Just In
- 1 hr ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 1 hr ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 2 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 2 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- News
കൊവിഡ് വ്യാപനം രൂക്ഷം, ഗവർണർമാരുമായി കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി
- Movies
ഫിറോസും ഭാര്യ സജ്നയും ഇപ്പോള്‍ കളിക്കുന്ന കളി വെറും ചീപ്പ് ഷോയാണ്;രമ്യ പണിക്കര്‍ക്ക് പിന്തുണയുമായി ഒമര്‍ ലുലു
- Sports
IPL 2021: വെടിക്കെട്ടിന് അപ്പുറത്തുള്ള തകര്‍ത്തടിക്കല്‍, 4 മത്സരങ്ങളില്‍ പിറന്നത് 67 സിക്സറുകള്‍
- Finance
തിരിച്ചുവരവിന്റെ പാതയിൽ സമ്പദ്വ്യവസ്ഥ; രാജ്യത്തെ 59 ശതമാനം കമ്പനികളും ശമ്പള വർധനവിന് ഒരുങ്ങുന്നു
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പരിസ്ഥിതി സൗഹാർദ 'ഗോ ഗ്രീൻ' പദ്ധതിയുമായി ടാറ്റ വാണിജ്യ വാഹന വിഭാഗം
ടാറ്റ മോട്ടോർസ് രാജ്യത്ത് പുതിയ ഹരിത പദ്ധതി പ്രഖ്യാപിച്ചു. ടാറ്റാ മോട്ടോർസിന്റെ വാണിജ്യ വാഹന വിഭാഗമാണ് 'ഗോ ഗ്രീൻ' സംരംഭം എന്ന് വിളിക്കപ്പെടുന്ന പദ്ധതി ആവിഷ്കരിച്ചത്.

രാജ്യത്ത് വിൽക്കുന്ന ഓരോ പുതിയ വാണിജ്യ വാഹനങ്ങൾക്കും ഒരു തൈ നടുന്നതിന് കമ്പനി പ്രതിജ്ഞാബദ്ധമാണ് എന്നാണ് അറിയിപ്പ്.

സംകാൽപ് തരു എൻജിഒയുമായി സഹകരിച്ച് ഈ സംരംഭം നടപ്പിലാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിയുടെ ഡീലർ വർക്ക്‌ഷോപ്പിലും ടാറ്റാ ഓതറൈസ്ഡ് സർവീസ് സ്റ്റേഷനിലും വാഹനം സർവീസ് ചെയ്യുന്ന ഓരോ പുതിയ ഉപഭോക്താവിനും ഒരു തൈ നടുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

കൂടാതെ, നട്ട തൈയെ പരിപോഷിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. തൈ നടുന്നതിന് ഉത്തരവാദിയായ ഉപഭോക്താവിന് ഒരു സർട്ടിഫിക്കറ്റും തോട്ടത്തിന്റെ ജിയോടാഗ് ചെയ്ത സ്ഥലവുമായി ഒരു ലിങ്കും ലഭിക്കും. ഇത് തൈകളുടെ നില നിരീക്ഷിക്കാൻ ഉപഭോക്താക്കളെ സഹായിക്കും.

ഗോ ഗ്രീൻ സംരംഭത്തിൽ, പുതുതായി നട്ടുപിടിപ്പിച്ച തൈകളിൽ പലതരം പഴവർഗങ്ങൾ, ഔഷധ, നേറ്റീവ് മരങ്ങൾ എന്നിവ ഉൾപ്പെടുന്നു. രാജ്യത്തെ പത്തിലധികം സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിൽ പ്ലാന്റേഷൻ വ്യാപിക്കും, ഇത് രാജ്യത്തുടനീളം പരിസ്ഥിതി മെച്ചപ്പെടുത്താൻ സഹായിക്കും.
MOST READ: ഹെക്‌ടർ പ്ലസിന്റെ ഏഴ് സീറ്റർ പതിപ്പും വിപണിയിലേക്ക്; അവതരണം ജനുവരിയിലെന്ന് എംജി

ടാറ്റാ മോട്ടോർസിൽ തങ്ങൾ ചെയ്യുന്ന കാര്യങ്ങളുടെ പ്രധാന ഘടകമാണ് പരിസ്ഥിതി സുസ്ഥിരത, ഊർജ്ജവും-കാര്യക്ഷമവുമായ ഉൽപാദന രീതികളും പരിസ്ഥിതി സൗഹൃദ ഉൽപ്പന്ന വാഗ്ദാനങ്ങളും ഇതിന്റെ ഒരു തെളിവാണ് എന്ന് ടാറ്റാ മോട്ടോർസിലെ വാണിജ്യ വാഹന ബിസിനസ് യൂണിറ്റ് സെയിൽസ് ആന്റ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് രാജേഷ് കൗൾ പറഞ്ഞു.

ട്രീ പ്ലാന്റേഷൻ ഡ്രൈവുകളിൽ കമ്പനി പരിപാലിക്കുന്ന ഉപഭോക്താക്കളുടെ വലിയ അടിത്തറയുമായി തങ്ങൾ സജീവമായി ഇടപഴകുന്ന സങ്കൽപ് തരുവുമായുള്ള ഈ സഹകരണം പ്രഖ്യാപിക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണ്.
MOST READ: നോയിഡയിലെ പ്രൊഡക്ഷൻ യൂണിറ്റ് അടച്ചുപൂട്ടി ഹോണ്ട, പ്രവർത്തനങ്ങൾ ഇനി രാജസ്ഥാനിൽ

ഭാവിതലമുറയുടെ ആവശ്യത്തിനനുസരിച്ച് ടാറ്റാ മോട്ടോർസ് വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നത് തുടരുമെന്നും, പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അതുല്യവും സുസ്ഥിരവും ഭാവിക്കായി തയ്യാറായതുമായ പരിഹാരങ്ങൾ നിരന്തരം ആവിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ പ്രമുഖ വാണിജ്യ വാഹന നിർമാതാക്കളിൽ ഒരാളാണ് ടാറ്റ മോട്ടോർസ്. പരിസ്ഥിതിയെ ബാധിക്കുന്ന മലിനീകരണ ആഘാതം കുറയ്ക്കാൻ സഹായിക്കുന്നത് എല്ലായ്പ്പോഴും ശ്രദ്ധാലുവാണെന്ന് നിർമ്മാതാക്കൾ പറയുന്നു.

കമ്പനി തങ്ങളുടെ ജീവിതചക്രം, ഉൽപ്പന്നങ്ങളുടെ മൂല്യ ശൃംഖല എന്നിവയിലുടനീളം അതിന്റെ കാൽപ്പാടുകൾ നിരന്തരം വിലയിരുത്തുകയും ആഘാതം കുറയ്ക്കുന്നതിന് ആവശ്യമായ മുൻകൈയെടുക്കുകയും ചെയ്യുന്നു.

സാധ്യമായ ഏറ്റവും കുറഞ്ഞ മലിനീകരണ കണക്കുകൾ നിർമ്മിക്കുന്നതിനായി കമ്പനി പുതിയ ബിഎസ് VI അനുസരിച്ചുള്ള വാണിജ്യ വാഹനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

ടാറ്റാ മോട്ടോർസ് കുറഞ്ഞ കാർബൺ ഉദ്‌വമന തന്ത്രത്തിനായി സജീവമായി പ്രവർത്തിക്കുന്നു, കൂടാതെ രാജ്യത്ത് പരിസ്ഥിതി സൗഹൃദ ഇതര ഇന്ധന മൊബിലിറ്റിയുടെ സാധ്യതകളും തേടുന്നു.