ടാറ്റ മൈക്രോ എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

കഴിഞ്ഞ വർഷത്തെ ജനീവ മോട്ടോർ ഷോയിൽ ടാറ്റ അവതരിപ്പിച്ച H2X കൺസെപ്റ്റിന്റെ പരിഷ്കരിച്ച പതിപ്പായ HBX മൈക്രോ എസ്‌യുവി ആശയം ഈ വർഷം ഓട്ടോ എക്സ്പോയിൽ ഇന്ത്യയിൽ അവതരിപ്പിച്ചു.

ടാറ്റ മൈക്രോ എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ഇത് അടുത്ത വർഷം ആദ്യം അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന HBX B1 സെഗ്മെന്റ് ക്രോസ്ഓവർ സ്റ്റൈൽ ഹാച്ച്ബാക്കായി പരിണമിക്കും. അടുത്തിടെ വരാനിരിക്കുന്ന മോഡലിന്റെ നിർമ്മാണ പതിപ്പ് റോഡ് പരിശോധനകൾക്ക് വിധേയമായി.

ടാറ്റ മൈക്രോ എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

പൂർണമായും മറച്ച രീതിയിലാണ് പരീക്ഷണയോട്ടത്തിന് മൈക്രോ എസ്‌യുവി ബോഡി ശൈലിയുള്ള HBX നിരത്തിലെത്തിയത്. ഇതിലൂടെ വാഹനത്തിന്റെ ചില വിശദാംശങ്ങൾ എന്തെല്ലാമെന്ന സൂചന ലഭിക്കുന്നു.

MOST READ: ബാറ്ററിയിൽ പ്രവർത്തിക്കുന്ന എസ്‌യുവികൾ വിപണിയിലെത്തിക്കാൻ ജീപ്പ്

കൺസെപ്റ്റ് മോഡലിൽ നിന്നും 90 ശതമാനത്തോളം സാമ്യമുള്ളതാകും പുത്തൻ കാറെന്ന് ടാറ്റ ഇതിനോടകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും പ്രൊഡക്ഷൻ പതിപ്പ് അല്പം വ്യത്യസ്തമായ രൂപത്തിലുള്ള ചെറിയ ടെയിൽ ലാമ്പുകളാണ് വഹിക്കുന്നത്.

ടാറ്റ മൈക്രോ എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

അലോയ് വീലുകൾ‌ പോലും വ്യത്യസ്‌തമാണ് എന്നത് ശ്രദ്ധേയമാണ്. കമ്പനിയുടെ ഇംപാക്റ്റ് 2.0 ഡിസൈൻ ഭാഷ്യം അനുസരിച്ചാണ് HBX ഒരുങ്ങുന്നത്. അതായത് സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ പോലുള്ള രസകരമായ ചില ഡിസൈൻ ഘടകങ്ങൾ ഇതിൽ ഉൾപ്പെടുത്തും. കൂടാതെ പുതിയ മോഡലിൽ ഫോക്സ് സ്‌കിഡ് പ്ലേറ്റുകളും ഉൾപ്പെടും.

MOST READ: പരീക്ഷണയോട്ടം നടത്തി പുതുതലമുറ XUV500; ഈ വര്‍ഷം വിപണിയിലേക്ക് ഇല്ലെന്ന് മഹീന്ദ്ര

ടാറ്റ മൈക്രോ എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ടാറ്റ HBX-ന്റെ അകത്തളത്തിൽ 7 ഇഞ്ച് ഫ്ലോട്ടിംഗ്-ടൈപ്പ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ആൾട്രോസിന്റേതിന് സമാനമായ സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ക്രൂയിസ് കൺട്രോൾ, ഹർമാൻ സോഴ്‌സ്ഡ് പ്രീമിയം ഓഡിയോ സിസ്റ്റം എന്നിവ കമ്പനി വാഗ്ദാനം ചെയ്യും. പുതിയ മോഡൽ അതിന്റെ സ്റ്റിയറിംഗ് വീൽ ആൾ‌ട്രോസുമായി പങ്കിടും.

ടാറ്റ മൈക്രോ എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

അതോടൊപ്പം കണക്റ്റുചെയ്ത കാർ സാങ്കേതികവിദ്യയും മൈക്രോ എസ്‌യുവിയിൽ ലഭ്യമായേക്കും. ടാറ്റ HBX ഒരു ബിഎസ്-VI കംപ്ലയിന്റ് 1.2 ലിറ്റർ ത്രീ സിലിണ്ടർ റിവോട്രോൺ പെട്രോൾ എഞ്ചിനിൽ നിന്ന് കരുത്ത് ഉത്പാദിപ്പിക്കും. ഇത് പരമാവധി 86 bhp പവറും 113 Nm torque ഉം സൃഷ്ടിക്കാൻ ശേഷിയുള്ളതാകും.

MOST READ: ബിഎസ് VI ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍ ഡെലിവറി ആരംഭിച്ച് ടാറ്റ

ടാറ്റ മൈക്രോ എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ടിയാഗൊ, ടിഗോർ, ആൾട്രോസ് എന്നീ ടാറ്റ കാറുകളിൽ ഇടംപിടിച്ചിരിക്കുന്ന അതേ എഞ്ചിനാണ് ഇത്. ഗിയർബോക്സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി എന്നിവ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടാറ്റ മൈക്രോ എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ഓഫറിൽ ഡീസൽ ഓപ്ഷൻ ഉണ്ടാവില്ല. പുതിയ മോഡലിന് മാരുതി സുസുക്കി ഇഗ്നിസ്, മഹീന്ദ്ര KUV100 തുടങ്ങിയ കാറുകളാകും വിപണിയിൽ വെല്ലുവിളി ഉയർത്തുക. അഞ്ച് ലക്ഷം മുതൽ ഏഴ് ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

Source: Motorbeam

Most Read Articles

Malayalam
English summary
Tata HBX Micro-SUV Spied On Testing. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X