റൈസിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിച്ച് ടൊയോട്ട

കോംപാക്ട് എസ്‌യുവിയായ റൈസിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. കഴിഞ്ഞ നവംബറില്‍ ടൊയോട്ടയുടെ മാതൃരാജ്യമായ ജപ്പാനില്‍ കമ്പനി വാഹനത്തെ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

റൈസിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിച്ച് ടൊയോട്ട

ഇതിന് പിന്നാലെ അടുത്തിടെ ശ്രീലങ്കയിലും വാഹനത്തെ കമ്പനി അവതരിപ്പിച്ചിരുന്നു. 2019 ടോക്കിയോ മോട്ടോര്‍ ഷോയിലാണ് ടൊയോട്ട തങ്ങളുടെ ആദ്യത്തെ സബ് കോംപാക്ട് എസ്‌യുവിയെ വെളിപ്പെടുത്തിയത്.

റൈസിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിച്ച് ടൊയോട്ട

ടൊയോട്ടയുടെ ഡിഎന്‍ജിഎ (DNGA) പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. ഡായിസുവിന്റെ ചെറു എസ്‌യുവി റോക്കിയുമായി ഏറെ സാമ്യമുണ്ട് വാഹനത്തിന്. ആഗോളതലത്തില്‍ വില്‍പനയ്ക്കുള്ള റഷിന്റെ പിന്‍ഗാമിയാണ് പുത്തന്‍ എസ്‌യുവി.

MOST READ: കൊവിഡ്-19; പത്ത് ലക്ഷം മാസ്‌കുകളുമായി മാരുതിയുടെ സഹസ്ഥാപനമായ കൃഷ്ണ മാരുതി

റൈസിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിച്ച് ടൊയോട്ട

3,995 mm നീളവും 1,695 mm വീതിയും 1,620 mm ഉയരവുമുണ്ട് വാഹനത്തിന്. 369 ലിറ്ററാണ് ഇതിലെ ബൂട്ട് സ്‌പെയ്‌സ്. നീളത്തിലുള്ള ഹെഡ്‌ലാമ്പ്, മുകളിലായി എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, വലിയ എയര്‍ഡാം, മസ്‌കുലര്‍ ബമ്പര്‍ എന്നിവയാണ് മുന്നിലെ സവിശേഷതകള്‍.

റൈസിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിച്ച് ടൊയോട്ട

17 ഇഞ്ച് അലോയി വീലുകള്‍ വശങ്ങളെ മനോഹരമാക്കും. ഫൈബര്‍ സ്ട്രിപ്പില്‍ ബന്ധിപ്പിച്ചിരിക്കുന്ന ടെയില്‍ ലൈറ്റുകള്‍, ക്ലാഡിങ്ങുകളുള്ള ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവയാണ് പിന്നിലെ സവിശേഷതകള്‍.

MOST READ: ലോക്ക്ഡൗൺ; ഹോം ഗാർഡിനുമേൽ കുതിര കയറി കാർഷിക വകുപ്പ് ഉദ്യോഗസ്ഥൻ-വീഡിയോ

റൈസിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിച്ച് ടൊയോട്ട

ആഢംബരം നിറഞ്ഞതാണ് വാഹനത്തിന്റെ അകത്തളം. 9.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കോക്പിറ്റ് മാതൃകയിലുള്ള സെന്റര്‍ കണ്‍സോള്‍, ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍, ക്രോമിയം ഘടകങ്ങളുള്ള ഡാഷ്ബോര്‍ഡ് എന്നിവയാണ് അകത്തളത്തെ സവിശേഷതകള്‍.

റൈസിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിച്ച് ടൊയോട്ട

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 98 bhp കരുത്തും 140 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍, സിവിടിയാണ് ഗിയര്‍ബോക്‌സ്.

MOST READ: കെറോണ വില്ലനായി; സിട്രണ്‍ C21 ഈ വര്‍ഷം ഇന്ത്യയിലേക്കില്ല

റൈസിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിച്ച് ടൊയോട്ട

ടു വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് മോഡുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. ടു വീല്‍ ഡ്രൈവ് മോഡില്‍ 18.6 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്. ഫോര്‍ വീല്‍ ഡ്രൈവില്‍ 17.4 കിലോമീറ്റര്‍ മൈലേജും കമ്പനി അവകാശപ്പെടുന്നു.

റൈസിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിച്ച് ടൊയോട്ട

അതേസമയം വാഹനത്തെ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കില്ലെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ടൊയോട്ട മാരുതി കൂട്ടുകെട്ടില്‍ റീ ബാഡ്ജ് ചെയ്ത വിറ്റാര ബ്രെസ ഉടന്‍ വിപണിയില്‍ എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

MOST READ: അരങ്ങേറ്റത്തിനൊരുങ്ങി യഹമ WR 155R; മണിക്കൂറില്‍ 151 കിലോമീറ്റര്‍ വേഗത

റൈസിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിച്ച് ടൊയോട്ട

ടൊയോട്ട സുസുക്കി പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന രണ്ടാമത്തെ വാഹനമായിരിക്കും ഇത്. മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ റീ ബാഡ്ജ് ചെയ്ത ടൊയോട്ട ഗ്ലാന്‍സയെ 2019 ജൂണിലാണ് ടൊയോട്ട വിപണിയില്‍ എത്തിച്ചത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Raize Compact SUV Launched In Indonesia. Read in Malayalam.
Story first published: Thursday, April 23, 2020, 19:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X