ദീപാവലി പൊടിപൊടിക്കാം; ഓഫറുകളുകൾ പ്രഖ്യാപിച്ച് മാരുതി

ഇന്ത്യൻ വാഹന വിപണിയിലെ രാജാക്കൻമാരായ മാരുതി സുസുക്കി ഉത്സവ സീസണിൽ വിൽപ്പന വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി പുതിയ ദീപാവലി ഓഫറുകളും ആനുകൂല്യങ്ങളും കമ്പനി പരിചയപ്പെടുത്തിയിരിക്കുകയാണ്.

ദീപാവലി ഓഫറുകളുമായി മാരുതിയും

ഇന്ത്യയിലെ തെരഞ്ഞെടുത്ത മാരുതി സുസുക്കി ഡീലർഷിപ്പുകൾ വഴി അരീന, നെക്സ ശ്രേണിയിലുടനീളം നിരവധി കിഴിവുകളാണ് വാഗ്ദാനം ചെയ്യുന്നത്. അതിൽ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നീ ആനുകൂല്യങ്ങളെല്ലാം കമ്പനി വാഗ്ദാനം ചെയ്യുന്നു.

ദീപാവലി ഓഫറുകളുമായി മാരുതിയും

മാരുതി സുസുക്കി സെലെറിയോയ്ക്കാണ് ഏറ്റവും കൂടുതൽ ഓഫറുകൾ വാഗ്‌ദാനം ചെയ്യുന്നത്. അതിൽ 25,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസ്, 6,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

MOST READ: സമാരംഭിക്കുന്നതിന് മുമ്പ് മാഗ്നൈറ്റിന്റെ മൈലേജ് കണക്കുകൾ വെളിപ്പെടുത്തി നിസാൻ

ദീപാവലി ഓഫറുകളുമായി മാരുതിയും

രാജ്യത്തെ ഏറ്റവും ജനപ്രിയമായ കോംപാക്‌ട് എസ്‌യുവിയായ വിറ്റാര ബ്രെസയിൽ 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 25,000 രൂപ എക്സ്ചേഞ്ച് ബോണസ്, 6,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്. എസ്-പ്രെസോയ്ക്ക് 20,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസ്, 6,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ലഭിക്കും.

ദീപാവലി ഓഫറുകളുമായി മാരുതിയും

10,000 രൂപ ക്യാഷ് ഡിസ്കൗണ്ട് , 20,000 രൂപ എക്സ്ചേഞ്ച് ബോണസ്, 6,000 രൂപ കോർപ്പറേറ്റ് ആനുകൂല്യം എന്നിവ മാരുതി ഡിസയറിലെ കിഴിവുകളിൽ ഉൾപ്പെടുന്നു. ആൾട്ടോ 800 ന് 18,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 6,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ലഭിക്കും.

MOST READ: 20,000 ബുക്കിംഗ് പിന്നിട്ട് പുതിയ ഥാർ; സ്വന്തമാക്കാൻ ആറ് മാസത്തോളം കാത്തിരിക്കണം

ദീപാവലി ഓഫറുകളുമായി മാരുതിയും

അതേസമയം 5,000 രൂപ കോർപ്പറേറ്റ് കിഴിവ് മാത്രമാണ് എംപിവി മോഡലായ എർട്ടിഗയിൽ ലഭ്യമാകൂ. മാരുതി സുസുക്കി വാഗൺആർ, ഇക്കോ എന്നിവയ്ക്ക് 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 6,000 രൂപ വീതം കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ മാരുതി വാഗ്ദാനം ചെയ്യുന്നു.

