ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന പ്രദര്‍ശനമായ ഓട്ടോ എക്സ്പോ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ഡല്‍ഹിക്കടുത്ത് ഗ്രേറ്റര്‍ നോയിഡയില്‍ ഫെബ്രുവരി 5 മുതല്‍ 12 വരെയാണ് എക്സ്പോ നടക്കുന്നത്.

ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

ലോകത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളുടെ കാറുകള്‍, ബൈക്കുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, പുത്തന്‍ ആശയങ്ങളും 2020 ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചിരുന്നു. എല്ലാ തവണത്തേയും പോലെ ഇത്തവണയും ആവേശകരമായ നിരവധി വാഹനങ്ങളുടെ അവതരണവും പ്രദര്‍ശനവും ചടങ്ങിന് മാറ്റ് കൂട്ടി എന്നുവേണം പറയാന്‍.

ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

നിരവധി മോഡലുകളെയാണ് 2020 ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ മോട്ടോര്‍സ് രംഗത്തുകൊണ്ടവന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ നിരവധി പുതിയ വാഹനങ്ങള്‍ അവതരിപ്പിച്ച് ടാറ്റ പുതിയൊരു തുടക്കം കുറിച്ചിരുന്നു. ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ അവതരിപ്പിച്ച് ഏതാനും മോഡലുകളെ പരിചയപ്പെടാം.

ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

ഹാരിയര്‍ ബിഎസ് VI

2020 ഓട്ടോ എക്‌സ്‌പോയുടെ ആദ്യ ദിനത്തില്‍ തന്നെ ഹാരിയര്‍ ബിഎസ് VI പതിപ്പിനെ ടാറ്റ അവതരിപ്പിച്ചു. നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല.

ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

പുതിയ നിറങ്ങളിലും ചെറിയ ചില പരിഷ്‌കാരങ്ങളും വരുത്തിയാണ് പുതിയ പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. എന്തൊക്കെയാണ് ആ മാറ്റങ്ങള്‍ എന്നൊക്കെ നമ്മുക്ക് നോക്കാം.

ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

ഫെബ്രുവരി അവസാനത്തോടെ വാഹനം വില്‍പ്പനയ്ക്ക് എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 13.69 ലക്ഷം രൂപ മുതല്‍ 20.25 ലക്ഷം രൂപ വരെയാണ് പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറും വിലയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ വിഖ്യാത D8 അടിത്തറ ആധാരമാക്കിയൊരുങ്ങുന്ന OMEGA (ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ്) ആര്‍ക്കിടെക്ച്ചറാണ് ഹാരിയര്‍ ഉപയോഗിക്കുന്നത്. പുതിയ പതിപ്പില്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ കമ്പനി സമര്‍പ്പിക്കുന്നുണ്ട്.

ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

ആറു സ്പീഡാണ് എസ്യുവിയിലെ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്. ബിഎസ് VI ചട്ടം പാലിക്കുന്ന ക്രൈയോട്ടെക് ഡീസല്‍ എഞ്ചിന്‍ 171 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

പാനരോമിക് സണ്‍റൂഫ്, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് തുടങ്ങിയ ഒരുപിടി പുത്തന്‍ വിശേഷങ്ങള്‍ ഹാരിയറിനുണ്ട്. ഇതേസമയം, ഇരട്ടനിറമുള്ള പുതിയ ഡയമണ്ട് കട്ട് അലോയ് വീലുകള്‍ ലഭിച്ചതൊഴിച്ചാല്‍ പുറംമോടിയില്‍ വലിയ മാറ്റങ്ങള്‍ 2020 ഹാരിയര്‍ പതിപ്പ് അവകാശപ്പെടുന്നില്ല.

ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

ഗ്രാവിറ്റാസ്

പുതിയ ഫ്ളാഗ്ഷിപ്പ് എസ്‌യുവി ഗ്രാവിറ്റാസാണ് ടാറ്റ നിരയില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു മോഡല്‍. കമ്പനിയുടെ പോര്‍ട്ട്ഫോളിയോയില്‍ ഹാരിയറിനും മുകളിലായിരിക്കും ഏഴു സീറ്റര്‍ പ്രീമിയം ഗ്രാവിറ്റാസ് ഇടംപിടിക്കുക.

ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

വിപണിയില്‍ എത്തുമ്പോള്‍ ഹാരിയറിനെക്കാള്‍ ഒരു ലക്ഷം രൂപയോളം വില കൂടുമെന്നാണ് സൂചന. ഈ വര്‍ഷം രണ്ടാം പാദമാണ് എസ്‌യുവിയെ കമ്പനി വിപണിയില്‍ എത്തിക്കാനിരിക്കുന്നത്. ആദ്യകാഴ്ചയില്‍ അഞ്ചു സീറ്റര്‍ ഹാരിയറിനെ അനുസ്മരിപ്പിക്കും പുതിയ ഗ്രാവിറ്റാസ്.

ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

ബമ്പറില്‍ സ്ഥാപിച്ച പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, 17 ഇഞ്ച് മെഷീന്‍ കട്ട് അലോയി വീലുകള്‍, പാനരോമിക് സണ്‍റൂഫ്, വീതിയേറിയ പിന്‍ വിന്‍ഡ്സ്‌ക്രീന്‍ തുടങ്ങിയവയെല്ലാം ടാറ്റ ഗ്രാവിറ്റാസിന്റെ സവിശേഷതകളാണ്. വാഹനത്തിന്റെ എല്‍ഇഡി ടെയില്‍ലാമ്പുകളിലും പിന്‍ ബമ്പറിലും പരിഷ്‌കാരങ്ങള്‍ കാണാം.

ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

8.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഒന്‍പതു സ്പീക്കര്‍ ഓഡിയോ സംവിധാനം, തുകല്‍ സീറ്റുകള്‍, ആറു വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയെല്ലാം ഗ്രാവിറ്റാസിന്റെ അകത്തളത്തിലെ സവിശേഷതകളാണ്.

ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

മുന്നാം നിര യാത്രക്കാര്‍ക്ക് വേണിയും നിരവധി ഫീച്ചറുകള്‍ വാഹനത്തില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്. പ്രത്യേക എസി വെന്റുകള്‍, ചെറു സ്റ്റോറേജ് സ്‌പെയ്‌സുകള്‍ കമ്പനി തയ്യാറായിട്ടുണ്ട്. ബിഎസ് VI ചട്ടങ്ങള്‍ പാലിക്കുന്ന 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഗ്രാവിറ്റാസിന്റെ കരുത്ത്.

ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

ഹാരിയറിലും ഇതേ എഞ്ചിന്‍ തന്നെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മോഡലില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കാനും കമ്പനി തയ്യാറായേക്കുമെന്നാണ് സൂചന.

ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

ആള്‍ട്രോസ് ഇലക്ട്രിക്ക്

ഇലക്ട്രിക്ക് നിരയിലേക്ക് അടുത്തിടെയാണ് ടാറ്റ നെക്‌സോണിനെ അവതരിപ്പിച്ചത്. നിരവധി പുതുമകളോടെയാണ് വാഹനം കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇതിന്റെ ചുവടുപിച്ച് ഇപ്പോള്‍ ആള്‍ട്രോസിന്റെയും ഇലക്ട്രിക്ക് പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ.

ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ആള്‍ട്രോസിനെ അടുത്തിടെയാണ് ടാറ്റ കാഴ്ചവെച്ചത്. ഈ ശ്രേണിയില്‍ ടാറ്റ നിരയില്‍ നിന്നുള്ള ആദ്യ വാഹനം കൂടിയാണ് ആള്‍ട്രോസ്. അതേസമയം ടാറ്റയുടെ മൂന്നാമത്തെ ഇലക്ട്രിക്ക് മോഡലാണിത്.

ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

ടാറ്റയുടെ ആല്‍ഫ പ്ലാറ്റ്ഫോമില്‍ റെഗുലര്‍ മോഡലിനോട് സാമ്യമുള്ള ഡിസൈനാണ് ആള്‍ട്രോസ് ഇലക്ട്രിക്കിനുമുള്ളത്. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി ടാറ്റ വികസിപ്പിച്ച സിപ്ട്രോണ്‍ ഇലക്ട്രിക്ക് ടെക്നോളജിയില്‍ ഒരുങ്ങുന്ന ടാറ്റയുടെ രണ്ടാമത്തെ ഇലക്ട്രിക്ക് വാഹനമായിരിക്കും ആള്‍ട്രോസ്.

ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

നെക്‌സോണ്‍ ഇലക്ട്രിക്കില്‍ സിപ്ട്രോണ്‍ ടെക്‌നോളജിയാണ് കമ്പനി നല്‍കിയിരിക്കുന്നത്. അഡ്വാന്‍സ്ഡ് ലിഥിയം അയണ്‍ സെല്ലുകളാണ് സിപ്‌ട്രോണിന് കരുത്തേകുക. ഒറ്റചാര്‍ജില്‍ ഏകദേശം 250 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

എന്നാല്‍ വാഹനം സംബന്ധിച്ച് വില സംബന്ധിച്ചോ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 2020 -ന്റെ അവസാനത്തോടെ വാഹനം വില്‍പ്പനയ്ക്ക് എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

HBX മിനി എസ്‌യുവി

പോയ വര്‍ഷം ജനീവ മോട്ടോര്‍ ഷോയില്‍ കമ്പനി അവതരിപ്പിച്ച H2X കോണ്‍സെപ്റ്റിന്റെ മറ്റൊരു പരിണാമമാണ് HBX മിനി എസ്‌യുവി. പരുക്കന്‍ ഭാവം മോഡലിന്റെ മുഖരൂപത്തില്‍ നിറഞ്ഞുനില്‍പ്പുണ്ട്.

ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

ഹാരിയര്‍ മാതൃകയില്‍ നേര്‍ത്ത എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും ബമ്പര്‍ ഹെഡ്ലാമ്പുകളും HBX കാണാം. മുന്‍ബമ്പറില്‍ പ്രത്യേക സ്‌കിഡ് പ്ലേറ്റും കമ്പനി ഒരുക്കിയിട്ടുണ്ട്. ചതുരാകൃതിയാണ് വീല്‍ ആര്‍ച്ചുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

കറുത്ത അലോയി വീലുകള്‍ക്കൊപ്പമുളള പരുക്കന്‍ ടയറുകള്‍ കുഞ്ഞന്‍ HBX മോഡലിന് കൂടുതല്‍ ഗൗരവം കല്‍പ്പിക്കുന്നു. നെക്സോണിനെ മാതൃകയാക്കിയാണ് കാറിന്റെ പിന്‍ഡിസൈന്‍. ടെയില്‍ലാമ്പുകള്‍ പിറകിലേക്ക് വലിഞ്ഞാണ് നില്‍ക്കുന്നത്.

ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

പിറകിലെ ബമ്പറിലാണ് HBX ബ്രാന്‍ഡിങ്ങും കമ്പനി നല്‍കുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ കരുത്തിലാകും വാഹനം വിപണിയില്‍ എത്തുക. അതേസമയം കോണ്‍സെപ്റ്റ് മോഡലായതുകൊണ്ട് കാറിന്റെ സാങ്കേതിക വിവരങ്ങള്‍ ടാറ്റ വെളിപ്പെടുത്തിയിട്ടില്ല.

ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

ഹെക്‌സ സഫാരി എഡീഷന്‍

ഹെക്‌സ എസ്‌യുവിയുടെ സഫാരി എഡീഷനെയും 15-ാം മത് ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ അവതരിപ്പിച്ചു. ഹെക്സയുടെ 4X4 പതിപ്പിനെ അടിസ്ഥാനമാക്കി ചെറിയ പരിഷ്‌ക്കാരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഏഴ് സീറ്റര്‍ എസ്‌യുവിയുടെ പുതിയ മോഡലിനെ പുറത്തിറക്കിയിരിക്കുന്നത്.

ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

പുറമേ ഉള്ള മാറ്റങ്ങള്‍ക്ക് ഒപ്പം നവീകരിച്ച ബിഎസ് VI ഡീസല്‍ എഞ്ചിനാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. ഉടന്‍ തന്നെ വാഹനത്തെ വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

ടാറ്റവിങ്ങർ

ടാറ്റ വിങ്ങർ ബിഎസ് VI പതിപ്പിനെ ഓട്ടോ എക്സ്പോയില്‍ കമ്പനി അവതരിപ്പിച്ചു. ടാറ്റയുടെ ഹാരിയര്‍, ആള്‍ട്രോസ് മോഡലുകളില്‍ കണ്ടിരിക്കുന്ന ഏറ്റവും പുതിയ 'ഇംപാക്റ്റ് 2.0' ഡിസൈന്‍ ശൈലിയാണ് വിങ്ങറിൻറെ പുതുമ.

ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

ബിഎസ് VI 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 89 bhp കരുത്തും 190 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. വിപണിയില്‍ ഫോഴ്‌സിന്റെ ട്രാവലറാണ് എതിരാളി.

ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

സിയെറ ഇലക്ട്രിക്ക്

സിയെറ ഇലക്ട്രിക്കാണ് ടാറ്റ നിരയിലെ മറ്റൊരു കൗതുകം. ഐതിഹാസിക സിയെറ എസ്‌യുവിയെ ടാറ്റ പാടെ ഉടച്ചുവാര്‍ത്തു എന്നുവേണം പറയാന്‍. 90-കളില്‍ എത്തി 2000-ത്തോടെ നിരത്തൊഴിഞ്ഞ ഈ വാഹനം ഇലക്ട്രിക്ക് കരുത്തിലാണ് തിരിച്ചെത്തുന്നത്.

ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

ഹാരിയറിന് സമാനമാണ് വാഹനത്തിന്റെ മുന്‍വശം. വലിയ പരന്ന ബോണറ്റും, നേര്‍ത്ത എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും ഹാരിയര്‍ തനിമ വിളിച്ചോതും. മോഡലിന് അടിവരയെന്ന പോലെ പ്ലാസ്റ്റിക് ക്ലാഡിങ് ചുറ്റിനുമുണ്ട്. ക്യാബിന്‍ ഘടനയാണ് സിയെറയുടെ പാരമ്പര്യത്തേട് അല്‍പ്പമെങ്കിലും നീതി പുലര്‍ത്തുന്നത്.

ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

പിറകിലെ ചില്ലുകൂട് ശ്രദ്ധക്ഷണിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബോക്സി ആകാരം പിന്‍ ഡിസൈനിനെ ആകര്‍ഷണീയമാക്കുന്നു. ഡ്യുവല്‍ ടോണ്‍ അലോയി വീലുകളും ഇതിലുണ്ട്. പിന്നിലും വലിയ ഗ്ലാസുകളാണ് നല്‍കിയിരിക്കുന്നത്. ഹാച്ച് ഡോറില്‍ മുഴുവനുള്ള എല്‍ഇഡി സ്ട്രിപ്പും ഡ്യുവല്‍ ടോണ്‍ ബമ്പറുമാണ് പിന്‍വശത്തെ മനോഹരമാക്കുന്നത്.

ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

അതേസമയം വാഹനത്തിന്റെ സാങ്കേതിക വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 90 -കളില്‍ ടാറ്റയില്‍ നിന്ന് ആദ്യമായി പുറത്തിറങ്ങിയ ത്രീ ഡോര്‍ എസ്‌യുവിയായിരുന്നു സിയെറ.

Most Read Articles

Malayalam
English summary
Tata Cars At Auto Expo 2020: Harrier BS6, Gravitas, HBX Concept, Sierra EV Concept, Altroz EV and More. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X