ഹെക്സ സഫാരി! ഈ വര്‍ഷം വാഹനത്തെ അവതരിപ്പിക്കുമെന്ന് ടാറ്റ

ഏറെ പ്രതീക്ഷയോടെ ടാറ്റ നിരത്തിലെത്തിച്ച വാഹനമായിരുന്നു ഹെക്‌സ. ടാറ്റയുടെ ഡിസൈന്‍ ശൈലിയിലെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച വാഹനം എന്ന് നിസംശയം അവകാശപ്പെടാന്‍ സാധിക്കുന്ന വാഹനമാണ്.

ഹെക്സ സഫാരി! ഈ വര്‍ഷം വാഹനത്തെ അവതരിപ്പിക്കുമെന്ന് ടാറ്റ

സ്റ്റൈലിലും ഫീച്ചറിലും ഡ്രൈവിലുമെല്ലാം ടാറ്റയുടെ തന്നെ മറ്റ് മോഡലുകളുമായി യാതൊരു സാമ്യവും ഈ വാഹനത്തിനില്ല. എന്നാല്‍, നിരത്തില്‍ വേണ്ടപ്പോലെ തിളങ്ങാന്‍ വാഹനത്തിനായില്ലെന്നതാണ് മറ്റൊരു വസ്തുത. എന്നിരുന്നാലും വാഹനത്തെ പിന്‍വലിക്കില്ല, ബിഎസ് VI -ലേക്ക് നവീകരിച്ച് വിപണിയില്‍ എത്തിക്കും എന്ന് കമ്പനി അറിയിച്ചിരുന്നു.

ഹെക്സ സഫാരി! ഈ വര്‍ഷം വാഹനത്തെ അവതരിപ്പിക്കുമെന്ന് ടാറ്റ

എന്നാല്‍ 2020 ഓട്ടോ എക്‌സ്‌പോയില്‍ ഹെക്‌സയുടെ പുതിയൊരു മുഖം ടാറ്റയുടെ പവലിയനില്‍ കാണാനിടയായി. കാഴ്ചയില്‍ പഴയ വാഹനം തന്നെയാണെങ്കിലും പേരില്‍ ഒരു പുതുമ കാണാന്‍ സാധിക്കും. ഹെക്‌സ് സഫാരി എന്ന പേരില്‍ കമ്പനി അന്ന് വാഹനത്തെ അവതരിപ്പിച്ചത്.

ഹെക്സ സഫാരി! ഈ വര്‍ഷം വാഹനത്തെ അവതരിപ്പിക്കുമെന്ന് ടാറ്റ

പുതിയ റിപ്പോര്‍ട്ട് പ്രകാരം ബിഎസ് VI എഞ്ചിന്‍ കരുത്തിലെത്തുന്ന വാഹനം ഇതായിരിക്കുമെന്നാണ് സൂചന. ഈ വര്‍ഷം അവസാനത്തോടെ വാഹനത്തെ വിപണിയില്‍ എത്തിക്കാനാണ് ടാറ്റയുടെ പദ്ധതി.

ഹെക്സ സഫാരി! ഈ വര്‍ഷം വാഹനത്തെ അവതരിപ്പിക്കുമെന്ന് ടാറ്റ

ഹെക്‌സയുടെ 4x4 പതിപ്പിനെ അടിസ്ഥാനമാക്കിയായിരിക്കും ഹെക്‌സ സഫാരി ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രൂപത്തില്‍ നിരത്തൊഴിയുന്ന ഹെക്‌സയോട് സാമ്യം തോന്നുമെങ്കിലും പരുക്കന്‍ ഭാവമായിരിക്കും ഹെക്‌സ സഫാരിയുടെ ഡിസൈന്‍ ഭാഷ്യം.

ഹെക്സ സഫാരി! ഈ വര്‍ഷം വാഹനത്തെ അവതരിപ്പിക്കുമെന്ന് ടാറ്റ

കാഴ്ച്ചയില്‍ നിലവിലെ മോഡലിന് സമാനമാണെങ്കിലും ശ്രദ്ധേയമായ ചില മാറ്റങ്ങള്‍ ടാറ്റ വാഹനത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഒരേ തട്ടില്‍ നല്‍കിയിരിക്കുന്ന ഡേ ടൈം റണിങ് ലാമ്പുകള്‍, ഫോഗ്‌ലാമ്പുകള്‍, ഡ്യുവല്‍ ടോണ്‍ ബമ്പര എന്നിവ മുന്‍വശത്തെ സവിശേഷതകളാണ്.

ഹെക്സ സഫാരി! ഈ വര്‍ഷം വാഹനത്തെ അവതരിപ്പിക്കുമെന്ന് ടാറ്റ

ചുറ്റിലും നീളുന്ന ക്ലാഡിങ്ങ്, റൂഫ് റെയിലുകള്‍ എന്നിവയും മറ്റ് സവിശേഷതകളാണ്. അകത്തളത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. സഫാരി എഡിഷന്റെ ഡാഷ്ബോര്‍ഡ് നിലവിലെ മോഡലിന് സമാനമാണ്.

Most Read: പൊലീസ് കുപ്പായമണിഞ്ഞ് ടാറ്റ നെക്‌സോണ്‍; വീഡിയോ ഏറ്റെടുത്ത് വാഹനപ്രേമികളും

ഹെക്സ സഫാരി! ഈ വര്‍ഷം വാഹനത്തെ അവതരിപ്പിക്കുമെന്ന് ടാറ്റ

പുതിയ ബ്ലാക്ക്-ബീജ് കളര്‍ സ്‌കീമിലാണ് ഡാഷ്‌ബോര്‍ഡ് ഒരുങ്ങുന്നത്. ഡ്രൈവര്‍ സൈഡ് ഡാഷ്‌ബോര്‍ഡില്‍ സഫാരി ബാഡ്ജിങ്ങ് നല്‍കിയിട്ടുണ്ട്. പുതിയ ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ സവിശേഷതകളാണ്.

Most Read: ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

ഹെക്സ സഫാരി! ഈ വര്‍ഷം വാഹനത്തെ അവതരിപ്പിക്കുമെന്ന് ടാറ്റ

ബിഎസ് VI നിലവാരത്തിലുള്ള 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത്. ഈ എഞ്ചിന്‍ 154 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ്, ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ഓട്ടോമാറ്റിക്കുമാണ് ഗിയര്‍ബോക്‌സ്.

Most Read: കൊറോണ കാലത്ത് കാറുകളിൽ അണുവിമുക്തമാക്കേണ്ട പ്രധാന ഭാഗങ്ങൾ

ഹെക്സ സഫാരി! ഈ വര്‍ഷം വാഹനത്തെ അവതരിപ്പിക്കുമെന്ന് ടാറ്റ

വില സംബന്ധിച്ച് സുചനകള്‍ ലഭ്യമല്ലെങ്കിലും, 13.70 ലക്ഷം രൂപയോളം വാഹനത്തിന് എക്‌സ്‌ഷോറും വില പ്രതീക്ഷിക്കാം. ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മഹീന്ദ്ര മറാസോ എന്നീ മോഡലുകളോടാകും ഇന്ത്യന്‍ വിപണിയില്‍ പുതിയ വാഹനത്തിന്റെ എതിരാളികള്‍.

Most Read Articles

Malayalam
English summary
Tata Hexa Safari BS6 Launch Later This Year. Read in Malayalam.
Story first published: Monday, March 30, 2020, 20:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X