പോര് മുറുക്കാൻ സ്കോർപിയോയ്ക്ക് പുതിയ പേര്; പുതുതലമുറ മോഡൽ ‘സ്കോർപിയോ സ്റ്റിംഗ്’
മഹീന്ദ്രയുടെ നിരയിലെ തുറുപ്പുചീട്ടെന്നു വിളിക്കാവുന്ന മോഡലാണ് സ്കോർപിയോ. 2002 മുതൽ വിപണിയിൽ എത്തുന്ന എസ്‌യുവിക്ക് ഒരുതലമുറ മാറ്റം അണിയറിയിൽ ഒരുങ്ങുകയാണ്.

വിപണിയിൽ എത്തിയതു മുതൽ കാര്യമായ പരിഷ്ക്കരണങ്ങളൊന്നും ലഭിക്കാതിരുന്ന വാഹനത്തിന് ഇത്രയും കാലം ശ്രേണിയുടെ മുൻപന്തിയിൽ എങ്ങനെ പിടിച്ചുനിൽക്കായെന്ന ആശ്ചര്യവും ഏവരിലുമുണ്ട്.

അതുമാത്രമല്ല മഹീന്ദ്രയുടെ നിരയിൽ നിന്ന് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് സ്കോർപിയോ എന്നതും ശ്രദ്ധേയമാണ്. ഇത്തവണയെത്തുമ്പോൾ അടിമുടിമാറ്റങ്ങളുമായി തന്നെയാകും പുതുതലമുറ മോഡലിൽ മഹീന്ദ്ര ഒരുക്കുക.
MOST READ: ഡിഫെന്‍ഡര്‍ എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് ലാന്‍ഡ് റോവര്‍

എന്തായാലും മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് എത്തുമ്പോൾ കാര്യമായ മാറ്റങ്ങളും ഇക്കാലത്ത് അനിവാര്യമാകും. കാരണം ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും അരങ്ങുവാഴുന്ന രംഗം വളരെയധികം പുരോഗമിച്ചുകഴിഞ്ഞു.

സ്കോർപിയോയുടെ പുതുതലമുറ മോഡൽ ഈ വർഷം നിരവധി തവണ പരീക്ഷണയോട്ടത്തിന് വിധേയമായിട്ടുണ്ട്. എങ്കിലും പുറംമോടി പൂർണമായും മറച്ചുവെച്ചതിനാൽ ഡിസൈനിൽ എന്തൊക്കെ മാറ്റങ്ങളുണ്ടെന്ന് കണ്ടെത്താനുമായിട്ടില്ല.
MOST READ: കറുപ്പഴകിൽ കസ്റ്റമൈസ്ഡ് കിയ സോനെറ്റ്

പുതിയ രേഖകൾ പ്രകാരം മഹീന്ദ്ര ‘സ്കോർപിയോ സ്റ്റിംഗ്' എന്ന പേരിനായി മഹീന്ദ്ര അടുത്തിടെ ഒരു ട്രേഡ്മാർക്ക് അപേക്ഷ നൽകുകയുണ്ടായി. ഇത് എസ്‌യുവിയുടെ വരാനിരിക്കുന്ന മോഡലിനായി കമ്പനി മാറ്റിവെക്കുന്നതായാണ് സൂചന. മഹീന്ദ്ര ഈ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും 2021 മധ്യത്തോടെ മാത്രമേ എസ്‌യുവി വിപണിയിൽ എത്തുകയുള്ളൂ.

വരാനിരിക്കുന്ന സ്കോർപിയോ സ്റ്റിംഗിനെക്കുറിച്ച് പറയുമ്പോൾ എസ്‌യുവി അകത്തും പുറത്തും ഗണ്യമായി അപ്‌ഡേറ്റ് ചെയ്യപ്പെടും. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ എതിരാളികളുമായി കിടപിടിക്കാൻ ഉയർന്ന നിലവാരത്തിലുള്ള മാർക്കറ്റ് മെറ്റീരിയലുകളാകും വാഹനത്തിൽ കമ്പനി ഉപയോഗിക്കുക.
MOST READ: ടിയാഗൊയ്ക്ക് പുതിയ ഡോർ ലോക്ക് സിസ്റ്റം അവതരിപ്പിച്ച് ടാറ്റ

പുതുതലമുറ സ്കോർപിയോയ്ക്ക് കരുത്ത് പകരുന്നത് 2.0 ലിറ്റർ ടർബോ പെട്രോളും 2.0 ലിറ്റർ ഡീസൽ എഞ്ചിനും ആയിരിക്കും. ഇത് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും.

നിലവിലെ സ്കോർപിയോയിൽ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനാണ് ഇടംപിടിച്ചിരിക്കുന്നത്. ഇത് 140 bhp കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ യൂണിറ്റ് സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്സിലേക്ക് ജോടിയാക്കിയിരിക്കുന്നു.
MOST READ: ഡെസ്റ്റിനി, മാസ്‌ട്രോ, പ്ലെഷർ മോഡലുകളുടെ പുതിയ പരസ്യ വീഡിയോയുമായി ഹീറോ

12.40 ലക്ഷം രൂപ മുതൽ 16.27 ലക്ഷം രൂപയാണ് മഹീന്ദ്ര സ്കോർപിയോയ്ക്കായി ഇപ്പോൾ മുടക്കേണ്ടത്. എന്നിരുന്നാലും തലമുറ മാറ്റത്തോടെ എസ്‌യുവിക്ക് അതായത് സ്കോർപിയോ സ്റ്റിംഗിന് നിലവിലെ മോഡലിനേക്കാൾ ചെറിയ വില വർധനവ് സംഭവിക്കും.


Click it and Unblock the Notifications








