അര്‍ബന്‍ ക്രൂയിസര്‍ ഉള്‍പ്പെടെ എല്ലാ മോഡലുകളിലും ഫിനാന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ച് ടൊയോട്ട

ഉത്സവ കാലയളവില്‍ വില്‍പ്പന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ഫിനാന്‍സ് പദ്ധതികള്‍ അവതരിപ്പിക്കുമെന്ന് അറിയിച്ച് നിര്‍മ്മാതാക്കളായ ടൊയോട്ട.

അര്‍ബന്‍ ക്രൂയിസര്‍ ഉള്‍പ്പെടെ എല്ലാ മോഡലുകളിലും ഫിനാന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ച് ടൊയോട്ട

അടുത്തിടെ അവതരിപ്പിച്ച അര്‍ബന്‍ ക്രൂയിസര്‍ സബ് കോംപാക്ട് എസ്‌യുവി ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ ഉത്പ്പന്ന പോര്‍ട്ട്ഫോളിയോയിലും ഈ ഓഫറുകള്‍ സാധുവാണെന്നും കമ്പനി അറിയിച്ചു.

അര്‍ബന്‍ ക്രൂയിസര്‍ ഉള്‍പ്പെടെ എല്ലാ മോഡലുകളിലും ഫിനാന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ച് ടൊയോട്ട

ടൊയോട്ട പ്രഖ്യാപിച്ച ഫിനാന്‍സ് പദ്ധതികളില്‍ ആദ്യത്തെ ആറ് മാസത്തെ കുറഞ്ഞ ഇഎംഐ സ്‌കീമും ഉപഭോക്താക്കള്‍ക്ക് മൂന്ന് മാസത്തേക്ക് ഇഎംഐ അടയ്‌ക്കേണ്ട എന്നൊരു ഓപ്ഷനും ഉള്‍പ്പെടുന്നു. യാരിസ്, ഗ്ലാന്‍സ എന്നിവയില്‍ ഒരു ഉറപ്പുള്ള ബൈ-ബാക്ക് ഓപ്ഷന്‍ ഉണ്ട് എന്നതും ശ്രദ്ധേയമാണ്.

MOST READ: ഒക്‌ടോബറിൽ ടാറ്റ നിരത്തിലെത്തിച്ചത് ആൾട്രോസിന്റെ 6,730 യൂണിറ്റുകൾ

അര്‍ബന്‍ ക്രൂയിസര്‍ ഉള്‍പ്പെടെ എല്ലാ മോഡലുകളിലും ഫിനാന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ച് ടൊയോട്ട

ടൊയോട്ട പറയുന്നത് ഫിനാന്‍സ് പദ്ധതികള്‍ക്ക് പിന്നിലുള്ള ആശയം ഉപഭോക്താക്കള്‍ക്ക് അവരുടെ വാങ്ങലുകള്‍ പിന്നോട്ട് നീക്കേണ്ടതില്ല എന്നാണ്. ടൊയോട്ട വാഹനം സ്വന്തമാക്കണമെന്ന ആഗ്രഹം നിറവേറ്റുന്നതിനും കാര്‍ വാങ്ങുന്നതിനുള്ള പ്രക്രിയ സുഗമമാക്കുന്നതിനും ഈ ഫിനാന്‍സ് പദ്ധതികള്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കും.

അര്‍ബന്‍ ക്രൂയിസര്‍ ഉള്‍പ്പെടെ എല്ലാ മോഡലുകളിലും ഫിനാന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ച് ടൊയോട്ട

'കഴിഞ്ഞ മാസം മുതല്‍ ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന അത്തരം മറ്റൊരു പദ്ധതി, ഇന്ത്യാ ഗവണ്‍മെന്റ് പ്രഖ്യാപിച്ച 'യാത്രാ പദ്ധതി ഉപേക്ഷിക്കുക' എന്നതിനൊപ്പം ഒരു പ്രത്യേക ക്യാഷ് പാക്കേജ് ഓഫര്‍ നേടാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നുവെന്ന് ടൊയോട്ട സെയില്‍സ് ആന്‍ഡ് സര്‍വീസസ് വൈസ് പ്രസിഡന്റ് നവീന്‍ സോണി അറിയിച്ചു.

