ഔഡി ഇ-ട്രോൺ ഇലക്‌ട്രിക് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിലേക്ക് എത്തും; അറിയാം കൂടുതൽ

ജർമൻ ആഢംബര കാർ നിർമാതാക്കളായ ഔഡിയിൽ നിന്നുള്ള ആദ്യത്തെ ഓൾ-ഇലക്ട്രിക് എസ്‌യുവിയായ ഇ-ട്രോൺ അടുത്ത വർഷം ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചേക്കും. ആഗോളതലത്തിൽ ഇതിനകം തന്നെ വിൽപ്പനയ്ക്കെത്തുന്ന മോഡലിന് വൻ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്.

ഔഡി ഇ-ട്രോൺ ഇലക്‌ട്രിക് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിലേക്ക് എത്തും; അറിയാം കൂടുതൽ

2020-ന്റെ ആദ്യ പകുതിയിൽ ഇ-ട്രോണിന്റെ 17,600 യൂണിറ്റുകൾ വിറ്റഴിക്കാൻ ഔഡിക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഇന്ത്യയിലെ സാഹചര്യം കമ്പനി നിരീക്ഷിച്ച് വരികയാണ്.

ഔഡി ഇ-ട്രോൺ ഇലക്‌ട്രിക് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിലേക്ക് എത്തും; അറിയാം കൂടുതൽ

വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ കമ്പനിയുടെ ഉൽപ്പന്ന നിരയിലെ Q5 എസ്‌യുവിക്കും Q7 നും ഇടയിലായാകും ഇ-ട്രോൺ സ്ഥാനംപിടിക്കുക. വാഹനത്തിന് കരുത്തേകാനായി രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഔഡി വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: ഉത്സവനാളുകളില്‍ വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ് തീര്‍ത്ത് മെര്‍സിഡീസ് ബെന്‍സ്

ഔഡി ഇ-ട്രോൺ ഇലക്‌ട്രിക് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിലേക്ക് എത്തും; അറിയാം കൂടുതൽ

മുൻവശത്ത് 125 കിലോവാട്ടും പിന്നിൽ 140 കിലോവാട്ട് ബാറ്ററിയുമാണ് ഉൾപ്പെടുന്നത്. ഇത് രണ്ടുംകൂടി മൊത്തം 408 bhp കരുത്തിൽ 664 Nm ഉത്പാദിപ്പിക്കും. കൂടാതെ ഓൾ-വീൽ-ഡ്രൈവ് സിസ്റ്റവും ഇലക്ട്രിക് എസ്‌യുവിയിൽ ഔഡി ജോടിയാക്കിയിട്ടുണ്ട്.

ഔഡി ഇ-ട്രോൺ ഇലക്‌ട്രിക് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിലേക്ക് എത്തും; അറിയാം കൂടുതൽ

ഔഡി ഇ-ട്രോൺ 5.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗതയിൽ കൈവരിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ പരമാവധി വേഗത 200 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. റീജനറേറ്റീവ് ബ്രേക്കിംഗ് സാങ്കേതികവിദ്യ വഴി ചാർജ് ചെയ്യാൻ കഴിയുന്ന 95 കിലോവാട്ട് ബാറ്ററി പായ്ക്കും ഇ-ട്രോണിന്റെ പ്രത്യേകതയാണ്.

MOST READ: ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ച് റെനോ സോയി ഇലക്ട്രിക്; സ്‌പൈ ചിത്രങ്ങള്‍

ഔഡി ഇ-ട്രോൺ ഇലക്‌ട്രിക് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിലേക്ക് എത്തും; അറിയാം കൂടുതൽ

ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ഇ-ട്രോൺ ചാർജ് ചെയ്യാൻ കഴിയും. 230V അല്ലെങ്കിൽ വേഗതയേറിയ 400V സിസ്റ്റമുള്ള ഹോം എസി ചാർജറിനെയും ഇത് പിന്തുണയ്ക്കുന്നു. ഇ-ട്രോൺ ഇലക്ട്രിക് എസ്‌യുവി 400 കിലോമീറ്റർ മൈലേജ് വാഗ്‌ദാനം ചെയ്യുമെന്നും ഔഡി അവകാശപ്പെടുന്നു.

ഔഡി ഇ-ട്രോൺ ഇലക്‌ട്രിക് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിലേക്ക് എത്തും; അറിയാം കൂടുതൽ

ഇനി ഔഡി ഇ-ട്രോൺ എസ്‌യുവിയുടെ ഡിസൈനിലേക്ക് നോക്കിയാൽ എയർ കൂളിംഗിനായി ഫ്ലാപ്പുകളുള്ള ഷാർപ്പ് ഒക്ടാകൺ ആകൃതിയിലുള്ള ഫ്രണ്ട് ഗ്രിൽ, ഔഡിയുടെ മാട്രിക്സ് സാങ്കേതികവിദ്യയുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, സ്ലോപ്പിംഗ് റൂഫ്-ലൈൻ, 20.5 ഇഞ്ച് സ്‌പോക്ക് അലോയ് വീൽ, ബൂട്ടിലുടനീളം ഒരു എൽഇഡി ബാർ എന്നിവ കാണാം.

MOST READ: കസ്റ്റമൈസ്ഡ് ഇനഫ്ലേറ്റബിൾ ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ച് പൊയിമോ

ഔഡി ഇ-ട്രോൺ ഇലക്‌ട്രിക് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിലേക്ക് എത്തും; അറിയാം കൂടുതൽ

പുതിയ ഔഡി ഇലക്ട്രിക് എസ്‌യുവി നിരവധി സവിശേഷതകളും ഉപകരണങ്ങളുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്. അതിൽ പ്രീമിയം ബാംഗ് & ഒലുഫ്‌സെൻ സൗണ്ട് സിസ്റ്റം, ഒന്നിലധികം ടച്ച്‌സ്‌ക്രീനുകൾ, നിരവധി, പവർ മോഡുകൾ, റീജനറേറ്റീവ് ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് എന്നിവയും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.

ഔഡി ഇ-ട്രോൺ ഇലക്‌ട്രിക് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിലേക്ക് എത്തും; അറിയാം കൂടുതൽ

360 ഡിഗ്രി ക്യാമറ, പനോരമിക് ഗ്ലാസ് സൺറൂഫ്, ഇലക്ട്രിക് സ്റ്റിയറിംഗ് വീൽ അഡ്ജസ്റ്റ്മെന്റ്, പ്രീമിയം ഗ്രേഡ് വാൽക്കോണ ഹൈഡ്, ഒരു കംഫർട്ട് റിമോട്ട് പ്രീ കണ്ടൻസിംഗ് സിസ്റ്റം, ക്യാമറ അടിസ്ഥാനമാക്കിയുള്ള ട്രാഫിക് സൈൻ റെക്കഗിനിഷൻ എന്നിവ ഇ-ട്രോണിലെ മറ്റ് സവിശേഷതകളാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi e-tron Electric SUV India Launch In 2021. Read in Malayalam
Story first published: Tuesday, October 27, 2020, 10:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X