എങ്ങനെയും വിപണി പിടിക്കണം; കോമ്പസിന് 2 ലക്ഷം രൂപയോളമുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ജീപ്പ്

കോമ്പസ്, കോമ്പസ് ട്രെയ്‌ൽഹോക്ക് എസ്‌യുവികളെ കൂടുതൽ ആകർഷകമാക്കാൻ ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ച് ജീപ്പ്. എങ്ങനെയും വിപണി പിടിക്കണമെന്ന ലക്ഷ്യത്തോടെയാണ് 1.50 ലക്ഷം മുതൽ രണ്ട് ലക്ഷം രൂപയോളം വരുന്ന പുതിയ ആനുകൂല്യങ്ങൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

എങ്ങനെയും വിപണി പിടിക്കണം; കോമ്പസിന് 2 ലക്ഷം രൂപയോളമുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ജീപ്പ്

ഈ മാസം വിപണിയിൽ എത്തിയ നൈറ്റ്ഈഗിൾ വേരിയന്റിന് പുതിയ ഓഫർ ലഭ്യമല്ല എന്നത് ശ്രദ്ധേയമാണ്. പകരം കോമ്പസ്, കോമ്പസ് ട്രെയ്‌ൽഹോക്ക് എസ്‌യുവികൾക്ക് മാത്രമാണ് ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. കൂടാതെ ഈ ഓഫർഒക്ടോബർ 31 വരെ മാത്രമാണ് സാധുവാകുന്നത്.

എങ്ങനെയും വിപണി പിടിക്കണം; കോമ്പസിന് 2 ലക്ഷം രൂപയോളമുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ജീപ്പ്

രണ്ട് ലക്ഷം വരെ ആനുകൂല്യങ്ങളിൽ കോമ്പസ് എസ്‌യുവിയിൽ 1.5 ലക്ഷം വരെയുള്ള ക്യാഷ് ഡിസ്കൗണ്ടും 50,000 രൂപയുടെ എക്സ്ചേഞ്ച് ബോണസുമാണ് ഉൾപ്പെടുന്നത്. അമേരിക്കൻ മോഡലിന്റെ വേരിയന്റുകൾക്ക് അനുസരിച്ച് ഓഫറുകളും വ്യത്യാസപ്പെടും.

MOST READ: ഔഡി ഇ-ട്രോൺ ഇലക്‌ട്രിക് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിലേക്ക് എത്തും; അറിയാം കൂടുതൽ

എങ്ങനെയും വിപണി പിടിക്കണം; കോമ്പസിന് 2 ലക്ഷം രൂപയോളമുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ജീപ്പ്

ജീപ്പിന്റെ മുൻനിര പ്രീമിയം ജീപ്പ് റാങ്‌ലർ എസ്‌യുവിയിൽ ഉത്സവ ആനുകൂല്യങ്ങളൊന്നുമില്ല. ഈ ഓഫറുകൾക്ക് പുറമെ കോമ്പസിന് ആവേശകരമായ മറ്റ് ഡീലുകളും ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇതിൽ ഇഎംഐ സ്കീം, ഹൈബ്രിഡ് ഇഎംഐ സ്കീം, 6 ഈസി ഇഎംഐകൾ, 50 ശതമാനം ഇഎംഐ പ്ലാൻ, കുറഞ്ഞ പലിശ നിരക്ക്, 100 ശതമാനം ഓഫ് റോഡ് ഫണ്ടിംഗ് ഓഫർ എന്നിവയെല്ലാം ഉൾപ്പെടുന്നു.

എങ്ങനെയും വിപണി പിടിക്കണം; കോമ്പസിന് 2 ലക്ഷം രൂപയോളമുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ജീപ്പ്

കൂടാതെ 8.20 ശതമാനം പലിശനിരക്കും നൂറു ശതമാനം വരെ റോഡ് ഫണ്ടും ഉൾപ്പെടുന്ന പ്രത്യേക വുമൺസ് ഓഫറും കമ്പനി വാഗ്ദാനം ചെയ്യുന്നു. ബിഎസ്-VI നിലവാരത്തിലേക്ക് പരിഷ്ക്കരിച്ച കോമ്പസ് എസ്‌യുവി ഈ വർഷം ആദ്യത്തോടെയാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

MOST READ: കൗതുക കാഴ്ചയായി കൊച്ചി തീരത്തേക്ക് പറന്നിറങ്ങി സീപ്ലെയിന്‍

എങ്ങനെയും വിപണി പിടിക്കണം; കോമ്പസിന് 2 ലക്ഷം രൂപയോളമുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ജീപ്പ്

16.49 ലക്ഷം രൂപ മുതൽ 25.99 ലക്ഷം വരെയാണ് ജീപ്പ് കോമ്പസ് ശ്രേണിയുടെ എക്സ്ഷോറൂം വില. 2.0 ലിറ്റർ മൾട്ടിജെറ്റ് II ഡീസൽ എഞ്ചിനാണ് എസ്‌യുവിയിൽ ജീപ്പ് ഒരുക്കിയിരിക്കുന്നത്. ഇത് 170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

എങ്ങനെയും വിപണി പിടിക്കണം; കോമ്പസിന് 2 ലക്ഷം രൂപയോളമുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ജീപ്പ്

1.4 ലിറ്റർ മൾട്ടി എയർ പെട്രോൾ യൂണിറ്റും വാഹനത്തിൽ തെരഞ്ഞെടുക്കാം. ഇത് 161 bhp പവറും 250 Nm torque ഉം ആണ് വികസിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവൽ, ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളുമായാണ് എഞ്ചിനുകൾ ജോടിയാക്കിയിരിക്കുന്നത്.

MOST READ: ഉത്സവനാളുകളില്‍ വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ് തീര്‍ത്ത് മെര്‍സിഡീസ് ബെന്‍സ്

എങ്ങനെയും വിപണി പിടിക്കണം; കോമ്പസിന് 2 ലക്ഷം രൂപയോളമുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ജീപ്പ്

മൂന്ന് വർഷത്തിലേറെയായി നിരത്തിലെത്തുന്ന ജീപ്പ് കോമ്പസ് ഒരു ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോൾ. തുടർന്ന് അടുത്ത വർഷത്തോടെ മോഡലിനെ വിൽപ്പനയ്ക്ക് എത്തിക്കാനുള്ള പദ്ധതികളും ബ്രാൻഡിനുണ്ട്.

എങ്ങനെയും വിപണി പിടിക്കണം; കോമ്പസിന് 2 ലക്ഷം രൂപയോളമുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ജീപ്പ്

അതിന്റെ പിന്നാലെ കോമ്പസിന്റെ ഏഴ് സീറ്ററും ആഭ്യന്തര വിപണിയിൽ എത്തും. ഇത് വരാനിരിക്കുന്ന ടാറ്റ ഗ്രാവിറ്റാസ്, എംജി ഹെക്‌ടർ പ്ലസ് മോഡലുകളുമായി മാറ്റുരയ്ക്കും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Announces Discounts Of Up To Rs 2 Lakh On Compass SUV. Read in Malayalam
Story first published: Tuesday, October 27, 2020, 14:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X