ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ച് റെനോ സോയി ഇലക്ട്രിക്; സ്‌പൈ ചിത്രങ്ങള്‍

ഈ വര്‍ഷം നടന്ന 2020 ഓട്ടോ എക്സ്പോയിലാണ് നിര്‍മ്മാതാക്കളായ റെനോ ഇലക്ട്രിക് കാറായ സോയിയെ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഈ മോഡലിനെ എത്തിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ച് റെനോ സോയി ഇലക്ട്രിക്; സ്‌പൈ ചിത്രങ്ങള്‍

യൂറോപ്പ് ഉള്‍പ്പെടെയുള്ള രാജ്യാന്തര വിപണിയില്‍ റെനോ വില്‍ക്കുന്ന പൂര്‍ണ ഇലക്ട്രിക് കാറാണ് സോയി. ഇലക്ട്രിക് ശ്രേണിയില്‍ കമ്പനിയുടെ സ്വകാര്യ അഹങ്കാരം എന്നുവേണം പറയാന്‍. ജര്‍മനിയിലെ ഇവി വിഭാഗത്തില്‍ റെനോയുടെ ഈ കുഞ്ഞന്‍ കാര്‍ മികച്ച വിജയാണ് കൈവരിക്കുന്നത്.

ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ച് റെനോ സോയി ഇലക്ട്രിക്; സ്‌പൈ ചിത്രങ്ങള്‍

ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി വാഹനത്തിന്റെ പരീക്ഷണയോട്ടം ആരംഭിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചെന്നൈയിലാണ് പരീക്ഷണയോട്ടത്തിനിടെ കാര്‍ ക്യാമറ കണ്ണില്‍ പെട്ടത്. മൂടിക്കെട്ടലുകള്‍ ഒന്നും തന്നെ ഇല്ലാതെയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം.

MOST READ: വരാനിരിക്കുന്ന നിസാൻ മാഗ്നൈറ്റിന്റെ അഞ്ച് സെഗ്മെന്റ ഫസ്റ്റ് ഫീച്ചറുകൾ

ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ച് റെനോ സോയി ഇലക്ട്രിക്; സ്‌പൈ ചിത്രങ്ങള്‍

വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കളം നിറയുന്ന സാഹചര്യത്തിലാണ് റെനോ സോയിയെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങുന്നത്. കഴിഞ്ഞവര്‍ഷം ജൂണിലാണ് സോയി ഇലക്ട്രിക് കാറിനെ നിര്‍മ്മാതാക്കള്‍ ഏറ്റവുമൊടുവില്‍ പരിഷ്‌കരിച്ചത്.

ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ച് റെനോ സോയി ഇലക്ട്രിക്; സ്‌പൈ ചിത്രങ്ങള്‍

ഡിസൈന്‍, ടെക്നോളജി, ഫീച്ചറുകള്‍ എന്നീ മേഖലകളില്‍ സോയി പുതുമ കൈവരിച്ചു. നിലവില്‍ 100 kW ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് മൂന്നാം തലമുറ റെനോ സോയിയുടെ കരുത്ത്. Z.E 50 ബാറ്ററി യൂണിറ്റ് മോട്ടോറിന് കരുത്ത് പകരുന്നു.

MOST READ: റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സ്വന്തമാക്കാന്‍ പദ്ധതിയുണ്ടോ? അറിഞ്ഞിരിക്കണം കാത്തിരിപ്പ് കാലയളവ്

ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ച് റെനോ സോയി ഇലക്ട്രിക്; സ്‌പൈ ചിത്രങ്ങള്‍

ഒറ്റ ചാര്‍ജില്‍ 390 കിലോമീറ്റര്‍ ഓടാന്‍ റെനോ സോയി പ്രാപ്തമാണ്. കാറിന് കമ്പനി സമര്‍പ്പിക്കുന്ന കമിലിയോണ്‍ ചാര്‍ജറാണ് മറ്റൊരു വിശേഷം. കാഴ്ചയില്‍ കുഞ്ഞന്‍ കാറാണെങ്കിലും നിരവധി ഫീച്ചറുകളും സവിശേഷതകളും കൊണ്ട് സമ്പന്നമാണ് സോയി.

ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ച് റെനോ സോയി ഇലക്ട്രിക്; സ്‌പൈ ചിത്രങ്ങള്‍

17 ഇഞ്ച് അലോയ് വീലുകള്‍, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഹീറ്റഡ് സ്റ്റിയറിംഗ് വീല്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗ്, ടച്ച്സ്‌ക്രീന്‍ ഹെഡ്-യൂണിറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹാന്‍ഡ്‌സ് ഫ്രീ പാര്‍ക്കിംഗ്, ബ്ലൈന്‍ഡ് സ്‌പോട്ട് സെന്‍സറുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് വാഹനത്തിലെ സവിശേഷതകള്‍.

MOST READ: യൂറോപ്പിലേക്കുള്ള SP125 മോട്ടോര്‍സൈക്കിളിന്റെ കയറ്റുമതി ആരംഭിച്ച് ഹോണ്ട

ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ച് റെനോ സോയി ഇലക്ട്രിക്; സ്‌പൈ ചിത്രങ്ങള്‍

റെനോ ഈസി കണക്ട് ഫീച്ചറാണ് മറ്റൊരു മുഖ്യ സവിശേഷതകളിലൊന്ന്. കാറിനെയും സ്മാര്‍ട്ട്ഫോണിനെയും തമ്മില്‍ ബന്ധിപ്പിക്കും റെനോ ഈസി കണക്ട്.

ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ച് റെനോ സോയി ഇലക്ട്രിക്; സ്‌പൈ ചിത്രങ്ങള്‍

കാറിനെ വൈകാതെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള പദ്ധതി റെനോയ്ക്കുണ്ട്. ഇതേസമയം, രാജ്യാന്തര വിപണിയില്‍ വില്‍ക്കുന്ന സോയിയെ ഇന്ത്യയിലേക്ക് അതേപടി കൊണ്ടുവരാന്‍ റെനോ തയ്യാറാവില്ല.

MOST READ: ബിഎസ് VI എന്‍ടോര്‍ഖ് 125-ന് ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ടിവിഎസ്

ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ച് റെനോ സോയി ഇലക്ട്രിക്; സ്‌പൈ ചിത്രങ്ങള്‍

വാഹനഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് കാറിനെ ഇവിടെ നിര്‍മ്മിക്കാനായിരിക്കും കമ്പനി നടപടിയെടുക്കുക. നിലവില്‍ വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും അധികം വൈകാതെ വാഹനം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Zoe EV spotted testing in India. Read in Malayalam.
Story first published: Monday, October 26, 2020, 9:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X