കൊച്ചിയിൽ ഒറ്റ ദിവസം പൂർത്തീകരിച്ചത് ഏഴ് യൂണിറ്റ് ഗ്ലോസ്റ്ററിന്റെ ഡെലിവറി

എംജിയുടെ ഫുൾ-സൈസ് എസ്‌യുവിയായ ഗ്ലോസ്റ്ററിന്റെ ഏഴ് യൂണിറ്റ് ഡെലിവറി ഒരുമിച്ച് നടത്തി കമ്പനി. കൊച്ചിയിലാണ് ഒറ്റദിവസം കൊണ്ട് ഈ അപൂർവ വിൽപ്പന നടന്നത് എന്നത് വളരെ ശ്രദ്ധേയമാണ്.

ഒറ്റദിവസം ഗ്ലോസ്റ്ററിന്റെ ഏഴ് യൂണിറ്റ് ഡെലിവറി നടത്തി എംജി, അതും കൊച്ചിയിൽ

ഇത്ര വിലവരുന്ന വേറൊരു എസ്‌യുവി മോഡലും ഒറ്റദിവസം ഏഴെണ്ണം വിതരണം ചെയ്തിട്ടില്ല എന്ന കാര്യമാണ് നമ്മുടെ കൊച്ചു കേരളത്തിൽ സാധ്യമായത്. ഒക്ടോബറിൽ 28.98 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയ്ക്കാണ് എംജി ഗ്ലോസ്റ്ററിനെ പരിചയപ്പെടുത്തിയത്.

ഒറ്റദിവസം ഗ്ലോസ്റ്ററിന്റെ ഏഴ് യൂണിറ്റ് ഡെലിവറി നടത്തി എംജി, അതും കൊച്ചിയിൽ

നൂതന ഡ്രൈവർ സഹായ സംവിധാനങ്ങളുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ ഓട്ടോണമസ് ലെവൽ 1 പ്രീമിയം എസ്‌യുവിയാണ് എം‌ജിയിൽ നിന്നുള്ള ഈ മുൻനിര മോഡൽ. ഹെക്ടറിനും ZS ഇലക്ട്രിക്കിനും ശേഷം ബ്രിട്ടീഷ് ബ്രാൻഡിൽ നിന്നും ഇന്ത്യയിലെത്തുന്ന മൂന്നാമത്തെ ഉൽപ്പന്നമാണിത്.

MOST READ: ഗംഭീര ഓഫറുകളുമായി മാരുതി സുസുക്കി; മോഡലുകൾക്ക് 52,000 രൂപ വരെ ആനുകൂല്യങ്ങൾ

ഒറ്റദിവസം ഗ്ലോസ്റ്ററിന്റെ ഏഴ് യൂണിറ്റ് ഡെലിവറി നടത്തി എംജി, അതും കൊച്ചിയിൽ

ആദ്യ മാസത്തിൽ തന്നെ ഗ്ലോസ്റ്റർ എസ്‌യുവിയുടെ 627 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. ഇതുവരെ 2,500 ലധികം ബുക്കിംഗുകളുമായി എസ്‌യുവിക്ക് ഇന്ത്യൻ വിപണിയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും മനസിലാക്കാം.

ഒറ്റദിവസം ഗ്ലോസ്റ്ററിന്റെ ഏഴ് യൂണിറ്റ് ഡെലിവറി നടത്തി എംജി, അതും കൊച്ചിയിൽ

സൂപ്പർ, ഷാർപ്പ്, സ്മാർട്ട്, സാവി എന്നീ നാല് വേരിയന്റുകളിൽ ഗ്ലോസ്റ്റർ തെരഞ്ഞെടുക്കാം. ബേസ് സൂപ്പർ വേരിയന്റ് ഏഴ് സീറ്ററായി മാത്രമേ ലഭിക്കൂ. അതേസമയം സ്മാർട്ട്, സാവി പതിപ്പുകൾ ആറ് സീറ്ററായും ഷാർപ്പ് മോഡൽ ആറ് സീറ്റ്, ഏഴ് സീറ്റ് കോൺഫിഗറേഷനുകലും എംജി വാഗ്ദാനം ചെയ്യുന്നു.

MOST READ: നിസാൻ മാഗ്നൈറ്റ് Vs കിയ സോനെറ്റ്; ഇവരിൽ കേമനാര്?

ഒറ്റദിവസം ഗ്ലോസ്റ്ററിന്റെ ഏഴ് യൂണിറ്റ് ഡെലിവറി നടത്തി എംജി, അതും കൊച്ചിയിൽ

ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഓട്ടോ പാർക്ക് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ സിസ്റ്റം, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, കൊളീഷൻ അവോയ്‌ഡൻസ് സിസ്റ്റം (CAS) പോലുള്ള സെഗ്‌മെന്റ്-ഫസ്റ്റ് സവിശേഷതകളും ഗ്ലോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒറ്റദിവസം ഗ്ലോസ്റ്ററിന്റെ ഏഴ് യൂണിറ്റ് ഡെലിവറി നടത്തി എംജി, അതും കൊച്ചിയിൽ

എട്ട് ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഐസ്‌മാർട്ട് 2.0 ടെക്‌നോളജി, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 12.3 ഇഞ്ച് HD ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ത്രീ-സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, പ്രൊജക്ടർ ലെൻസ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡിആർഎൽ, 18 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി ടെയിൽ ‌ലൈറ്റുകൾ തുടങ്ങിയവയും വാഹനത്തിന്റെ പ്രത്യേകതകളാണ്.

MOST READ: റേസ് കാർ രൂപവുമായി കസ്റ്റമൈസ്ഡ് മാരുതി സ്വിഫ്റ്റ് സ്പോർട്ട്

ഒറ്റദിവസം ഗ്ലോസ്റ്ററിന്റെ ഏഴ് യൂണിറ്റ് ഡെലിവറി നടത്തി എംജി, അതും കൊച്ചിയിൽ

എം‌ജി ഗ്ലോസ്റ്ററിന് 2.0 ലിറ്റർ ടർബോ ഡീസൽ, 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എന്നിങ്ങനെ രണ്ട് ഡീസൽ എഞ്ചിനുകളാണുള്ളത്. ആദ്യത്തേത് ബേസ് സൂപ്പർ, സ്മാർട്ട് ട്രിമ്മുകളിൽ വാഗ്ദാനം ചെയ്യുമ്പോൾ ഷാർപ്പ്, സാവി വേരിയന്റുകളിൽ ട്വിൻ-ടർബോ പതിപ്പ് ലഭ്യമാണ്.

ഒറ്റദിവസം ഗ്ലോസ്റ്ററിന്റെ ഏഴ് യൂണിറ്റ് ഡെലിവറി നടത്തി എംജി, അതും കൊച്ചിയിൽ

രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിക്കുന്നു. 2.0 ലിറ്റർ ട്വിൻ-ടർബോ എഞ്ചിൻ 215 bhp കരുത്തും ക്ലാസ്-ലീഡിംഗ് 480 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motor India Delivered 7 Gloster SUVs In One Day. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X