MOST READ: ദീപാവലി പൊടിപൊടിക്കാം; ഓഫറുകളുകൾ പ്രഖ്യാപിച്ച് മാരുതി

അര്‍ബന്‍ ക്രൂയിസര്‍ ഉള്‍പ്പെടെ എല്ലാ മോഡലുകളിലും ഫിനാന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ച് ടൊയോട്ട

ദേശീയ ലോക്ക്ഡൗണ്‍ ദിവസങ്ങള്‍ മുതല്‍ ടൊയോട്ട വില്‍പന ക്രമാനുഗതമായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. എങ്കിലും പൂര്‍ണ തോതില്‍ അയില്ലെന്നുവേണം പറയാന്‍. കാരണം ബെംഗളൂരുവിനടുത്തുള്ള പ്ലാന്റ് ആദ്യം രാജ്യവ്യാപകമായ നിയന്ത്രണങ്ങള്‍ കാരണം അടച്ചുപൂട്ടുകയും പിന്നീട് പ്രാദേശിക നിയന്ത്രണങ്ങളോടെയാണ് തുറന്ന് പ്രവര്‍ത്തിക്കുന്നതെന്നും കമ്പനി അറിയിച്ചു.

അര്‍ബന്‍ ക്രൂയിസര്‍ ഉള്‍പ്പെടെ എല്ലാ മോഡലുകളിലും ഫിനാന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ച് ടൊയോട്ട

ഒക്ടോബര്‍ മാസത്തില്‍ 12,373 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ ബ്രാന്‍ഡിന് സാധിച്ചു. 2020 സെപ്റ്റംബര്‍ മാസത്തെ കണക്കുകളുമായി തരതമ്യപ്പെടുത്തുമ്പോള്‍ 52 ശതമാനം വളര്‍ച്ച നേടി.

MOST READ: സമാരംഭിക്കുന്നതിന് മുമ്പ് മാഗ്നൈറ്റിന്റെ മൈലേജ് കണക്കുകൾ വെളിപ്പെടുത്തി നിസാൻ

അര്‍ബന്‍ ക്രൂയിസര്‍ ഉള്‍പ്പെടെ എല്ലാ മോഡലുകളിലും ഫിനാന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ച് ടൊയോട്ട

അടുത്തിടെ ശ്രേണിയില്‍ ഇടംപിടിച്ച അര്‍ബന്‍ ക്രൂയിസറാണ് വില്‍പ്പന മെച്ചപ്പെടുത്തിയത്. വരും മാസങ്ങളില്‍ വില്‍പ്പന ഇനിയും ഉയരുമെന്ന പ്രതീക്ഷയാണ് ബ്രാന്‍ഡിനുള്ളത്.

അര്‍ബന്‍ ക്രൂയിസര്‍ ഉള്‍പ്പെടെ എല്ലാ മോഡലുകളിലും ഫിനാന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ച് ടൊയോട്ട

മിഡ്, ഹൈ, പ്രീമിയം എന്നീ മൂന്ന് വേരിയന്റുകളിലായി എത്തുന്ന കോംപാക്ട് എസ്‌യുവിക്ക് 8.40 ലക്ഷം മുതല്‍ 11.30 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ബ്രെസയുടെ പുനര്‍നിര്‍മിത പതിപ്പായ അര്‍ബന്‍ ക്രൂയിസറിന്റെ ടീസറുകള്‍ പുറത്തുവന്നതു മുതല്‍ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഡല്‍ കൂടിയായിരുന്നു.

MOST READ: 20,000 ബുക്കിംഗ് പിന്നിട്ട് പുതിയ ഥാർ; സ്വന്തമാക്കാൻ ആറ് മാസത്തോളം കാത്തിരിക്കണം

അര്‍ബന്‍ ക്രൂയിസര്‍ ഉള്‍പ്പെടെ എല്ലാ മോഡലുകളിലും ഫിനാന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ച് ടൊയോട്ട

ടൊയോട്ട-സുസുക്കി പങ്കാളിത്തത്തില്‍ നിന്ന് ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന രണ്ടാമത്തെ ഉല്‍പ്പന്നമാണിത്. ഈ ജാപ്പനീസ് കൂട്ടുകെട്ടില്‍ നിന്നും പുനര്‍നിര്‍മിച്ച് ആദ്യം വിപണിയില്‍ എത്തിയ ഗ്ലാന്‍സയുടെ അതേ പാതയാണ് അര്‍ബന്‍ ക്രൂയിസറും പിന്തുടരുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Announces New Finance Schemes On All Models. Read in Malayalam.
Story first published: Thursday, November 5, 2020, 17:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X