ഉത്സവ സീസണിൽ നേട്ടം കൊയ്‌ത് ടാറ്റ, ബുക്കിംഗും വിൽപ്പനയും കുതിച്ചുയർന്നു

പ്രതീക്ഷ പോലെ തന്നെ ഉത്സവ സീസണിൽ നേട്ടം കൊയ്ത് ടാറ്റ മോട്ടോർസ്. ഇന്ത്യൻ വാഹന വിപണിയിലെ ചാകരയായ ദീപാവലി സമയം മികച്ച ഓഫറുകളും ആനുകൂല്യങ്ങളും വാഗ്‌ദാനം ചെയ്‌ത് കമ്പനി മികച്ച മുന്നേറ്റമാണ് വിപണിയിൽ സ്വന്തമാക്കിയത്.

ഉത്സവ സീസണിൽ നേട്ടം കൊയ്‌ത് ടാറ്റ, ബുക്കിംഗും വിൽപ്പനയും കുതിച്ചുയർന്നു

2019-ലെ ഉത്സവ സീസണിനെ അപേക്ഷിച്ച് നോക്കുമ്പോൾ പാസഞ്ചർ വാഹനങ്ങളുടെ ബുക്കിംഗിൽ 103 ശതമാനത്തിന്റെ വൻ കുതിച്ചുചാട്ടവും വിൽപ്പനയിൽ 90 ശതമാനത്തിന്റെ വർധനവുമാണ് ഇന്ത്യൻ വാഹന നിർമാണ കമ്പനി നേടിയെടുത്തത്.

ഉത്സവ സീസണിൽ നേട്ടം കൊയ്‌ത് ടാറ്റ, ബുക്കിംഗും വിൽപ്പനയും കുതിച്ചുയർന്നു

ടാറ്റയെപ്പോലെ മറ്റ് മുൻനിര കാർ നിർമാതാക്കളെല്ലാം ഉത്സവകാലം ആഘോഷമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ആൾ‌ട്രോസ് ഹാച്ച്ബാക്ക് ഉൾപ്പെടെ നിരവധി പുതിയ ഉൽ‌പ്പന്നങ്ങൾ പുറത്തിറക്കിയതിന്റെ ഗുണവും ടാറ്റയ്ക്ക് നേട്ടമുണ്ടാക്കാൻ സഹായിച്ചിട്ടുണ്ട്.

MOST READ: എങ്ങനെയും വിപണി പിടിക്കണം; കോമ്പസിന് 2 ലക്ഷം രൂപയോളമുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ജീപ്പ്

ഉത്സവ സീസണിൽ നേട്ടം കൊയ്‌ത് ടാറ്റ, ബുക്കിംഗും വിൽപ്പനയും കുതിച്ചുയർന്നു

കൂടാതെ വിൽപ്പനയിലെ പുരോഗതിക്ക് പുറമെ ഉത്സവ സീസൺ ആഘോഷങ്ങൾക്കിടെ ടാറ്റ മോട്ടോർസിന്റെ കാർ ഉത്പ്പാദനം 40 ലക്ഷം യൂണിറ്റ് പിന്നിട്ടു. വാണിജ്യവാഹന നിർമാതാക്കളെന്ന നിലയിൽ പേരെടുത്ത ടാറ്റ 1991ലാണു പാസഞ്ചർ കാർ നിർമാണത്തിലേക്ക് എത്തുന്നത്. സിയറയിൽ തുടങ്ങിയ ചരിത്രം ഇന്ന് ടിയാഗൊ, ടിഗോർ, ആൾട്രോസ്, നെക്സോൺ, ഹാരിയർ എന്നിവ ഉൾപ്പെടുന്നതാണ്.

ഉത്സവ സീസണിൽ നേട്ടം കൊയ്‌ത് ടാറ്റ, ബുക്കിംഗും വിൽപ്പനയും കുതിച്ചുയർന്നു

ഇവയ്ക്ക് പുറമെ ടാറ്റയുടെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ മോഡലുകളുടെ നിരയിലുള്ള കാറുകളാണ് ഇന്ത്യയിലെ ആദ്യത്തെ എംപിവിയായ സുമോയും രാജ്യത്തെ ആദ്യ ലൈഫ്സ്റ്റൈൽ എസ്‌യുവിയായ സഫാരിയും ചെറുഹാച്ച്ബാക്കായ ഇൻഡിക്കയും.

MOST READ: ഉത്സവകാലം ആഘോഷമാക്കി മാരുതി; നവരാത്രി ദിനങ്ങളില്‍ വിറ്റത് 95,000 വാഹനങ്ങള്‍

ഉത്സവ സീസണിൽ നേട്ടം കൊയ്‌ത് ടാറ്റ, ബുക്കിംഗും വിൽപ്പനയും കുതിച്ചുയർന്നു

ഇവ മൂന്നും ഇന്ത്യൻ നിരത്തുകളിൽ തീർത്ത വിസ്‌മയം ടാറ്റയ്ക്ക് ഇന്നും കരുത്തായി നിലിനിൽക്കുന്നുണ്ട്. ചരിത്രം വഴിമാറുമ്പോൾ ഭാവി ഇലക്ട്രിക് വാഹന സെഗ്മെന്റിലും കമ്പനിക്ക് ഇന്ന് സാന്നിധ്യമുണ്ട്.

ഉത്സവ സീസണിൽ നേട്ടം കൊയ്‌ത് ടാറ്റ, ബുക്കിംഗും വിൽപ്പനയും കുതിച്ചുയർന്നു

നിലവിലുള്ള നെക്‌സോൺ ഇവിക്ക് പുറമെ ആൾട്രോസിന്റെ ഇലക്ട്രിക് പതിപ്പും ഉടൻ തന്നെ നിരത്തുകളിലേക്ക് എത്തും. ടാറ്റയുടെ ശ്രേണി വിപുലീകരണത്തിന്റെ ഭാഗമായി ഗ്രാവിറ്റാസ് എന്ന് വിളിക്കുന്ന ടാറ്റ ഹാരിയറിന്റെ ഏഴ്-സീറ്റ് പതിപ്പിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്.

MOST READ: മോഡലുകള്‍ക്ക് ഓപ്ഷണല്‍ PM 2.5 എസി എയര്‍ ഫില്‍ട്ടര്‍ നല്‍കി മാരുതി

ഉത്സവ സീസണിൽ നേട്ടം കൊയ്‌ത് ടാറ്റ, ബുക്കിംഗും വിൽപ്പനയും കുതിച്ചുയർന്നു

ഇതിനു പുറമെ 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച മൈക്രോ എസ്‌യുവി മോഡലായ HBX കൺസെപ്റ്റിന്റെ വികസന പ്രവർത്തനങ്ങളും അണിയറയിൽ നടക്കുന്നുണ്ട്.

ഉത്സവ സീസണിൽ നേട്ടം കൊയ്‌ത് ടാറ്റ, ബുക്കിംഗും വിൽപ്പനയും കുതിച്ചുയർന്നു

40 ലക്ഷം വാഹനങ്ങളുടെ ഉത്പാദനം എന്ന നാഴികക്കല്ല് പിന്നിടുന്നതിന്റെ സന്തോഷം പങ്കുവയ്ക്കാൻ വീ ലവ് യു ഫോർ മില്യൻ എന്ന പേരിൽ പ്രത്യേക പ്രചാരണ പരിപാടിയും ടാറ്റ മോട്ടോർസ് ഒരുക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Tata Motors Recorded Massive Jump In Bookings And Sales. Read in Malayalam
Story first published: Tuesday, October 27, 2020, 15:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X