളാണ് ടാറ്റ ഒരുക്കിയിരിക്കുന്നത്. അതിൽ 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റ്, വണ്‍ ടച്ച് ഓട്ടോ ഡൗണ്‍ വിന്റോ, ആംറെസ്റ്റ്, ആറ് സ്പീക്കര്‍ ഹര്‍മാന്‍ ഓഡിയോ, കീലെസ് എന്‍ട്രി എന്നിവയെല്ലാം ഉൾപ്പെടുന്നു.


Click it and Unblock the Notifications








