മുഖം വെളിപ്പെടുത്തി ടാറ്റ HBX; വിപണിയിലേക്ക് അടുത്ത വർഷം

വളരെയധികം ആകാംഷയോടെ വാഹന വിപണി കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് ടാറ്റ HBX മിനി എസ്‌യുവി. നിലവിൽ പരീക്ഷണയോട്ട ഘട്ടത്തിൽ ഇരിക്കുന്ന യൂട്ടിലിറ്റി വാഹനത്തിന്റെ സ്റ്റൈലിംഗിനെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിരുന്നില്ല.

മുഖം വെളിപ്പെടുത്തി ടാറ്റ HBX; വിപണിയിലേക്ക് അടുത്ത വർഷം

എന്നാൽ പുതിയ സ്പൈ ചിത്രങ്ങൾ വരാനിരിക്കുന്ന കുഞ്ഞൻ എസ്‌യുവിയുടെ മുൻവശക്കാഴ്ച്ചയെ വ്യക്തമാക്കിയിരിക്കുകയാണ്. മുമ്പ് 2020 ഓട്ടോ എക്സ്പോയിൽ ഒരു കൺസെപ്റ്റ് രൂപത്തിൽ പരിചയപ്പെടുത്തിയിരുന്നെങ്കിലും അതിൽ നിന്നും കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് കമ്പനി സൂചിപ്പിച്ചിരുന്നത്.

മുഖം വെളിപ്പെടുത്തി ടാറ്റ HBX; വിപണിയിലേക്ക് അടുത്ത വർഷം

ടൈമറോ എന്ന് വിളിക്കപ്പെടുന്ന ഈ മോഡൽ അടുത്ത വർഷം ഏപ്രിൽ-ജൂൺ മാസത്തോടു കൂടി ടാറ്റ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. സ്പൈ ചിത്രത്തിൽ കാണുന്നത് പോലെ 2021 ടാറ്റ HBX 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചത്തിന് ഏതാണ്ട് സമാനമാണ്.

MOST READ: 100 കിലോമീറ്റർ വരെ മൈലേജ്; പുതിയ രണ്ട് ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഈവ് ഇന്ത്യ

മുഖം വെളിപ്പെടുത്തി ടാറ്റ HBX; വിപണിയിലേക്ക് അടുത്ത വർഷം

സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് രൂപകൽപ്പനയും മുകളിൽ ഒരു കൂട്ടം എൽഇഡി ഡിആർഎല്ലുകളും ബമ്പറിന്റെ ഇരുവശത്തുമുള്ള ഹാലോജൻ ഹെഡ്‌ലൈറ്റുകളുമാണ് മിനി എസ്‌യുവിയുടെ മുൻവശത്ത് ഇടംപിടിച്ചിരിക്കുന്നത്.

മുഖം വെളിപ്പെടുത്തി ടാറ്റ HBX; വിപണിയിലേക്ക് അടുത്ത വർഷം

അതോടൊപ്പം ടാറ്റ ലോഗോയുള്ള ബ്ലാക്ക്, സിംഗിൾ സ്ലാറ്റ് ഗ്രിൽ, ഡ്യുവൽ-ടോൺ ബമ്പർ, ബമ്പറിന്റെ താഴത്തെ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന എയർ ഡാം, എ-പില്ലറിൽ ഘടിപ്പിച്ച ഒ‌ആർ‌വി‌എം എന്നിവ ശ്രദ്ധേയമായ മറ്റ് സവിശേഷതകളാണ്. ചിത്രത്തിൽ കാണുന്ന മോഡലിലെ വീൽ ആർച്ചുകൾക്ക് പ്ലാസ്റ്റിക് ക്ലാഡിംഗും സ്റ്റീൽ വീലുമാണ് കമ്പനി നൽകിയിരിക്കുന്നത്.

