പുതുതലമുറ ബി‌എം‌ഡബ്ല്യു X6 ജൂൺ 11 -ന് ഇന്ത്യൻ വിപണിയിൽ എത്തും

ബി‌എം‌ഡബ്ല്യു ഇന്ത്യ മൂന്നാം തലമുറ X6 ഇന്ത്യയിൽ ജൂൺ 11 -ന് അവതരിപ്പിക്കും. ജർമ്മൻ വാഹന നിർമ്മാതാക്കൾ തങ്ങളുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പുറത്തുവിട്ട ടീസർ ഇമേജ് വഴിയാണ് പ്രഖ്യാപനം നടത്തിയത്.

പുതുതലമുറ ബി‌എം‌ഡബ്ല്യു X6 ജൂൺ 11 -ന് ഇന്ത്യൻ വിപണിയിൽ എത്തും

ഡീലർമാർ ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങി. എസ്‌യുവി കൂപ്പെ ഈ വർഷം ആദ്യം ലോഞ്ച് ചെയ്യാനൊരുങ്ങിയിരുന്നു. എന്നിരുന്നാലും, കൊവിഡ് -19 മഹാമാരി മൂലം ബി‌എം‌ഡബ്ല്യു ഇന്ത്യ ലോഞ്ചിംഗ് പദ്ധതികളെ പിന്നീടുള്ള തീയതിയിലേക്ക് നീട്ടുകയായിരുന്നു. എസ്‌യുവി കൂപ്പെയുടെ മൂന്നാം തലമുറ CBU റൂട്ട് വഴിയാവും ഇന്ത്യയിലേക്ക് കൊണ്ടുവരും.

പുതുതലമുറ ബി‌എം‌ഡബ്ല്യു X6 ജൂൺ 11 -ന് ഇന്ത്യൻ വിപണിയിൽ എത്തും

ബി‌എം‌ഡബ്ല്യു ഇന്ത്യയിൽ 40i വേഷത്തിൽ മാത്രമേ X6 വാഗ്ദാനം ചെയ്യുകയുള്ളൂ. ഇതിനർത്ഥം 3.0 ലിറ്റർ, ആറ് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് എസ്‌യുവി-കൂപ്പിൽ വരുന്നത് എന്നാണ്.

MOST READ: കറുപ്പിൽ അണിഞ്ഞൊരുങ്ങി ബോണവില്ലെ T100, T120 മോഡലുകൾ, അവതരണം ജൂൺ 12-ന്

പുതുതലമുറ ബി‌എം‌ഡബ്ല്യു X6 ജൂൺ 11 -ന് ഇന്ത്യൻ വിപണിയിൽ എത്തും

ഇത് 340 bhp കരുത്തും, 450 Nm torque ഉം പുറപ്പെടുവിക്കുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ്, ബിഎംഡബ്ല്യുവിന്റെ X-ഡ്രൈവ് ഫോർ വീൽ ഡ്രൈവ് സിസ്റ്റം എന്നിവയിലൂടെ മോട്ടോർ നാല് വീലുകളിലേക്കും പവർ അയയ്ക്കുന്നു.

പുതുതലമുറ ബി‌എം‌ഡബ്ല്യു X6 ജൂൺ 11 -ന് ഇന്ത്യൻ വിപണിയിൽ എത്തും

അന്താരാഷ്ട്ര തലത്തിൽ മോഡലിന് 530 bhp കരുത്ത് പുറപ്പെടുവിക്കുന്ന 4.4 ലിറ്റർ V8 പെട്രോൾ (M50i), 400 bhp സൃഷ്ടിക്കുന്ന 3.0 ലിറ്റർ ആറ് സിലിണ്ടർ ഡീസൽ (M50d), കൂടാതെ 265 bhp ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റർ ഡീസൽ (X-ഡ്രൈവ് 30d) ഓപ്ഷനും ലഭിക്കുന്നു. എന്നിരുന്നാലും, X6 -ന്റെ ഈ പതിപ്പുകൾ ഇന്ത്യയിലേക്ക് എത്താൻ ഇനിയും സമയമെടുക്കും.