Model Cash Discount Exchange Bonus + Corporate Discount
Maruti Alto ₹18,000 ₹15,000 + ₹6,000
Maruti S-Presso ₹20,000 ₹20,000 + ₹6,000
Maruti Celerio ₹25,000 ₹20,000 + ₹6,000
Maruti WagonR ₹10,000 ₹20,000 + ₹6,000
Maruti Swift ₹10,000 ₹20,000 + ₹6,000
Maruti Dzire ₹10,000 ₹25,000 + ₹6,000
Maruti Vitara Brezza ₹10,000 ₹25,000 + +₹6,000
Maruti Eeco ₹10,000 ₹20,000 + ₹6,000
Maruti Ertiga - ₹0 + ₹5,000
ദീപാവലി ഓഫറുകളുമായി മാരുതിയും

10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസ്, 6,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ സ്വിഫ്റ്റിലെ കിഴിവുകളിൽ ഉൾപ്പെടുന്നു.

MOST READ: "KL 84 0001" കൊണ്ടോട്ടിയിലെ ആദ്യ രജിസ്ട്രേഷൻ നമ്പർ സ്വന്തമാക്കിയത് 9 ലക്ഷം രൂപയ്ക്ക്

ദീപാവലി ഓഫറുകളുമായി മാരുതിയും

മാരുതി സുസുക്കിയുടെ പ്രീമിയം നെക്‌സ ഡീലർഷിപ്പിലെ ഓഫറുകളിൽ എസ്-ക്രോസിന്റെ സിഗ്മ വേരിയന്റിന് 20,000 രൂപ എക്സ്ചേഞ്ച് ബോണസ്, 20,000 രൂപ കോർപ്പറേറ്റ് കിഴിവ്, 37,000 രൂപ വിലയുള്ള ആക്സസറീസ് പായ്ക്ക് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്.

ദീപാവലി ഓഫറുകളുമായി മാരുതിയും

മോഡലിന്റെ ഡെൽറ്റ, സീറ്റ, ആൽഫ വേരിയന്റുകൾക്കും സിയാസ് പ്രീമിയം സെഡാനും 20,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 11,000 രൂപ വീതം കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ മാരുതി വാഗ്ദാനം ചെയ്യുന്നു.

MOST READ: പുതുതലമുറ i20 -യ്ക്ക് വെല്ലുവിളിയായി ടാറ്റ ആൾട്രോസ് TVC

ദീപാവലി ഓഫറുകളുമായി മാരുതിയും

മാരുതി സുസുക്കി ഇഗ്നിസിന്റെ എല്ലാ വകഭേദങ്ങൾക്കും 15,000 രൂപ എക്സ്ചേഞ്ച് ബോണസും 6,000 രൂപ കോർപ്പറേറ്റ് കിഴിവും ലഭിക്കും. കൂടാതെ, സിഗ്മ, ആൽഫ വേരിയന്റുകൾക്ക് യഥാക്രമം 25,000 രൂപയും 10,000 രൂപയും കിഴിവോടെ വാഗ്ദാനം ചെയ്യുന്നു, ഡെൽറ്റ, സീറ്റ പതിപ്പുകൾക്ക് 20,000 രൂപ വീതം കിഴിവ് ലഭിക്കും.

ദീപാവലി ഓഫറുകളുമായി മാരുതിയും

മാരുതി സുസുക്കി XL6 ലെ കിഴിവുകളിൽ 20,000 രൂപ എക്സ്ചേഞ്ച് ബോണസായും 7,000 രൂപ വരെ കോർപ്പറേറ്റ് കിഴിവായും പരിമിതപ്പെടുത്തിയിരിക്കുന്നു.

ദീപാവലി ഓഫറുകളുമായി മാരുതിയും

ബലേനോയുടെ എല്ലാ വകഭേദങ്ങൾക്കും 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 10,000 രൂപ എക്സ്ചേഞ്ച് ബോണസ്, 6,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ലഭ്യമാണ്. ഹാച്ച്ബാക്കിന്റെ സിഗ്മ വേരിയന്റിന് 5,000 രൂപ അധിക കിഴിവ് ലഭിക്കും.

Most Read Articles

Malayalam
English summary
Maruti Suzuki Announced Diwali Discounts On Models. Read in Malayalam
Story first published: Thursday, November 5, 2020, 11:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X