MOST READ: ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റിനായി ബുക്കിംഗ് ആരംഭിച്ചു

മുഖം വെളിപ്പെടുത്തി ടാറ്റ HBX; വിപണിയിലേക്ക് അടുത്ത വർഷം

അതൊരു അടിസ്ഥാന വേരിയന്റാകാനാണ് സാധ്യത. പ്രൊഡക്ഷൻ-റെഡി ടാറ്റ HBX-ന്റെ മുൻ കാഴ്ചകളിൽ ഡ്യുവൽ-ടോൺ അലോയ് വീലുകൾ, സി-പില്ലറിൽ മൗണ്ട് ചെയ്ത റിയർ ഡോർ ഹാൻഡിലുകൾ, ബ്ലാക്ക് ഔട്ട് ബി-പില്ലറുകൾ, റിയർ വാഷറും വൈപ്പറും, ഉയർന്ന മ മൗണ്ട് ചെയ്ത സ്റ്റോപ്പ് ലാമ്പും, റിയർ ബമ്പർ ഘടിപ്പിച്ച റിഫ്ലക്ടറുകളും ഒപ്പം ഒരു നമ്പർ പ്ലേറ്റ് ഇടവേളയും കാണും.

മുഖം വെളിപ്പെടുത്തി ടാറ്റ HBX; വിപണിയിലേക്ക് അടുത്ത വർഷം

അകത്ത് മോഡലിന് ഫ്ലോട്ടിംഗ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്ക്വയർ എസി വെന്റുകൾ, ഡിജിറ്റൽ-അനലോഗ് ഇൻസ്ട്രുമെന്റ് കൺസോൾ, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോളുകൾ എന്നിവ ലഭിക്കും.

MOST READ: അരങ്ങേറ്റം 2022-ൽ; ജീപ്പ് റെനെഗേഡ് ഒരുങ്ങുന്നത് അതേ പ്ലാറ്റ്ഫോമിൽ തന്നെ

മുഖം വെളിപ്പെടുത്തി ടാറ്റ HBX; വിപണിയിലേക്ക് അടുത്ത വർഷം

പുതിയ ടാറ്റ എസ്‌യുവിയിൽ 1.2 ലിറ്റർ റിവോട്രോൺ പെട്രോൾ എഞ്ചിനായിരിക്കും വാഗ്ദാനം ചെയ്യുക. ഇത് അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റിലേക്കും എഎംടി യൂണിറ്റിലേക്കും ജോടിയാക്കാം. വിൽപ്പനയ്ക്ക് എത്തിയതിനു ശേഷം ഒരു ടർബോ എഞ്ചിനും വാഹനത്തിൽ ഇടംപിടിച്ചേക്കും.

മുഖം വെളിപ്പെടുത്തി ടാറ്റ HBX; വിപണിയിലേക്ക് അടുത്ത വർഷം

കമ്പനിയുടെ ആൽഫ പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമായ ഈ മോഡൽ മാരുതി സുസുക്കി ഇഗ്നിസ്, മഹീന്ദ്ര KUV100 NXT എന്നിവയുമായാകും വിപണിയിൽ മാറ്റുരയ്ക്കുക. ടാറ്റ മോട്ടോർസിന്റെ എൻട്രി ലെവൽ യുവി എന്ന നിലയിൽ ഇത് നെക്‌സോണിന് താഴെയായി സ്ഥാപിക്കാനാണ് സാധ്യതയും.

മുഖം വെളിപ്പെടുത്തി ടാറ്റ HBX; വിപണിയിലേക്ക് അടുത്ത വർഷം

അതോടൊപ്പം ബ്രാൻഡിന്റെ ഇംപാക്റ്റ് 2.0 ഡിസൈൻ ഭാഷ്യവും HBX പിന്തുടരും. കൺസെപ്റ്റ് പതിപ്പിനെ ആശ്രയിച്ച് 3840 മില്ലീമീറ്റർ നീളവും 1822 മില്ലീമീറ്റർ വീതിയും 1635 മില്ലീമീറ്റർ ഉയരവുമുണ്ടെങ്കിലും പ്രൊഡക്ഷൻ മോഡലിൽ ഇത് അല്പം വ്യത്യാസപ്പെട്ടേക്കാം.

മുഖം വെളിപ്പെടുത്തി ടാറ്റ HBX; വിപണിയിലേക്ക് അടുത്ത വർഷം

ഈ വർഷാവസാനത്തോടെ HBX വിൽപ്പനയ്ക്ക് എത്തേണ്ടിയിരുന്നതാണെങ്കിലും കൊറോണ വൈറസ് വ്യാപനം മൂലം പദ്ധതി വൈകുകയായിരുന്നു. എന്നിരുന്നാലും HBX 2021 മെയ് മാസത്തോട ഇന്ത്യയിൽ ടൈമറോ എന്നപേരിൽ വാഹനം വിൽപ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Tata HBX New Spy Image Reveals The Design Of The Front Fascia. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X