Just In
- 10 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 11 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 11 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 12 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- Lifestyle
കഠിനാധ്വാനം വിജയം കാണുന്ന രാശിക്കാര്‍; രാശിഫലം
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- News
ബിജെപിക്ക് അധികാരം ലഭിച്ചാൽ ഗൂർഖകളുടെ പ്രശ്നങ്ങൾ പരിഹരിക്കും; അമിത് ഷാ
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള്‍ വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്‍ഥികള്‍
- Sports
രാജസ്ഥാന് വന്‍ തിരിച്ചടി; ബെന്‍ സ്റ്റോക്ക്സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ടിഗോറിന് ടര്‍ബോ പെട്രോള്‍ നല്‍കാനൊരുങ്ങി ടാറ്റ; പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്
ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റ നിരവധി പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. അത് ഈ വര്‍ഷാവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോ നിരത്തുകളില്‍ എത്തും.

പൂര്‍ണ്ണ വലുപ്പത്തിലുള്ള എസ്യുവികളും മൈക്രോ എസ്യുവിയും പുതിയ മോഡലുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ബ്രാന്‍ഡിലെ ജനപ്രീയ മോഡലായ ടിഗോര്‍ ഉള്‍പ്പെടെ നിലവിലുള്ള മോഡല്‍ ശ്രേണിയില്‍ ടര്‍ബോ-പെട്രോള്‍ വേരിയന്റ് നല്‍കാനും കമ്പനി പദ്ധതിയിടുന്നു.

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ടിഗോര്‍ മോഡലില്‍ പുതിയ ടര്‍ബോ-പെട്രോള്‍ എഞ്ചിന് ഓപ്ഷന് കമ്പനി വാഗ്ദാനം ചെയ്യും. മുംബൈയില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു.
MOST READ: കൊച്ചിയിൽ ഒറ്റ ദിവസം പൂർത്തീകരിച്ചത് ഏഴ് യൂണിറ്റ് ഗ്ലോസ്റ്ററിന്റെ ഡെലിവറി

തല്‍ഫലമായി, വരാനിരിക്കുന്ന 2021 ടിഗോര്‍ കോംപാക്ട് സെഡാനില്‍ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വേരിയന്റുകള്‍ക്ക് പുറമെ നിരവധി ബാഹ്യ ഡിസൈന്‍ മാറ്റങ്ങളും നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചേക്കും. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ടിഗോറിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നത്.

ടിഗോര്‍ മോഡലിന്റെ ടര്‍ബോ പെട്രോള്‍ വേരിയന്റ് ടാറ്റ വാഗ്ദാനം ചെയ്യുന്നത് ഇതാദ്യമല്ല. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് നല്കുന്ന ടിഗോര്‍ JTP പതിപ്പ് നേരത്തെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിച്ചിരുന്നു. ബിഎസ് IV നിലവാരത്തിലുള്ളതായിരുന്നു ഈ എഞ്ചിന്.
MOST READ: ഗംഭീര ഓഫറുകളുമായി മാരുതി സുസുക്കി; മോഡലുകൾക്ക് 52,000 രൂപ വരെ ആനുകൂല്യങ്ങൾ

2020 ഏപ്രില്‍ ഒന്നുമുതല്‍ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നതോടെ ഈ പതിപ്പിന്റെ ഉത്പാദനം നിര്‍മ്മാതാക്കള്‍ അവസാനിപ്പിച്ചു. 114 bhp കരുത്തും 150 Nm torque ഉം ആയിരുന്നു ഈ എഞ്ചിന്റെ സൃഷ്ടിച്ചിരുന്നത്.

വരാനിരിക്കുന്ന ടിഗോര്‍ വേരിയന്റില്‍ 1.2 ലിറ്റര്‍ എഞ്ചിന് അവതരിപ്പിക്കാന്‍ സാധ്യതയില്ല. പകരം, ബ്രാന്‍ഡില്‍ നിന്ന് തന്നെ വികസിപ്പിക്കാന്‍ കഴിയുന്ന ഒരു പുതിയ ചെറിയ ശേഷിയുള്ള പവര്‍ യൂണിറ്റ് ആകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
MOST READ: മോഡലുകള്‍ക്ക് എക്സ്ചേഞ്ച് ഒഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനുകള്‍ വളരെ പ്രചാരത്തിലുണ്ട്. പ്രകടനവും ഇന്ധനക്ഷമതയും തമ്മിലുള്ള മികച്ച ബാലന്‍സ് ഇത് പ്രദാനം ചെയ്യുന്നു. അതേസമയം മികച്ച പരിഷ്ക്കരണവും വാഗ്ദാനം ചെയ്യുന്നു. വര്‍ദ്ധിച്ചുവരുന്ന ആവശ്യം കാരണം, ടാറ്റ 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ യൂണിറ്റിന്റെ പതിപ്പില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ബിഎസ് VI നവീകരണത്തിന് ശേഷം സിംഗിള്‍ പെട്രോള്‍ എഞ്ചിന് ഓപ്ഷന് ഉപയോഗിച്ചാണ് ടിഗോര്‍ വില്‍ക്കുന്നത്. 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 85 bhp കരുത്തും 113 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ അഞ്ച് സ്പീഡ് എഎംടി യൂണിറ്റ് ഉപയോഗിച്ചാണ് എഞ്ചിന് വാഗ്ദാനം ചെയ്യുന്നത്.
MOST READ: നിസാൻ മാഗ്നൈറ്റ് Vs കിയ സോനെറ്റ്; ഇവരിൽ കേമനാര്?

ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ മോഡലായ ടിയാഗോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ് ടിഗോര്‍. 5.39 ലക്ഷം രൂപ മുതല്‍ 7.49 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
Source: Rushlane