വിപണി തിരിച്ചുപിടിച്ച് ടാറ്റ, ജൂലൈയിൽ നേടിയെടുത്തത് 15,012 യൂണിറ്റ് വിൽപ്പന
ആഭ്യന്തര വിപണിയിൽ 15,012 യൂണിറ്റുകൾ വിറ്റഴിച്ച് ശക്തമായ വിൽപ്പനയാണ് 2020 ജൂലൈ മാസം ടാറ്റ മോട്ടോർസ് കൈവരിച്ചിരിക്കുന്നത്. 2019 ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ സ്വന്തം ബ്രാൻഡ് 4,527 യൂണിറ്റുകൾ വളർച്ചയാണ് രേഖപ്പെടുത്തുന്നത്.

ഇത് പ്രതിവർഷ വിൽപ്പനയിലെ 43 ശതമാനത്തിന്റെ വർധനവാണ് ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം ഇന്ത്യൻ വിപണിയിലെ ജൂലൈ മാസത്തെ വിൽപ്പനയിൽ മാരുതി സുസുക്കിക്കും ഹ്യുണ്ടായിക്കും പിന്നിൽ മൂന്നാം സ്ഥാനത്തെത്താനും ടാറ്റയ്ക്ക് സാധിച്ചു.

2019 ജൂലൈയിലെ 5.3 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ബ്രാൻഡിന്റെ വിപണി വിഹിതം 7.6 ശതമാനമായി ഉയർന്നു. പ്രതിമാസ വിൽപ്പന വളർച്ച 31 ശതമാനം ഉയർന്ന നിലവാരത്തിലാണ്. ടിയാഗൊ, ടിഗൊർ, നെക്സോൺ എന്നിവ മുൻനിരയിലെത്തിയതോടെ ടാറ്റ 2020-ൽ പുതിയ മോഡലുകളും നിരത്തിലെത്തിച്ചു.
MOST READ: 2021 ഗിബ്ലി, ലെവാൻടെ, ക്വാത്രോപോര്‍ത്തെ മോഡലുകളുടെ ടീസർ ചിത്രം പങ്കുവെച്ച് മസെരാട്ടി

പ്രീമിയം ഹാച്ച്ബാക്ക് നിരയിലേക്ക് ആദ്യമായി ആൾട്രോസിനെ അവതരിപ്പിച്ച ടാറ്റ മികച്ച പ്രകടനമാണ് B2 ഹാച്ച്ബാക്ക് വിഭാഗത്തിൽ കാഴ്‌ചവെക്കുന്നത്. കൂടാതെ മോഡൽ പരിഷ്ക്കരണങ്ങൾക്കൊപ്പം വൈദ്യുതീകരിച്ച നെക്‌സോൺ, 2020 ഹാരിയർ എന്നിവയും ടാറ്റ അവതരിപ്പിച്ചു.

ഹ്രസ്വ ഇടവേളകളിൽ പുതുക്കിയ ലൈനപ്പ് പരിചയപ്പെടുത്താനുള്ള കമ്പനിയുടെ ഉദ്ദേശ്യം ലാഭവിഹിതം നൽകുന്നതായി തോന്നുന്നു. മഹീന്ദ്ര, കിയ, റെനോ, ടൊയോട്ട, ഹോണ്ട, ഫോർഡ്, എംജി, ഫോക്‌സ്‌വാഗൺ എന്നീ കമ്പനികളേക്കാൾ വിൽപ്പനയിൽ മികച്ച നേട്ടം കൈവരിച്ച് മൂന്നാം സ്ഥാനത്താണ് ടാറ്റ ഇപ്പോൾ എത്തിച്ചേർന്നത്.
MOST READ: ലിറ്റിൽ D കിറ്റിൽ ലാൻഡ് റോവർ ഭാവത്തിലൊരുങ്ങി സുസുക്കി ജിംനി

തൊട്ടടുത്തുള്ള മഹീന്ദ്രയേക്കാൾ 4,000 യൂണിറ്റുകളുടെ അധിക വിൽപ്പനയാണ് ടാറ്റ സ്വന്തമാക്കിയത്. ലോക്ക്ഡൗണിന് ശേഷം പ്രവർത്തനം പുനരാരംഭിച്ച വാഹന വ്യവസായം 2020 ജൂലൈയിൽ സ്ഥിരമായ പുരോഗതി കൈവരിച്ചു.

കഴിഞ്ഞ ജൂണിനെ അപേക്ഷിച്ച് 69 ശതമാനം വളർച്ചയാണ് വ്യവസായം മൊത്തത്തിൽ നേടിയത്. ഉത്സവ സീസൺ ഒരു അടുത്തെത്തിയിരിക്കുമ്പോൾ പാസഞ്ചർ കാർ വിൽപന കൂടുതൽ വർധിക്കുമെന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ.
MOST READ: ഔദ്യോഗിക പ്രഖ്യാപനം എത്തി, കിയ സോനെറ്റ് ഉത്സവ സീസണിൽ വിപണിയിൽ ഇടംപിടിക്കും

ഗ്രാവിറ്റാസ് എന്ന് വിളിക്കപ്പെടുന്ന മൂന്ന്-വരി എസ്‌യുവിയും വിപണിയിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുകയാണ് ടാറ്റ മോട്ടോർസ്. ഇത് ഉത്സവ സീസണിൽ വിൽപ്പനയ്ക്ക് എത്തിയാൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെക്കാൻ കമ്പനിയെ സഹായിച്ചേക്കും.

അതേസമയം ടാറ്റയുടെ ആൽഫ (എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ്) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ ഉൽപ്പന്നവും സമീപഭാവിയിൽ എത്തിച്ചേരാം. ഇതൊരു മൈക്രോ എസ്‌യുവിയാണ് എന്നതാണ് ശ്രദ്ധേയം.


Click it and Unblock the Notifications