MOST READ: ബിഎസ് VI ക്യാപ്ച്ചറിന്റെ അരങ്ങേറ്റം ഉടനെന്ന് റെനോ; കൂട്ടിന് 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും

പുതുതലമുറ ബി‌എം‌ഡബ്ല്യു X6 ജൂൺ 11 -ന് ഇന്ത്യൻ വിപണിയിൽ എത്തും

പുതിയ ബിഎംഡബ്ല്യു X6 X-ലൈൻ, M-സ്പോർട്ട് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ വാഗ്ദാനം ചെയ്യും. മുൻവശത്തും പിന്നിലുമുള്ള ഫെൻഡറുകളിൽ കറുത്ത ക്ലാഡിംഗും കൂടുതൽ ക്രോം ഘടകങ്ങളുമായാണ് X-ലൈൻ വരുന്നത്. M-സ്പോർട്ടിന് വ്യത്യസ്ത അലോയി വീൽ ഡിസൈനുകൾക്കൊപ്പം ക്രോം മാറ്റിസ്ഥാപിക്കുന്ന ഗ്ലോസ് ബാക്ക് ബിറ്റുകൾ ലഭിക്കുന്നു.

പുതുതലമുറ ബി‌എം‌ഡബ്ല്യു X6 ജൂൺ 11 -ന് ഇന്ത്യൻ വിപണിയിൽ എത്തും

സവിശേഷതകളുടെ കാര്യത്തിൽ, എല്ലാ വേരിയന്റുകളിലും എൽ‌ഇഡി ഹെഡ്ലൈറ്റുകൾ, എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള ടെയിൽ-ലൈറ്റുകൾ, ബി‌എം‌ഡബ്ല്യുവിന്റെ ഏറ്റവും പുതിയ ഐ‌ഡ്രൈവ് സിസ്റ്റം ഇൻ‌ഫോടൈൻ‌മെൻറിനൊപ്പം ഹൈ-ഡെഫനിഷൻ ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, ഫുൾ-ലെതർ അപ്ഹോൾസ്റ്ററി , ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ബി‌എം‌ഡബ്ല്യുവിന്റെ ഡൈനാമിക് ഡാംപ്പർ കൺ‌ട്രോൾ എന്നിവ ലഭിക്കുന്നു.

MOST READ: കുപ്പയിൽ നിന്നും മോചനം നേടി റെട്രോ മോഡിഫൈഡ് കോണ്ടസ

പുതുതലമുറ ബി‌എം‌ഡബ്ല്യു X6 ജൂൺ 11 -ന് ഇന്ത്യൻ വിപണിയിൽ എത്തും

ഈ വില ബ്രാക്കറ്റിലെ മോഡലുകളിൽ സാധാരണപോലെ, X6 -ൽ കസ്റ്റമൈസേഷന് ധാരാളം സാധ്യതകളുണ്ട്. ഔഡി Q8, പോർഷ കയീൻ കൂപ്പെ തുടങ്ങിയ ആഡംബര എസ്‌യുവികളാണ് പുതിയ ബിഎംഡബ്ല്യു X6 -ന്റെ എതിരാളികൾ.

പുതുതലമുറ ബി‌എം‌ഡബ്ല്യു X6 ജൂൺ 11 -ന് ഇന്ത്യൻ വിപണിയിൽ എത്തും

പുതിയ X6 -ന്റെ എക്സ്-ഷോറൂം വില ഒരു കോടി രൂപയ്ക്ക് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. X-ഡ്രൈവ് 35i M സ്‌പോർട്ട് രൂപത്തിൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയിരുന്ന മുമ്പത്തെ തലമുറ X6 92.20 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് എത്തിയിരുന്നത്.

More from DriveSpark

Article Published On: Wednesday, June 10, 2020, 8:30 [IST]
English summary
Third Gen BMW X6 Will Be Launched On 2020 June 11th. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X